ഗദര്‍: ഏക് പ്രേം കഥ കണ്ടു ; ശേഷം അഭിനയം മതിയാക്കാന്‍ അമീഷ പട്ടേലിനോട് സഞ്ജയ് ലീല ബന്‍സാലി ആവശ്യപ്പെട്ടു

മിക്ക ആളുകളും അവരുടെ സിനിമകളില്‍ നേടാത്തത് നിങ്ങള്‍ ഇതിനകം രണ്ട് സിനിമകളില്‍ നേടിക്കഴിഞ്ഞു. ജീവിതത്തിലൊരിക്കലേ ഒരു മുഗള്‍ ഇ-അസം, ഒരു മദര്‍ ഇന്ത്യ, ഒരു ഷോലെ എന്നിവ നിര്‍മ്മിക്കപ്പെടുകയുളളൂ. നിങ്ങളുടെ രണ്ടാമത്തെ സിനിമയില്‍ നിങ്ങള്‍ക്കത്…

മിക്ക ആളുകളും അവരുടെ സിനിമകളില്‍ നേടാത്തത് നിങ്ങള്‍ ഇതിനകം രണ്ട് സിനിമകളില്‍ നേടിക്കഴിഞ്ഞു. ജീവിതത്തിലൊരിക്കലേ ഒരു മുഗള്‍ ഇ-അസം, ഒരു മദര്‍ ഇന്ത്യ, ഒരു ഷോലെ എന്നിവ നിര്‍മ്മിക്കപ്പെടുകയുളളൂ. നിങ്ങളുടെ രണ്ടാമത്തെ സിനിമയില്‍ നിങ്ങള്‍ക്കത് ലഭിച്ചു.ഗദര്‍ 2 ന്റെ വിജയത്തില്‍ ആഹ്ലാദിക്കുകയാണ് അമീഷ പട്ടേല്‍. എന്നാല്‍ 2001-ല്‍ ഗദര്‍: ഏക് പ്രേം കഥ എന്ന ആദ്യ ഭാഗം റിലീസായപ്പോള്‍ അഭിനയം മതിയാക്കാന്‍ പ്രമുഖ സംവിധായകന്‍ ഉപദേശിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോൾ. ഉപദേശം നല്‍കിയത് ആരെന്നു ചോദിച്ചാൽ അത് മറ്റാരുമല്ല , ബോളിവുഡിലെ പ്രമുഖ സംവിധായകൻ സഞ്ജയ് ലീല ബന്‍സാലിയാണ്.ഗദര്‍ കണ്ടതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി തനിക്ക് വളരെ മനോഹരമായ അഭിനന്ദന കത്ത് എഴുതി. പിന്നീട് കൂടിക്കാഴ്ച നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘അമീഷ, നിങ്ങള്‍ ഇപ്പോള്‍ വിരമിക്കണം എന്ന്.എന്താ അങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘കാരണം മിക്ക ആളുകളും അവരുടെ സിനിമകളില്‍ നേടാത്തത് നിങ്ങള്‍ ഇതിനകം രണ്ട് സിനിമകളില്‍ നേടിക്കഴിഞ്ഞു. ജീവിതത്തിലൊരിക്കലേ ഒരു മുഗള്‍-ഇ-അസം, ഒരു മദര്‍ ഇന്ത്യ, ഒരു ഷോലെ എന്നിവ നിര്‍മ്മിക്കപ്പെടുകയുളളൂ. നിങ്ങളുടെ രണ്ടാമത്തെ സിനിമയില്‍ നിങ്ങള്‍ക്കത് ലഭിച്ചു. എന്നാല്‍ സിനിമാ ലോകത്ത് പുതിയ ആളായതിനാല്‍ തനിക്ക് സഞ്ജയ് ലീല ബന്‍സാലി പറഞ്ഞിന്റെ അര്‍ത്ഥം അന്ന് മനസിലായില്ലെന്നും അമീഷ പട്ടേല്‍ അഭിമുഖത്തില്‍ പറഞ്ഞു.സഞ്ജയ് ലീല ബന്‍സാലി പറഞ്ഞത് തന്റെ കരിയറില്‍ സത്യമാണെന്ന് അമീഷ കൂട്ടിച്ചേര്‍ത്തു.

ഗദറിന്റെ വിജയം പ്രേക്ഷകര്‍ അംഗീകരിച്ചു. കാരണം അത് തന്റെ ആദ്യ ചിത്രമായ രാകേഷ് റോഷന്റെ 2000 ലെ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് സിനിമ കഹോ നാ… പ്യാര്‍ ഹേയെ മറികടന്നു.എന്നാല്‍ ഈ വര്‍ഷം ഗദര്‍ 2 വരുന്നതു വരെ, തന്റെ മറ്റൊരു സിനിമയ്‌ക്കും ഗദറിന്റെ വിജയത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. ഗദറിന് ശേഷം തന്റെ സൂപ്പര്‍ഹിറ്റുകളായ 2002ൽ പുറത്തിറങ്ങിയ ഹംറാസ് , 2007ൽ റിലീസ് ചെയ്‌ത ഭൂല്‍ ഭുലയ്യയും ഹണിമൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡും എല്ലാം ഇപ്പോൾ ഗദറുമായാണ് താരതമ്യം ചെയ്തിരുന്നതെന്ന് അമീഷ വെളിപ്പെടുത്തുന്നു. കഹോ നാ പ്യാർ ഹേ എന്ന ചിത്രത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ അമീഷയെ തേടി എത്തി.