‘ഏകാന്തതയുടെ മഹാതീരം’ പ്രണയദിനത്തിൽ നീലവെളിച്ചത്തിലെ വീഡിയോ ഗാനമെത്തും

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രമാണ് ‘നീലവെളിച്ചം’. ടോവിനോ തോമസ്,റിമ കല്ലിങ്കൽ,റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം സോഷ്യൽ…

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രമാണ് ‘നീലവെളിച്ചം’. ടോവിനോ തോമസ്,റിമ കല്ലിങ്കൽ,റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്ത് വിടുകയാണ് എന്നാണ് അറിയിക്കുകയാണ് ചിത്രത്തിലെ നായിക.’ഏകാന്തതയുടെ മഹാതീരം’ എന്നഗാനമാണ് പ്രണയദിനത്തിൽ വീണ്ടുമെത്തുക. ഷഹബാസ് അമനാണ് ഗാനം ആലപിച്ച ഗാനത്തിന്റെ സംഗീതം ഒരുക്കുന്നത് ബിജിബാലും റെക്സ് വിജയനുമാണ്. ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബുവും റിമാ കല്ലിങ്കലും സന്തോഷ് ടി കുരുവിളയും ചേർന്നാണ് നീലവെളിച്ചം നിർമ്മിക്കുന്നത്.


നീലവെളിച്ചം എന്ന സിനിമ പ്രേതബാധയുടെപേരിൽ കുപ്രസിദ്ധി നേടിയ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിൻറെ അനുഭവങ്ങളാണ്. കഥാനായകനും ആ വീട്ടിൽ മുൻപ് താമസിച്ചിരുന്ന പെൺകുട്ടിയുടെ ആത്മാവിനുമിടയിൽ ഉണ്ടാവുന്ന ബന്ധമാണ് സിനിമയുടെ പ്രമേയം. പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തിൽ നിന്നെടുത്ത 1964ൽ പുറത്തിറങ്ങിയ ‘ഭാർഗവീനിലയം’ എന്ന സിനിമയുടെ പുനാരാവിഷ്‌കാരമാണ് നീലവെളിച്ചം.