‘സഹോദരിമാർ സൂപ്പറല്ലേ?’ഇതാണ് ഞങ്ങളുടെ പ്രിയ മറിയം, എല്ലാവരേയും ഒരുമിച്ചു നിർത്തുന്നവൾ

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.നവാഗതനായ ആദിൽ മൈമൂനത്താണ് ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ആറ് വർഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ്…

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.നവാഗതനായ ആദിൽ മൈമൂനത്താണ് ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.
ആറ് വർഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.

 

 

ചിത്രം ഫെബ്രുവരി 17 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവെയ്ക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. ചിത്രത്തിൽ ഷറഫുദ്ദീന്റെ സഹോദരി മറിയം ആയി എത്തുന്നത് സാനിയ റാഫി എന്ന ബാലതാരത്തിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പങ്കിട്ടിരിക്കുന്നത്. ‘സഹോദരിമാരാണോ മികച്ചത്?ഇതാണ് ഞങ്ങളുടെ പ്രിയ മറിയം, എല്ലാവരേയും ഒരുമിച്ചു നിർത്തുന്നവൾ’ എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ ക്യാരക്ടർ പോസ്റ്ററഇനൊപ്പെ കുറിച്ചത്.

 

ചിത്രത്തിൽ അശോകൻ, അനാർക്കലി നാസർ തുടങ്ങിയവർരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോൺഹോമി എന്റർടൈൻമെൻറ്‌സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് നിർമ്മിക്കുന്നത റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്നാണ്. പേര് സൂചിപ്പിക്കുംപോലെ പ്രണയത്തെക്കുറിച്ച് പറയുന്ന, അതേസമയം കുടുംബ പശ്ചാത്തലത്തിലുള്ള ഫീൽ ഗുഡ് എൻറർടെയ്‌നർ ആയിരിക്കും ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.