കൂടുതൽ ഫീച്ചറുകളും,സാങ്കേതികവിദ്യയും ഉൾപ്പെടുത്തി ഹണ്ടർ 350യുടെ പുതിയ പതിപ്പ് പുറത്തിറക്കി; റോയൽ എൻഫീൽഡ്

ഓരോ വർഷം കഴിയുന്തോറും കൂടുതൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും മറ്റ് എതിരാളികളുടെ നെഞ്ചിടിപ്പ് കൊടുക്കയും ചെയ്യുന്ന കരുത്തുറ്റ ബ്രാൻഡാണ് റോയൽ ബ്രാൻഡ്, ഇപ്പോൾ റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ഹണ്ടർ 350. കൂടുതൽ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി പരിഷ്കരിച്ച ഹണ്ടർ 350യുടെ 2025 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. എൻഫീൽഡിൻറെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കാണ് ഇത്.

ഫാക്ടറി ബ്ലാക്ക്, ഡാപ്പർ ഗ്രീൻ, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ, റെബൽ ബ്ലാക്ക്, റെബൽ ബ്ലൂ, റെബൽ റെഡ് എന്നിവയാണ് പുതിയ കളർ ഓപ്ഷനുകൾ. പുത്തൻ മോട്ടോർസൈക്കിളിൽ ഉപഭോക്താക്കൾക്ക് പുതിയ ബോഡി ഗ്രാഫിക്‌സും ലഭിക്കും. കഴിഞ്ഞ വർഷം പരീക്ഷണത്തിനിടെ കണ്ടെത്തിയ ടെസ്റ്റ് മ്യൂളിൽ നിന്ന് പുതിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് ലഭിക്കുന്നത്.ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കുകയും സീറ്റ് പൊസിഷൻ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്,. ഇവയ്ക്ക് പുറമേ പുതിയ സസ്‌പെൻഷൻ, റൈഡിംഗ് സുഖവും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് ലഭിക്കുന്ന റോയൽ എൻഫീൽഡിൻ്റെ ആദ്യത്തെ 350-സിസി മോട്ടോർസൈക്കിളായിരിക്കും 2025 ഹണ്ടർ എന്ന പ്രത്യേകതയുമുണ്ട്.

വാഹനത്തിൻ്റെ മെക്കാനിക്കൽ ഭാഗങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 20.2 ബിഎച്ച്പി പീക്ക് പവറും 27 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള അതേ 349 സിസി സിംഗിൾ സിലിണ്ടർ എയർ ആൻഡ് ഓയിൽ-കൂൾഡ് OHC ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. 5-സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. 800 എംഎം സീറ്റ് ഹൈറ്റുള്ള ബൈക്കിന് 13 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ലഭിക്കുന്നത്. ലിറ്ററിന് 36 കിലോമീറ്ററാണ് മൈലേജ് പറയുന്നത്.പുതിയ പരിഷ്‌കാരങ്ങളോടെ എത്തുന്നതായതിനാൽ 2025 റോയൽ എൻഫീൽഡ് ഹണ്ടർ 350-യുടെ വില അൽപ്പം കൂടാൻ സാധ്യതയുണ്ട്. നിലവിൽ ബേസ് റെട്രോ ഫാക്ടറി വേരിയന്റിന് 1.50 ലക്ഷം രൂപയാണ് വില വരുന്നത്. മെട്രോ ഡാപ്പർ വേരിയന്റുകൾക്ക് 1.70 ലക്ഷം രൂപയും മെട്രോ റെബൽ വേരിയന്റുകൾക്ക് 1.75 ലക്ഷം രൂപയുമാണ് വില.