ബാലയെ ഉപേക്ഷിച്ചോ ? ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ ഭാര്യ എലിസബത്ത് 

മിക്കപ്പോഴും ചൂടൻ വാർത്തകളുടെ തലക്കെട്ട് ആകാറുള്ള നടനാണ് ബാല.  രണ്ടു വർഷത്തിന് മുൻപാണ്   ബാല   ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തത്.  ഈ അടുത്തിടക്ക്  ബാലയ്ക്ക് കരൾ രോ​ഗം മൂർച്ഛിച്ചതും സർജറി അടക്കമുള്ളവ നടന്നതും. ആ സമയത്തെല്ലാം ഒപ്പം തുണയായി നിന്ന് ശുശ്രൂഷിച്ച് ബാലയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് എലിസബത്താണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബാലയ്ക്കൊപ്പം എലിസബത്ത് ഇല്ല. പൊതുവെ എപ്പോഴും ബാലയ്ക്കൊപ്പം ,എലിസബത്തിനെ കാണാറുണ്ട്. പിന്നീട് പെട്ടന്നൊരു ദിവസം മുതൽ എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതാവുകയായിരുന്നു. ഇപ്പോൾ എലിസബത്തിന്റെ  വീഡിയോ ആണ് ശ്രെദ്ധ ആകുന്നത്.  താൻ ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും ഡോക്ടർ ജോലിക്കായി നാടു വിട്ട് വന്നിരിക്കുകയാണെന്നും എലിസബത്ത് പറഞ്ഞു . എന്നാൽ എവിടെയാണ് എലിസബത്ത് ജോലി ചെയ്യുന്നതെന്ന് വ്യക്തമല്ല.

സ്ഥലം എലിസബത്ത് വെളിപ്പെടുത്തിയിട്ടുമില്ല. നോർത്ത് ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലാണോ ,അതോ ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്താണോയെന്നത് വ്യക്തമല്ല. ജോലിയിൽ പ്രവേശിച്ചതിന് ശേഷം ആദ്യമായി ഇതാ നാട്ടിൽ തിരികെ എത്തിയിരിക്കുകയാണ് ,നാട്ടിലേക്കുള്ള വിമാനം കാത്ത് ഇരിക്കുന്ന സമയത്ത് പകർത്തിയ വീഡിയോയിലാണ് താൻ അവധിക്കായി നാട്ടിലേക്ക് പോവുകയാണെന്ന് എലിസബത്ത് പറഞ്ഞത്. ക്രിസ്മസിനും, ന്യു ഇയറിനും അവധി ലഭിക്കാതിരുന്നതു കൊണ്ടാണ് വരാതിരുന്നതെന്നും വീഡിയോയിൽ എലിസബത്ത് പറഞ്ഞു. ഒപ്പം ന്യൂ ഇയർ ആശംസകളും എല്ലാവരുടെയും ആ​ഗ്രഹങ്ങൾ സഫലമാകാനുള്ള ആശംസകളും എലിസബത്ത് നേർന്നു. നാട്ടിലെത്തിയ സന്തോഷം എലിസബത്ത് പങ്കിട്ടതോടെ ബാലയെ കാണാൻ പോകുമോ എന്ന ചോദ്യങ്ങളാണ് ആരാധകരിൽ നിന്നും ഏറെയും വരുന്നത്. ബാലയെ ഉപേക്ഷിച്ചോ?, ബാലയുടെ അടുത്തേക്ക് പോകുമോ?, എലിസബത്ത് ന്യൂഇയർ‌ ആശംസയൊക്കെ പറയുന്നത് കേൾക്കുമ്പോൾ ബാല അറിയാൻ വേണ്ടി പറയുന്നത് പോലെ തോന്നുന്നു എന്നെല്ലാമാണ് കമന്റുകൾ.  എന്നാൽ ഒന്നും എലിസബത്ത്പ്രതികരിച്ചിട്ടില്ല ,

കൂടുതൽ സുന്ദരിയായിയെന്നും കമന്റുകളുണ്ട്. അതേസമയം അടുത്തിടെ എലിസബത്തിനെ കുറിച്ച് ബാലയോട് ചോദിച്ചപ്പോൾ നടന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്.’പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്.’ ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.