ഒരാളെ കൊണ്ട് സ്നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല!! നൊമ്പരക്കുറിപ്പുമായി എലിസബത്ത്

ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടന്‍ ബാലയും ഭാര്യ എലിസബത്തും. അടുത്തിടെയായി ഇരുവരും പിരിഞ്ഞെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്നും ബാല തന്നെ പറഞ്ഞിരുന്നു. എലിസബത്ത് തന്റെ…

ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടന്‍ ബാലയും ഭാര്യ എലിസബത്തും. അടുത്തിടെയായി ഇരുവരും പിരിഞ്ഞെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്നും ബാല തന്നെ പറഞ്ഞിരുന്നു. എലിസബത്ത് തന്റെ കൂടെ ഇല്ലെന്നും വളരെ നല്ല വ്യക്തിത്വമാണ് എലിസബത്തിന്റേതെന്നും ബാല തന്നെ വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ ഒന്നും വെളിപ്പെടുത്താനില്ലെന്നും താരം പറഞ്ഞിരുന്നു.

പിന്നാലെ വിഷാദം നിറച്ചുള്ള എലിസബത്തിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. ഉള്ളിലെ വിഷമങ്ങളാണ് എലിസബത്തിന്റെ പോസ്റ്റുകളില്‍ നിറയുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. കുറെ നാളായി ബാലയുടെ വീഡിയോകളിലൊന്നും എലിസബത്തിനെ കാണാനില്ലായിരുന്നു. അതാണ് അഭ്യൂഹങ്ങള്‍ക്കും കാരണമായത്.

ഇപ്പോഴിതാ എലിസബത്തിന്റെ പുതിയ കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയാണ് എലിസബത്ത് വാക്കുകളിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’ എന്നു പറഞ്ഞാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

സ്നേഹിക്കുന്നവരില്‍ നിന്നും നേരിടേണ്ടി വരുന്ന തിരിച്ചടികളുമാണ് പോസ്റ്റില്‍ പറയുന്നത്. ഒരാളെ കൊണ്ട് സ്നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എലിസബത്ത് പറയുന്നു. എലിസബത്ത് പങ്കുവെച്ച കുറിപ്പിന് നിരവധിപ്പേരാണ് പ്രതികരണമറിയിക്കുന്നത്. എലിസബത്തിനെ പിന്തുണച്ചും ശക്തയായി മുന്നോട്ടുപോകാനുമെല്ലാം ആരാധകര്‍ ആശംസകള്‍ നേരുന്നുണ്ട്. നിരവധി പേര്‍ പിന്തുണയും നല്‍കി. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. ബാലയുടെ ഫാന്‍ ആയിരുന്നു എലിസബത്ത്.