ഞാൻ ഈ പറയുന്ന കാര്യങ്ങൾക്ക് നെഗറ്റീവ് കമെന്റുകൾ ആയിരിക്കും എത്തുന്നത്! എങ്കിലും പറയുന്നു ടോക്സിക് ബന്ധം ആണെങ്കിൽ പിരിയണം, എലിസബത്ത്

നടൻ ബാലയും, ഭാര്യ എലിസബത്തു ഉദയനും നിരവധി വീഡിയോകൾ സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്, ഇപ്പോൾ ബാലയുടെ ഭാര്യ എലിസബത്തു ഇപ്പോൾ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. പ്രണയബന്ധങ്ങളെ കുറിച്ചുള്ള തന്റെ…

നടൻ ബാലയും, ഭാര്യ എലിസബത്തു ഉദയനും നിരവധി വീഡിയോകൾ സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്, ഇപ്പോൾ ബാലയുടെ ഭാര്യ എലിസബത്തു ഇപ്പോൾ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. പ്രണയബന്ധങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം ആണ് എലിസബത്തു ഈ വീഡിയോയിൽ പങ്കുവെച്ചത്. ഞാൻ ഈ പറയുന്ന കാര്യങ്ങൾ കേട്ടിട്ട് നിങ്ങൾ ഇതിനെ നെഗറ്റീവ് കമെന്റുകൾ ആയിരിക്കും നൽകുന്നത് എന്നും പറഞ്ഞുകൊണ്ടാണ് എലിസബത്തു തന്റെ വീഡിയോ തുടങ്ങുന്നതും.

പ്രണയം എന്ന് പറയുന്നത് നല്ലൊരു ഫീലിങ്ങ്സ് ആണ് നൽകുന്നത്, അനാർക്കലി പോലെയുള്ള സിനിമകൾ കണ്ടു കഴിഞ്ഞാൽ പ്രണയത്തിനു ഇത്രയും നല്ലൊരു വശം തന്നെയുണ്ടോ എന്ന് തോന്നിപോകും, ഞാനും ആ സിനിമ കണ്ടിട്ടുണ്ട്. എന്നാൽ സിനിമയിൽ കാണുന്നതുപോലെ അല്ല ജീവിതത്തിൽ വരുന്ന പ്രണയ ബന്ധങ്ങൾ, പ്രണയിക്കുമ്പോൾ ജാതിയും, മതവും നോക്കിയാൽ പിന്നെ എന്തിനാണ് പ്രണയിക്കുന്നത് ,എന്നാൽ പിന്നെ അറേൻജ്‌ഡ്‌ മാര്യേജ് നോക്കിയാൽ പോരെ .

നമ്മൾ പ്രണയിക്കുമ്പോൾ അതിൽ ഒരുപാടു വില്ലന്മാരും, വില്ലത്തികളും കടന്നു വരാം, പ്രണയിക്കുമ്പോൾ ഒരുപാടു ടോക്‌സിക്കുകൾ കടന്നു വരാം, നമ്മൾ കുറച്ചു നാൾ പ്രണയിക്കുമ്പോൾ ആയിരിക്കും അയാളുടെ തികഞ്ഞ സ്വഭാവം മനസിലാകുന്നത്, എന്നാൽ നമ്മൾ മനസിലാക്കി കഴിഞ്ഞു പോയാൽ ഉടൻ തേപ്പുകാരൻ, തേപ്പുകാരി  ഒക്കെ ആവും, അത് ഭയന്നു നമ്മൾ വീണ്ടും ആ ബന്ധം തുടരും, അങ്ങനെയുള്ള ടോക്സിക്ക് ബന്ധങ്ങൾ തുടരുന്നതിനേക്കാൾ നല്ലത് വേര്പിരിയുന്നത് ആണ്.