ആദ്യം മഞ്ജുവിനെ ആണ് നായികയായി പരിഗണിച്ചത്

സിദ്ധിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഫ്രെണ്ട്സ്. ലാലുമായി പിരിഞ്ഞതിന് ശേഷം സിദ്ധിഖ് സംവിധാനം ചെയ്തു വിജയിപ്പിച്ച ചിത്രം കൂടിയാണിത്. ജയറാം നായകനായി എത്തിയ ചിത്രത്തിൽ മീന ആയിരുന്നു നായികയെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ മുകേഷ്,…

സിദ്ധിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഫ്രെണ്ട്സ്. ലാലുമായി പിരിഞ്ഞതിന് ശേഷം സിദ്ധിഖ് സംവിധാനം ചെയ്തു വിജയിപ്പിച്ച ചിത്രം കൂടിയാണിത്. ജയറാം നായകനായി എത്തിയ ചിത്രത്തിൽ മീന ആയിരുന്നു നായികയെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ മുകേഷ്, ശ്രീനിവാസൻ, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, ജഗതി, ദിവ്യ ഉണ്ണി തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ഹിറ്റ് ആകുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ ആണ് ഉണ്ടാക്കിയത്. അത് ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഫ്രണ്ട്സ്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സംവിധായകൻ സിദ്ധിഖ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചില സിനിമകളുടെ കഥ എഴുതുമ്പോൾ നമ്മൾ ആദ്യം മനസ്സിൽ വിചാരിക്കുന്ന താരം ആയിരിക്കില്ല അവസാനം ആകുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാകുക. കാരണം അവരെ കാൾ നന്നായി ഈ രംഗം ഇവർ ചെയ്യില്ലേ എന്ന് നമുക്ക് തോന്നും. അങ്ങനെ ഒന്നാണ് ഫ്രണ്ട്സ് സിനിമയിലെ പത്മിനി തമ്പുരാട്ടിയുടെ കഥാപാത്രം. ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതിനു ശേഷം മഞ്ജു ഇനി അഭിനയിക്കുന്നില്ല എന്ന് പറഞ്ഞതോടെ ആണ് മീനയെ ആ കഥപാത്രത്തിലേക്ക് വിളിക്കുന്നത്.

ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ മനോഹരമായി മീന ആ കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന് മാത്രമല്ല മീന തന്നെ ആയിരുന്നു ആ കഥാപാത്രത്തിന് ചേരുന്ന നടി എന്ന് എനിക്കും തോന്നി. ചില സിനിമകൾ ചെയ്യുമ്പോൾ നമ്മൾ അങ്ങനെ ആണ്. നമ്മൾ ഉദ്ദേശിച്ച നായികമാരെ ആയിരിക്കില്ല ആ കഥപാത്രം ചെയ്യാൻ കിട്ടുന്നത്. വ്യകതിപരമായ കാരണങ്ങൾ കൊണ്ടോ മറ്റേതെങ്കിലും കാരണം കൊണ്ടോ അവർ ആ കഥാപാത്രം ചെയ്യാതെ വരാം എന്നും സിദ്ധിഖ് പറഞ്ഞു. അത് പോലെ തന്നെ സുരേഷ് ഗോപിയെ ആയിരുന്നു താൻ നായകനായ പരിഗണിച്ചത് എന്നും എന്നാൽ സുരേഷ് ഗോപി തയാറാകാതെ വന്നത് കൊണ്ടാണ് ആ വേഷത്തിലേക്ക് ജയറാം എത്തിയത് എന്നും സിദ്ധിഖ് പറഞ്ഞു.