ലോകേഷ് കനകരാജിന്റെ ലിയോയിൽ വിജയ് എത്തുക സഞ്ജയ് ദത്തിന്റെ മകനായി!

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയണ് ലിയോ. വിജയ് നായകനാവുന്ന ‘ലിയോ’യിൽ സുപ്രധാന കഥാപാത്രമായി എത്തുന്ന താരമാണ് സഞ്ജയ് ദത്ത്. ചിത്രത്തിൽ വിജയ്‌യുടെ പിതാവായാണ് സഞ്ജയ് എത്തുന്നതെന്നാണ് കോളിവുഡിൽ നിന്ന് പുറത്തു വരുന്ന വിവരം..…

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയണ് ലിയോ. വിജയ് നായകനാവുന്ന ‘ലിയോ’യിൽ സുപ്രധാന കഥാപാത്രമായി എത്തുന്ന താരമാണ് സഞ്ജയ് ദത്ത്. ചിത്രത്തിൽ വിജയ്‌യുടെ പിതാവായാണ് സഞ്ജയ് എത്തുന്നതെന്നാണ് കോളിവുഡിൽ നിന്ന് പുറത്തു വരുന്ന വിവരം.. 10 കോടിയാണ് ലിയോ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിനായി സഞ്ജയ് ദത്ത് വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ജൂലൈ പകുതിയോടെ ലിയോ ചിത്രീകരണം പൂർത്തീകരിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്. മെയ് ആദ്യവാരം ആരംഭിച്ച ചെന്നൈ ഷെഡ്യൂളിൽ വിജയും തൃഷയും ഉൾപ്പെടുന്ന രംഗങ്ങളും ഗാനവും വിജയ്, സഞ്ജയ് ദത്ത് എന്നിവരുമായുള്ള ഒരു പ്രധാന ഫൈറ്റ് സീക്വൻസുമാണ് ചിത്രീകരിക്കുന്നത്.

‘മാസ്റ്ററി’നു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന സിനിമയണ് ലിയോ. ഈ വർഷം ഒക്ടോബർ 19 ന് ചിത്രം തിയറ്ററുകളിൽ എത്തുന്ന സിനിമയിൽ പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ, ഗൗതം വസുദേവ് മേനോൻ, അർജുൻ, ബാബു ആന്റണി, നരേൻ,മാത്യു തോമസും എന്നിവരും സിനിമയുടെ ഭാഗമാവുന്നുണ്ട്. വിക്ര’മിന് ശേഷം ലോകേഷ് കനകരാജിന്റേതായി ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറാണ് ‘ലിയോ.