ശോഭനയ്ക്കും , രേവതിക്കും നായകനായി ഫഹദ്, സിനിമയെക്കുറിച്ച് ലാൽ ജോസ്

ഫഹദ് ഫാസിൽ  മലയാളികളുടെ  ഇന്ന് പ്രിയങ്കരനായ താരമാണ്. നായകനായും വില്ലനായും സഹനടനായുമൊക്കെയുള്ള കഥാപാത്രന്ജഫാൽ ഫഹദിന്റെ .  ഫഹദിനെ പ്രേക്ഷകര്‍ ഇഷ്‍ടപ്പെട്ടു തുടങ്ങിയ ഹിറ്റുകളില്‍ ഒന്നാണ് ഡയമണ്ട് നെക്ലേസ്. സംവിധാനം നിര്‍വഹിച്ചത് ലാല്‍ ജോസായിരുന്നു. നെഗറ്റീവ്…

ഫഹദ് ഫാസിൽ  മലയാളികളുടെ  ഇന്ന് പ്രിയങ്കരനായ താരമാണ്. നായകനായും വില്ലനായും സഹനടനായുമൊക്കെയുള്ള കഥാപാത്രന്ജഫാൽ ഫഹദിന്റെ .  ഫഹദിനെ പ്രേക്ഷകര്‍ ഇഷ്‍ടപ്പെട്ടു തുടങ്ങിയ ഹിറ്റുകളില്‍ ഒന്നാണ് ഡയമണ്ട് നെക്ലേസ്. സംവിധാനം നിര്‍വഹിച്ചത് ലാല്‍ ജോസായിരുന്നു. നെഗറ്റീവ് ഷെയ്‍ഡുണ്ടായിരുന്നെങ്കിലും ഡയമണ്ട് നെക്ലേസ് സിനിമയിലെ നായകനായാണ് ഫഹദ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്. ഡയമണ്ട് നെക്ലേസിനു മുമ്പ് മറ്റൊരു സിനിമ ഫഹദിനെ നായകനാക്കി ആലോചിച്ചിരുന്നെങ്കിലും ഉപേക്ഷിക്കേണ്ടി വന്നെന്ന് സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയതും ചര്‍ച്ചയാകുകയാണ്. ഫഹദുമായി ദീര്‍ഘകാലത്തെ ഒരു സൗഹൃദമുണ്ടെന്ന് പറഞ്ഞാണ് ലാല്‍ ജോസ് പഴയ ആ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്. അമേരിക്കയിലെ പഠനം കഴിഞ്ഞ് വന്നപ്പോള്‍ അസിസ്റ്റന്റായി തനിക്കൊപ്പം വര്‍ക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്ന ആളാണ് ഫഹദ് ഫാസിൽ എന്നാണ് ലാൽ ജോസ് പറഞ്ഞത് . അന്ന് ഫഹദിന് ലാൽ ജോസ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.  ചുവന്ന ആപ്പിള്‍ കണക്കുള്ള നീ അസിസ്റ്റന്റായിട്ട് വെയില് കൊണ്ട് കറുക്കണ്ട. നിന്നെ നായകനാക്കി ഞാൻ ഒരു സിനിമ ചെയ്യും എന്ന്.   പോ ചേട്ടാ കളിയാക്കാതെയെന്ന് ലാൽ ജോസിനോട്  ഫഹദ് പറയുകയും ചെയ്യുമായിരുന്നു. ആ കാലത്ത് ലാൽ ജോസ്  ഫഹദിനെ വെച്ചൊരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. മദര്‍ ഇന്ത്യ എന്നായിരുന്നു ആ സിനിമയുടെ പേര്.

ഫഹദായിരുന്നു അതിലെ നായകനും വില്ലനും. ശോഭനയും രേവതിയും ലീഡ് ചെയ്യുന്ന സിനിമയായിരുന്നു അത്.  മുരളി ഗോപി പറഞ്ഞ കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ സിനിമ . ക്ലാസ്‍മേറ്റ്‍സിന് പിന്നാലെ ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷേ ഫഹദാണ് നായകൻ എന്നതിനാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ പിൻമാറുകയായിരുന്നു എന്നും ലാൽ ജോസ് വെളിപ്പെടുത്തി . കയ്യെത്തും ദൂരത്ത് എന്ന  സിനിമയില്‍ നായകനായ ഫഹദിനെ മാത്രമേ അവര്‍ക്ക് അറിയാമായിരുന്നു എന്നും  പുതിയ ഫഹദിനെ അവര്‍ക്ക് അറിയുമായിരുന്നില്ല എന്നും  അങ്ങനെ നടക്കാതെ പോയ ഒരു സിനിമയാണ് അത് എന്നും ലാൽ ജോസ് പറഞ്ഞു . പിന്നീടാണ് ഡയമണ്ട് നെക്ലേസ് സംഭവിച്ചത്. അതെ സമയം ഇന്ന്  തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകളിൽ ഫഹദ് ഫാസിൽ  അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ.

പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നായകനായി ഫഹദ് മാറി കഴിഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ കനത്ത പരാജയം നേരിടേണ്ടി വന്ന നടനാണ് ഫഹദ്. പിന്നീട് വര്‍ഷങ്ങളോളം സിനിമയുടെ ഒരിടത്തും ഫഹദിനെ കണ്ടില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം ഫഹദ് തിരിച്ചെത്തിയപ്പോൾ മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നായി അത് മാറി. ചെറിയ കാലത്തിനുള്ളിൽ തന്നെ ഇന്ത്യൻ സിനിമയിൽ മലയാള സിനിമയുടെ മുഖമായി മാറാൻ ഫഹദിന് കഴിഞ്ഞു. ഇന്നിപ്പോൾ കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് ഫഹദ് ഇപ്പോൾ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഗംഭീര സിനിമകളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സൂപ്പർ ഹിറ്റായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം, അല്ലു അർജുൻ-സുകുമാർ ടീമിന്റെ പുഷ്പ 2, സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ഹനുമാൻ ഗിയർ, രജനീകാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഉള്ളത്. ഇതിൽ തലൈവർ 170 ലാണ് ഫഹദ് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മാമന്നൻ ആയിരുന്നു ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.