എമ്പുരാന് ഡല്‍ഹിയില്‍ തുടക്കമായി!!!പൂജ ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ട്‌കെട്ട് ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം എമ്പുരാന്‍ ചിത്രീകരണം തുടങ്ങി. ഡല്‍ഹിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടക്കമായത്. മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. എമ്പുരാന്‍ പൂജയുടെ ചിത്രങ്ങള്‍…

മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ട്‌കെട്ട് ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം എമ്പുരാന്‍ ചിത്രീകരണം തുടങ്ങി. ഡല്‍ഹിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടക്കമായത്. മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. എമ്പുരാന്‍ പൂജയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, സുപ്രിയ മേനോന്‍ അടക്കമുള്ളവര്‍ വിളക്കിന് തിരികൊളുത്തുന്ന ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചു. ലൂസിഫറില്‍ റോബ് എന്ന വേഷം ചെയ്ത അലക്‌സ് ഒ നെല്ലും പൂജയ്ക്കെത്തിയിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിക്കുന്നത്.

ഡല്‍ഹിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്തത്. 30 ദിവസത്തെ ഷൂട്ടാണ് ഡല്‍ഹിയിലുള്ളത്. ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്.

ഇരുപതോളം രാജ്യങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. പല ഷെഡ്യൂളുകളിലായിട്ടാ യിരിക്കും ചിത്രീകരണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന എമ്പുരാന്‍ തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ എത്തും. മുരളി ഗോപി ആണ് രചന നിര്‍നവഹിക്കുന്നത്.

2019 ല്‍ ഇറങ്ങിയ ആദ്യ ഭാഗം ലൂസിഫര്‍ ചരിത്ര വിജയം നേടിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. സ്റ്റീഫന്‍ നെടുംമ്പള്ളിയില്‍ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള പരിണാമമായിരുന്നു ലുസിഫര്‍ പറഞ്ഞത്.

ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങീ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് എമ്പുരാന്റെ ചിത്രീകരണം വൈകിയത്.