ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി.. ഉമിനീരുപോലും ഇറക്കാതായി!! ദൈനംദിന കാര്യങ്ങള്‍ മറന്നുപോയി-ഞെട്ടിപ്പിക്കുന്ന അവസ്ഥയില്‍ നടി കനകലത

വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അവരിന്ന് മലയാളത്തിന്റെ പ്രിയ നടിയാണ് കനകലത. ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍, വില്ലത്തിയായും പോസിറ്റീവ് കഥാപാത്രങ്ങളും എല്ലാം ജനഹൃദയങ്ങളിലേറിയവയാണ്. എല്ലാ റോളും ഭദ്രമാക്കി അഭിനയിച്ച് രസിപ്പിച്ച കലാകാരി.…

വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അവരിന്ന്
മലയാളത്തിന്റെ പ്രിയ നടിയാണ് കനകലത. ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍, വില്ലത്തിയായും പോസിറ്റീവ് കഥാപാത്രങ്ങളും എല്ലാം ജനഹൃദയങ്ങളിലേറിയവയാണ്. എല്ലാ റോളും ഭദ്രമാക്കി അഭിനയിച്ച് രസിപ്പിച്ച കലാകാരി. ഇപ്പോഴിതാ കനകലതയെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

താരം ഇന്ന് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 57ാം വയസ്സില്‍ പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും കീഴ്‌പ്പെടുത്തിയിരിക്കുകയാണ് താരത്തിനെ. 2021 ഡിസംബര്‍ തൊട്ടാണ് ലക്ഷണങ്ങള്‍ ശ്രദ്ധിച്ചത്. സഹോദരി വിജയമ്മയാണ് കനകലതയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചത്.

ഇപ്പോഴിതാ തനിച്ച് ഭക്ഷണം കഴിക്കാനറിയാതെ, പ്രാഥമിക കാര്യങ്ങള്‍ പോലും ഒറ്റയ്ക്ക് ചെയ്യാനാവാതെ, ഇടയ്ക്കെങ്കിലും സ്വന്തം പേരുപോലും മറന്നുപോവുന്ന അവസ്ഥയിലാണ് അവര്‍. സിനിമ മാത്രം താരത്തിന് തിരിച്ചറിയാം. രോഗാവസ്ഥയിലും സിനിമയെപ്പറ്റിയുള്ള ഓര്‍മകള്‍ മാത്രം മായാതെ താരത്തിന്റെ മനസ്സിലുണ്ട്.

ലക്ഷണങ്ങള്‍ കണ്ടപ്പോഴേ ഡോക്ടറെ കാണാന്‍ പറഞ്ഞിരുന്നു പക്ഷേ
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്നമാണെന്നാണ് കനകലത പറഞ്ഞത്. വിഷാദരോഗമാണെന്നും കരുതി. ഉറക്കം കുറവായിരുന്നു. സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് സഹോദരി പറയുമായിരുന്നു, പക്ഷേ അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് നടി അക്കാര്യം വിടുമായിരുന്നെന്നും സഹോദരി പറയുന്നു.

ഉറക്കം കുറഞ്ഞതുകൊണ്ട് അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നത്
നിര്‍ത്തി. അങ്ങനെ ഒരുപാട് നിര്‍ബന്ധിച്ചാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞങ്ങള്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടത്.

ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. എം.ആര്‍.ഐ സ്‌കാനിങില്‍ തലച്ചോറ് ചുരുങ്ങുകയാണെന്ന് കണ്ടെത്തി. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ അവള്‍ അവിടെ ഐസിയുവിലായിരുന്നു ചികിത്സ.

അന്നേ ഡോക്ടര്‍ പറഞ്ഞിരുന്നു, കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. അതുകൊണ്ട് ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നതെന്ന് സഹോദരി പറയുന്നു.

വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും പറയില്ല. ഭക്ഷണം വേണോ എന്ന് അങ്ങോട്ട് ചോദിക്കും. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും. ഇല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. രണ്ടര മൂന്ന് വയസ്സുകാരിയുടെ സ്വഭാവമാണെന്നും ഹോദരി പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ 350 ലേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായി വേഷം ചെയ്തിട്ടുണ്ട്. പൂക്കാലത്തിലാണ് കനകലത അവസാനമായി അഭിനയിച്ചത്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2 എന്നിവയെല്ലാം ശ്രദ്ധേയമായി ചിത്രങ്ങളാണ്.