നീണ്ട 23 വർഷങ്ങൾ ; അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികത്തിൽ വ്യത്യസ്തമായ ചിത്രങ്ങൾ പങ്കുവെച്ച് എസ്തറും കുടുംബവും !

മലയാളികളുടെ പ്രിയതാരമാണ് എസ്തർ അനിൽ. ബാലതാരമായി എത്തി പിന്നീട് തെലുങ്കിൽ നായികയായി വരെ തിളങ്ങുകയാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു എസ്തറിന്റെ അച്ഛന്റെയും അമ്മയുടെയും ഇരുപത്തിമൂന്നാം വിവാഹവാർഷികം. വിവാഹ വാർഷിക പുനത്തിൽ എസ്ത്രറിന്റെ അച്ഛൻ…

മലയാളികളുടെ പ്രിയതാരമാണ് എസ്തർ അനിൽ. ബാലതാരമായി എത്തി പിന്നീട് തെലുങ്കിൽ നായികയായി വരെ തിളങ്ങുകയാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു എസ്തറിന്റെ അച്ഛന്റെയും അമ്മയുടെയും ഇരുപത്തിമൂന്നാം വിവാഹവാർഷികം. വിവാഹ വാർഷിക പുനത്തിൽ എസ്ത്രറിന്റെ അച്ഛൻ അനിൽ എബ്രഹാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റാണ് വൈറൽ ആകുന്നത്. ഭാര്യയുമൊത്തുള്ള വ്യത്യസ്ത താരത്തിലുള്ള ചിത്രങ്ങൾ ആണ് അനിൽ എബ്രഹാം പങ്കുവെച്ചിരിയ്ക്കുന്നത്. തുടർന്ന് നിരവധി കൺമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം പങ്കുവെച്ചുകൊണ്ട് അനിൽ കുറിച്ചത് ഇപ്രകാരമാണ്. “നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നിടത്തേക്ക് നിങ്ങളുടെ പാദങ്ങള്‍ നിങ്ങളെ കൊണ്ടുപോകട്ടെ. 23 വര്‍ഷം ഒരുമിച്ച്.” മൂന്ന് മക്കളാണ് അനിൽ എബ്രഹാം അഞ്ചു അനിൽ ദമ്പതികള്‍ക്ക്. ഇതില്‍ എസ്തര്‍ അനിലും, ഐവ അനിലും ബാലതാരമായി സിനിമയില്‍ എത്തിയിരുന്നു, ഇവാന്‍ അനില്‍ എന്നൊരു മകന്‍ കൂടിയുണ്ട് ഇവര്‍ക്ക്. കുടുംബ വിശേഷം പങ്കുവെച്ച് ദമ്പതികള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ആ ചിത്രങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിയ്ക്കാറുള്ളത്. അമ്മയ്ക്കും അച്ഛനും വിവാഹവാര്ഷിക ആശംസകൾ നേർന്നുകൊണ്ട് എസ്തറും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ എത്തിയിട്ടുണ്ട്.