എത്ര വേദന എടുത്താലും സാരമില്ല, എനിക്കിത് ചെയ്യണം, ടാറ്റൂ വീഡിയോ പങ്കുവെച്ച് എസ്തർ

തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ കൂടിയാണ് എസ്തറിനെ മലയാളികൾക്ക് പരിചയം. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് എസ്തർ എത്തിയത്, ദൃശ്യത്തിന്റെ അന്യ ഭാഷ മോഹൻലാലിൻറെ തന്നെ ഒരുനാൾ വരും എന്ന ചിത്രത്തിൽ എസ്തർ അഭിനയിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റേയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.അതിനു ശേഷം കോക്റ്റൈൻ, വയലിൻ ഡോകട്ർ ലവ്, മല്ലു സിങ് , ആഗസ്ത് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിലും എസ്തർ അഭിനയിച്ചു. മുംബയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് എസ്തർ.

വിവിധ ഭാഷകളിലായി എസ്തർ ഇതിനോടകം തന്നെ 29 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. എസ്തർ അഭിനയിച്ച ദൃശ്യം രണ്ടാം ഭാഗം അടുത്തിടെയാണ് പുറത്തിറങ്ങിയത്, ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും എസ്തർ ആയിരുന്നു അഭിനയിച്ചത് ദൃശ്യം എസ്തറിനു വലിയ ഒരു ബ്രേക്ക് ആയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി വരാൻ ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, മിക്കപ്പോഴും താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകാറുണ്ട്,ഇപ്പോൾ വ്യത്യസ്തമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം, മിക്കപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി എസ്തർ എത്താറുണ്ട്,

ഇപ്പോൾ തന്റെ ടാറ്റൂ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം, ആദ്യമായിട്ടാണ് എസ്തർ ടാറ്റൂ അടിക്കുന്നത്, വേദന കൊണ്ട് പുളയുന്ന എസ്തറിനെയാണ് വീഡിയോയിൽ കാണുന്നത്, എത്ര വേദനിച്ചാലും സാരമില്ല തനിക്ക് ടാറ്റൂ അടിക്കണം എന്നാണ് എസ്തർ പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു ഗൗണിൽ ഉള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വൈറൽ ആയിരുന്നു, താരം അണിഞ്ഞ ഗൗണായിരുന്നു ചിത്രത്തിന്റെ പ്രത്യേകത, 48 കിലോ ഭാരം വരുന്ന ഗൗൺ ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്, താരത്തിന്റെ ആ ചിത്രങ്ങളും വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. ദൃശ്യം രണ്ടാം ഭാഗമാണ് എസ്തർ അവസാനമായി അഭിനയിച്ച ചിത്രം, ചിത്രത്തിന്റെ തെലുങ്കിലും എസ്തർ തന്നെയാണ് അഭിനയിക്കുന്നത്

Previous articleഅത് ഇന്നും വലിയ വേദനയായി തുടരുന്നു, ധോണിമായിയുള്ള ദിവ്യപ്രണയത്തെ കുറിച്ച് റായ് ലക്ഷ്മി പറയുന്നു
Next articleഋഷിക്കൊപ്പം താലിയും സിന്ദൂരവും അണിഞ്ഞ് സൂര്യ, വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ