ഋഷിക്കൊപ്പം താലിയും സിന്ദൂരവും അണിഞ്ഞ് സൂര്യ, വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത്…

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്.പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച സൂര്യ എന്ന പെൺകുട്ടിയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് പരമ്പരയിൽ പറയുന്നത്. സൂര്യ പഠിക്കുന്ന കോളേജിലെ അധ്യാപകനാണ് ഋഷി. ഇവർക്കിടയിലുണ്ടാകുന്ന പ്രണയവും വീട്ടുകാരുടെ പ്രശ്നവുമാണ് കൂടെവിടെ. ബംഗാളി സീരിയിലിന്റെ മലയാളം പതിപ്പാണിത്

ഇപ്പോൾ ഋഷി ആയി എത്തുന്ന ബിബിൻ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്, സൂര്യയ്ക്കൊപ്പം വിവാഹ വേഷത്തിൽ നിൽക്കുന്ന ഋഷിയെ ആണ് ചിത്രത്തിൽ കാണുന്നത്. കേരള സാരിയിൽ നെറുകിൽ സിന്ദൂരവും ചാർത്തിയാണ് സൂര്യ നിൽക്കുന്നത്. വിവാഹ വേഷത്തിലാണ് ഋഷിയും നിൽക്കുന്നത്. ബിബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ഋഷ്യ ഉടനെ എന്ന് കുറിച്ച് കൊണ്ടാണ് നടൻ ചിത്രം പങ്കുവെച്ചത്. .. ഈ ചിത്രം ഋഷിയ ചിത്രങ്ങള്‍ ചോദിക്കുന്നവര്‍ക്കായി’ എന്നും ചിത്രത്തിന് ചുവടെ നടൻ കുറിച്ചിട്ടുണ്ട്. ബിബന് പങ്കുവെച്ച് കല്യാണ ചിത്രം നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇത് സ്വാപ്നമാണോ അതോ യാഥാർഥ്യമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഏഷ്യാനെറ്റിൽ അടുത്തിടെ തുടങ്ങിയ പരമ്പര ആണ് കൂടെവിടെ. കുറഞ്ഞ സമയംകൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റ് പരമ്പരകളുടെ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനം. നിരവധി ആരാധകരെയും പരമ്പര കുറഞ്ഞ സമയം കൊണ്ട് നേടിക്കഴിഞ്ഞു. കൂടെവിടെയിൽ നായികയായി എത്തുന്നത് അൻഷിത ആണ്. താരം വളരെ മുൻപ് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ്. സംഗീത ആൽബങ്ങളിലും പാരമ്പരകളിലും എല്ലാം താരം നേരുത്തെ തന്നെ അഭിനയിച്ചിട്ടുണ്ട്. സൂര്യ എന്ന കഥാപാത്രത്തെയാണ് കൂടെവിടെയിൽ അൻഷിത അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. ഓരോ ദിവസം കഴിയും തോറും സംഭവ ബഹുലമായ എപ്പിസോഡുകളിൽ കൂടിയാണ് പരമ്പര കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.