വൈറലായി എസ്തറിന്റെ ഹവായിയന്‍ ലുക്ക് !!!

ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളായെത്തിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരത്തില്‍ നിന്നും നായികയായും പ്രേക്ഷകരുടെ പ്രിയങ്കരിയായി എസ്തര്‍ മാറിയിട്ടുണ്ട്. ദൃശ്യം 2 വിലും മോഹന്‍ലാലിന്റെ മകളായി എസ്തര്‍ തന്നെയാണ് എത്തിയത്. ഷാജി എന്‍ കരുണന്റെ…

ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളായെത്തിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരത്തില്‍ നിന്നും നായികയായും പ്രേക്ഷകരുടെ പ്രിയങ്കരിയായി എസ്തര്‍ മാറിയിട്ടുണ്ട്. ദൃശ്യം 2 വിലും മോഹന്‍ലാലിന്റെ മകളായി എസ്തര്‍ തന്നെയാണ് എത്തിയത്. ഷാജി എന്‍ കരുണന്റെ ഓളിലൂടെ എസ്തര്‍ നായികയായും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

സിനിമകള്‍ക്ക് പുറമെ ഫോട്ടോഷൂട്ടുകളിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ വിവിധ ഫോട്ടോഷൂട്ടുകള്‍ താരം പങ്കുവയ്ക്കാറുണ്ട്. മോഡേണ്‍ ലുക്കും ട്രെഡീഷണല്‍ ലുക്കിലുമെല്ലാം എത്തി താരം വൈറലാകാറുണ്ട്.

ഇപ്പോള്‍ ഇതാ എസ്തര്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോകളും ശ്രദ്ധേയമാകുകയാണ്. ഏറ്റവും ഒടുവിലായി ഹവായിയന്‍ സ്റ്റൈലിലാണ് എസ്തര്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്, ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. എസ്തറിന്റെ ഹവായിയന്‍ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.