കണ്ണുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് ഉറപ്പായും വായിക്കുക

ഇന്നത്തെ കാലത്ത് ആളുകളുടെ കണ്ണുകൾക്ക് വിശ്രമം കുറവാണ് എന്ന് മാത്രമല്ല, പലപ്പോഴും കണ്ണുകൾക്ക് വലിയ രീതിയിൽ തന്നെയുള്ള സ്ട്രെസ് കൊടുക്കാറുമുണ്ട്. സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം തന്നെയാണ് അതിന്റെ കാരണവും. മണിക്കൂറുകളോളം ആണ് ആളുകൾ സ്മാർട്ട് ഫോണുകൾക്ക് മുന്നിൽ സമയം ചെലവിടുന്നത്. മാത്രമല്ല, തൊഴിലിന്റെ ഭാഗമായും മണിക്കൂറുകളോളം കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും മുന്നിൽ ഇരിക്കുന്നവരുടെയും എണ്ണം ഒട്ടും കുറവല്ല. ഈ ജീവിത ശൈലി ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മുടെ കണ്ണിനാണ്. ഇന്നത്തെ കാലത്ത് കണ്ണിനു ചൊറിച്ചിൽ അനുഭവപ്പെടാത്തവും കണ്ണിൽ നിന്ന് വെള്ളം വരാത്തവരും കുറവാണ്.

ഇന്നത്തെ കാലത്തെ ആളുകൾക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ് കണ്ണിനുള്ളത്. ചൊറിച്ചിൽ, വെള്ളം വരൽ, ഒരു വസ്തു തന്നെ രണ്ടായി കാണുക തുടങ്ങി നിരവധി പ്രശ്നങ്ങൾ ആണ് ഉള്ളത്. ചിലർക്ക് കടുത്ത തലവേദനയും ഉണ്ടാകും. ഇതൊക്കെ ഒരു പരിധി വരെ നമുക്ക് തന്നെ പരിഹരിക്കാൻ കഴിയുന്നതാണ്. കമ്ബ്യൂട്ടർ ഉപയോഗിക്കുമ്ബോള്‍ കണ്ണിനും കംമ്ബ്യൂട്ടറിനുമിടയില്‍ ഇരുപത് ഇഞ്ച് അകലം വരുന്ന രീതിയിൽ ആയിരിക്കണം നമ്മൾ ഉപയോഗിക്കേണ്ടത്. കണ്ണിനു വളരെ അടുത്തും ദൂരേയും കമ്ബ്യൂട്ടര്‍ സജ്ജീകരിക്കുന്നത് കണ്ണിന്റെ പ്രയാസം കൂട്ടും. ഇത് കണ്ണിന്റെ സ്ട്രെസ് കൂടുന്നതിന് കാരണമാകും.

തുടർച്ചയായി സ്ക്രീൻ ഉപയോഗിക്കേണ്ടി വരുന്നവർ ആണോ നിങ്ങൾ? എങ്കിൽ സ്ക്രീൻ ഉപയോഗം മൂലമുണ്ടാകുന്ന കണ്ണിന്‍റെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമെന്നോണം കണ്ണിന് അല്‍പനേരം‌ വിശ്രമം കൊടുക്കുകയും തണുത്ത വെള്ളം കൊണ്ട് കഴുകുകയും ചെയ്യാം. ഒപ്പം കണ്ണിന്‍റെ പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും കണ്ണിന് ഉന്മേഷം‌ തരികയും ചെയ്യുന്ന ചില വ്യായാമങ്ങളു ആവാം. ജീവിത ശൈലി മൂലം ഉണ്ടാകുന്ന കണ്ണിന്റെ ഈ പ്രശ്നങ്ങളെ കുറച്ച് ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാൻ കഴിയും.