എന്തിന് ക്രൈംബ്രാഞ്ചിനെ സംശയിക്കണം ? കാരണം നിരത്തി അഭിഭാഷകര്‍

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട്‌ അഭിഭാഷകരായ ശ്രീജിത്ത് പെരുമനയും ദീപക്കും എഴുതിയ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടി ആക്രമികപ്പെട്ട കേസ് രാജ്യത്തെ ഏറ്റവും വലിയ…

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട്‌
അഭിഭാഷകരായ ശ്രീജിത്ത് പെരുമനയും ദീപക്കും എഴുതിയ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടി ആക്രമികപ്പെട്ട കേസ് രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ CBI അന്വേഷിക്കണമെന്ന് ഏറ്റവും ആദ്യം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപായിരുന്നു. വെറുതെ പത്രസമ്മേളനം നടത്തി ആവശ്യപ്പെടുകയായിരുന്നിയില്ല മറിച്ച് കേരള ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കിയാണ് ആവശ്യപ്പെട്ടത്.ഈ വിഷയത്തില്‍ എന്തെങ്കിലും ഭീതിയുണ്ടായിരുന്നു എങ്കില്‍ കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിക്കണം എന്ന് ഏതെങ്കിലും കുറ്റവാളി ആവശ്യപ്പെടുമായിരുന്നോവെന്ന് കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

പൂര്‍ണ്ണ രൂപം വായിക്കുക.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, വിലയ്ക്ക് മേടിക്കുന്നു, കൂറ് മാറ്റുന്നു എന്നതാണ് പ്രധാന ആരോപണം

ഈ ആരോപണങ്ങളിലെ യഥാർഥ വസ്തുത അറിയാം

1. ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്തുകയും കൂറ് മാറ്റുകയും ചെയ്തതായി പരാതിയുണ്ടോ❓️

A. ഉണ്ട്. പ്രോസിക്കൂഷൻ ഇങ്ങനൊരു പരാതി ഉന്നയിച്ചിട്ടുണ്ട്.

2. പ്രോസികൂഷന്‍ ഈ പരാതി അന്വേഷിച്ചില്ലേ❓️

A. അന്വേഷിച്ചു എന്നമാത്രമല്ല സാക്ഷികളെ കൂറ് മാറ്റിയതിന്റെ പേരിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്കൂഷൻ വിചാരണ കോടതിയിൽ CrPC 439(2) വകുപ്പ് പ്രകാരം കേസ് ഫയൽ ചെയ്തു.

3. എന്നിട്ട് എന്തുകൊണ്ടാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാത്തത്❓️

A. റദ്ദാക്കിയില്ല എന്ന് മാത്രമല്ല ദിലീപ് ഒരു സാക്ഷിയെപ്പോലും സ്വാധീനച്ചതിനോ, ഭീഷണിപ്പെടുത്തിയതിനോ, കൂറ് മാറ്റിയതിനോ യാതൊരു തെളിവും നൽകാൻ സാധിച്ചില്ല എന്നും ദിലീപിനെതിരായ അത്തരം ആരോപണങ്ങൾ എല്ലാം കേവലം പ്രോസിക്കൂഷൻ അനുമാനങ്ങൾ മാത്രമാണെന്ന് കോടതിയുടെ Cr. M P 1299/20 കേസിൽ കോടതി അസ്സനിഗ്ദമായി വിധിച്ചു.

വിധി ഇങ്ങനെ,

“prosecution miserably failed to convince
this court that the respondent directly orindirectly influenced the witnesses or tampered with the evidence. The petition being based on mere surmises, without
any iota of basic necessary materials to
satisfy the principle laid down by the Hon’ble Supreme Court as stated above any
further discussion is quiet unwarranted and unnecessary to conclude that the same
is devoid of merits and liable to be dismissed and accordingly dismissed.” എന്നാണ് കോടതി വിധി.

4. സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനു ദിലീപിനെതിരെ 2 FIR കേസുകൾ ഇല്ലേ അപ്പോൾ പ്രോസിക്കൂഷൻ പറയുന്നത് ശരിയല്ലേ പിന്നെ എന്തുകൊണ്ടാണ് കോടതി ദിലീപിന്റെ ജാമ്യം റദ്ദാക്കാത്തത്❓️

പ്രധാനപ്പെട്ട ചോദ്യം. ഈ പറഞ്ഞ ചോദ്യം പ്രോസിക്കൂഷൻ കോടതിയിൽ അറിയിച്ചു. അതായത് സാക്ഷിയായ PW227 വിപിൻ ലാൽ ബേക്കൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം ദിലീപിന്റെ നിർദേശനുസരണം മൊഴി മാറ്റാൻ തനിക്ക് ഭീഷണി കോൾ വന്നു എന്നാണ് പരാതി. പരാതിയിന്മേൽ 619/2020 ആയി FIR രജിസ്റ്റർ ചെയ്തു. എന്നാൽ ആരാണ് ഭീഷണിപ്പെടുത്തിയത് എന്ന് തെളിയിക്കാനോ, മൊബൈൽ നമ്പർ കൈമാറാനോ വിപിൻലാലിന് സാധിച്ചില്ല എന്ന് മാത്രമല്ല ഭീഷണിപ്പെടുത്തി 9 മാസത്തിനു ശേഷമാണ് പരാതി നൽകിയത്.

രണ്ടാമത്തെ കേസ് പീച്ചി പോലീസ് സ്റ്റേഷനിലാണ് സാക്ഷി PW187, ദിലീപിന്റെ വക്കീലായ രാമൻപിള്ളയുടെ നിർദേശ പ്രകാരം നാസർ എന്നയാൾ ബന്ധപ്പെട്ടു എന്ന പേരിലാണ് പീച്ചി സ്റ്റേഷനിൽ 883/20 FIR രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ കേസിലും പരാതി നല്കിയത് 11 മാസങ്ങൾക്ക് ശേഷമായിരുന്നു. കേസ് നൽകി എന്നല്ലാതെ യാതൊരു തെളിവുകളും നൽകിയിരുന്നില്ല എന്നും കോടതി കണ്ടെത്തി.

കൂടാതെ ദിലീപ് ഭീഷണിപ്പെടുത്തിയ കാര്യം രണ്ട് സാക്ഷികളും അതാത് സമയം പ്രോസിക്യൂഷനെറിയിച്ചെങ്കിലും അക്കാര്യം പ്രോസിക്യൂഷന്‍ ഒളിപ്പിച്ചു വെച്ച് ഒരു വർഷം കഴിഞ്ഞ ശേഷം കോടതിയിൽ വന്നത് പ്രോസിക്കൂഷനിൽ സംശയം ജനിപ്പിക്കുന്നതാണെന്ന് കോടതി വിധിച്ചു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം സാക്ഷികളെ സ്വാധീനിച്ചതിനു എടുത്ത രണ്ട് പോലീസ് കേസുകളിലും പോലീസ് FIR ഇട്ടത് പ്രോസിക്കൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ 1299/20 എന്ന ഹർജ്ജി കോടതിയിൽ നൽകിയ ശേഷമാണ് എന്നും കോടതി കണ്ടെത്തി. അതായത് ആദ്യം ഹർജ്ജി നൽകി പിന്നീട് ദീലീപിനെതിരായി കേസ് രജിസ്റ്റർ ചെയ്തു.

കോടതി പറഞ്ഞത് ഇങ്ങനെ,

Coming to the allegations that CW187 and CW227 were threatened to give evidence in favour of respondent it is attempted to canvass by the prosecution
that the accused in Crime No:619/20 of Bakel Police Station is a close associate of respondent. Even the documents produced by the petitioner are silent about the
fact that the mobile number from which CW227 allegedly received calls belong to
the accused therein. Similar is the case of the alleged intimidating calls received
by CW187 also. It is alleged that one Mr. Nazar has been directed by the Senior
Counsel appearing for respondent to contact CW187. Except the mere allegations
no materials is available before the court
to substantiate the allegations.

5. അപ്പോൾ ബിന്ദു പണിക്കരും, റീമി ടോമിയും ഉൾപ്പെടെ സിനിമക്കാർ ദിലീപ് സ്വാധീനിച്ച് കൂറ് മാറിയതല്ലേ ?❓️

CW61 വാസുദേവൻ എന്ന വ്യക്തി ദിലീപും പൾസർ സുനിയും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാൻ കൊണ്ടുവന്ന സാക്ഷിയാണ്, CW12 ബിന്ദു പണിക്കർ, CW18 റീമി ടോമി, CW32 ഭാമ തുടങ്ങിയവർ അവർ നൽകിയ പോലീസ് മൊഴിയിൽ CrPC 161, മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴി CrPC 164 എന്നിവയിൽ നിന്നും ദിലീപിന്റെ സ്വാധീനത്താൽ മൊഴി മാറ്റി കോടതിയിൽ പറഞ്ഞു എന്ന ആരോപണം പൂർണ്ണമായും കോടതി തള്ളി കളഞ്ഞു

ഒരു വക്കീൽ കോടതിയിൽ തടഞ്ഞു എന്നും പബ്ലിക്ക് പ്രോസിക്കൂട്ടറുടെ മുൻപാകെ പോകാതെയാണ് മേല്പറഞ്ഞ സാക്ഷികൾ കോടതിയിൽ എത്തിയതെന്നും, ബിന്ദു പണിക്കർക്ക് ദിലീപ് തന്റെ സിനിമയിൽ അഭിനയിക്കാൻ ചാൻസ് നൽകി സ്വാധീനിച്ചെന്നുമുള്ള ആരോപണങ്ങൾ കാര്യ കാരണ സഹിതം കോടതി തള്ളി. തനിക്ക് ദിലീപ് അവസരം തന്നിട്ടില്ലെന്ന് ബിന്ദു പണിക്കർ മൊഴി നൽകി എന്ന് കോടതി നിരീക്ഷിച്ചു.

അതായത് ദിലീപ് നേരിട്ടോ അല്ലാതെയോ ഏതെങ്കിലും സാക്ഷികളെ കൂറ് മാറ്റുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുകയോ,ഏതെങ്കിലും തെളിവുകൾ നശിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് കോടതി അസന്നിഗ്ധമായി വിധി പുറപ്പെടുവിച്ചു. അതിൽ വ്യക്തമായി പറയുന്നു ഈ ആരോപണത്തിലുള്ള ചർച്ചകൾ ഇനി ആവശ്യമില്ലാത്തതും അനാവശ്യവുമാണ് എന്ന്.പിന്നീട് ഈ ആവശ്യവുമായി മേൽക്കോടതികളിൽ പോയെങ്കിലും പ്രോസിക്യൂഷനെ കോടതികൾ തള്ളിക്കളയുകയും ചെയ്തു.സാക്ഷികൾ കൂറുമാറിയതിൽ ദിലീപിന് പങ്കില്ല എന്ന് കോടതികൾ വ്യക്തമാക്കിയിണ്ട്

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണയിൽ പഴയ 8 സാക്ഷികളെയും, പുതുതായി 9 സാക്ഷികളെയും വിസ്തരിക്കാൻ അനുമതി തേടി പ്രോസിക്യൂഷന്‍ 27 ഡിസംബർ 2021 ന് ഹൈക്കോടതിയിൽ ഹർജ്ജി നൽകുന്നു.

സാക്ഷി വിസ്താരം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്കൂഷൻ ആവശ്യം കോടതി തളളി. തെളിവ് നൽകുന്നതിൽ വന്ന പ്രോസിക്യൂഷന്‍ പിഴവുകൾ മറയ്ക്കുന്നതിനോ തിരുത്തുന്നതിനോ ആകരുത് എന്ന് കോടതി വിധി പുറപ്പെടുവിച്ചു. പുനർ വിസ്തരത്തിന് അനുമതി നൽകിയാൽ അത് സാക്ഷികളെ പഠിപ്പിച്ച് പ്രതിക്കെതിരെ മുൻവിധിയോടെ ഉപയോഗിക്കുമെന്ന് കോടതി വിധിയില്‍ പറയുന്നു

പുനർ വിസ്താരം നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് PW 43മത് സാക്ഷിയാണ്. തൃശൂർ കിനാറ്റൂർ ടെന്നീസ് ക്ലബ്ബിലെ ഗ്രൗണ്ട്സ്മാൻ ആയ ഈ സാക്ഷിയാണ് കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയെയും, എട്ടാം പ്രതിയായ ദിലീപിനെയും 13/11/2006 ന് ഒരുമിച്ചു കണ്ടു എന്ന് ആരോപിച്ച് മൊഴി നൽകിയത്. ഇരുവരെയും ഓർമിച്ച് കണ്ടു എന്ന് മൊഴി നൽകിയ ഏക സാക്ഷിയും ഇദ്ദേഹമാണ്.

ഈ സാക്ഷിക്ക് ഒന്നാം പൾസർ സുനിയെ തിരിച്ചറിയാനും, സാക്ഷി നൽകിയ രഹസ്യ മൊഴിയിൽ വ്യക്തത വരുത്താനും വേണ്ടി സാക്ഷിയെ വീണ്ടും വിസ്തരിക്കണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

എന്നാൽ സാക്ഷിയെ പ്രോസിക്യൂഷൻ ചീഫ് എക്‌സമിനേഷനായി 7പേജും, റീ എക്‌സാമിനേഷനായി 3 പേജും ദീർഘമായി വിസ്തരിച്ച് റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും വിസ്താരത്തിന് ഒരു വർഷം കഴിഞ്ഞ് വ്യക്തമായ കാരണം നൽകാതെ പുനർ വിസ്താരം ആവശ്യപ്പെടുന്നത് CrPC 311 പ്രകാരം അനുവദിക്കാൻ സാധിക്കുകയില്ലെന്നും കോടതി വിധിച്ചു.

PW43 സാക്ഷിയുടെ പുനർ വിസ്താരണ ആവശ്യം നിരസിച്ചു

👉 അടുത്തതായി പ്രോസിക്യൂഷൻ പുനർ വിസ്താരം ആവശ്യപ്പെട്ടത് PW73 സാക്ഷിയുടേതാണ്. ഒന്നാം പ്രതിയായ പൾസര്‍ സുനിക്ക് കൊട്ടേഷൻ പ്രകാരമുള്ള പണത്തിന്റെ ഒരു ഭാഗം എട്ടാം പ്രതി ദിലീപ് കൊടുത്തു എന്നും അത് ഒന്നാം പ്രതിക്ക് കിട്ടി എന്നും തെളിയിക്കുന്നത്തിനുള്ള പ്രോസിക്യൂഷൻ സാക്ഷിയാണ് PW73.

ഈ സാക്ഷിയുടെ മൊഴി പ്രകാരം ഇദ്ദേഹവും പൾസർ സുനിയും തമ്മിൽ MO60 എഗ്രിമെന്റ് പ്രകാരം പണമിടപാടുകൾ നടന്നിട്ടുണ്ട്. ഈ പണമിടപാടുകൾ കൃത്യമായി തെളിയിക്കാനും വ്യക്തത വരുത്താനും ഈ സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസികൂഷൻ ആവശ്യം.

എന്നാൽ സാക്ഷിയെ പ്രോസിക്യൂഷൻ ചീഫ് എക്‌സമിനേഷനായും, പ്രതിഭാഗം ക്രോസ്സ് എക്‌സാമിനഷനായും പിന്നീട് പ്രോസിക്കൂഷൻ റീ എക്‌സാമിനേഷനായും ദീർഘമായി വിസ്തരിച്ച് റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും വിസ്താരത്തിന് ഒരു വർഷം കഴിഞ് പ്രോസിക്യൂഷന് ക്രോസ്സ് എക്‌സാമിനേഷൻ വാദങ്ങളെ തിരുത്താൻ വീണ്ടും അനുമതി നൽകിയാൽ അത് പ്രതിക്കെതിരെ മുൻവിധി സൃഷ്ടിക്കുന്നതിനു കാരണമാകുമെന്നും കോടതി വിധിച്ചു. PW73 സാക്ഷിയുടെ പുനർ വിസ്താരണ ആവശ്യം നിരസിച്ചു.

👉 സമാനമായി പ്രോസികൂഷൻ പുനർ വിസ്താരം ആവശ്യപ്പെട്ടത് PW69 സാക്ഷിയുടേതാണ്. ഇരയെ ഏറ്റവും ആദ്യം അവരുടെ വീട്ടിൽ സന്ദർശിച്ച ഒരാളാണ് PW69.

ഈ സാക്ഷിക്ക്‌ അദ്ദേഹത്തിന് അറിയാവുന്ന എല്ലാ കാര്യങ്ങളും മൊഴിയായി വിശദമായി നൽകാൻ സാധിച്ചിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ മൊഴി നൽകാനുണ്ടെന്നും ഇക്കാര്യങ്ങൾ കൃത്യമായി മൊഴി നൽകാൻ സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്നുമാണ് പ്രോസിക്യുഷൻ ആവശ്യം.

എന്നാൽ സാക്ഷിയെ പ്രോസിക്യൂഷൻ ചീഫ് എക്‌സമിനേഷനായി 19പേജ് ദീർഘമായി വിസ്തരിച്ച് റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും വിസ്താരത്തിന് ഒരു വർഷം കഴിഞ് വ്യക്തമായ കാരണം നൽകാതെ പുനർ വിസ്താരം ആവശ്യപ്പെടുന്നത് അനുവദിക്കാൻ സാധിക്കുകയില്ലെന്നും കോടതി വിധിച്ചു.
PW69 സാക്ഷിയുടെ പുനർ വിസ്താരം എന്ന ആവശ്യം കോടതി നിരസിച്ചു

👉 9 അഡീഷണൽ സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യവും കോടതി ഭാഗികമായി നിരസിച്ചു

ശ്രീമതി നീലിഷ, ശ്രീ കണ്ണദാസൻ, ശ്രീ സുരേഷ് ഡി, ശ്രീമതി ഉഷ, ശ്രീ സത്യമൂർത്തി എന്നിവരെ പുതുതായി വിസ്തരിക്കാൻ കോടതി അനുമതി നൽകി.

ദിലീപ് ഒഴികെയുള്ള 3,4,5,7 പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ എങ്ങനെ അവരുടെ കൈകളിൽ എത്തി എന്ന് തെളിയിക്കാൻ കസ്റ്റമർ ആപ്ലിക്കേഷൻ ഫോം ഉൾപ്പെടെ വ്യക്തമാക്കാൻ ടെലികോം ഉദ്യോഗസ്ഥരായ മേല്പറഞ്ഞ അഡീഷണൽ സാക്ഷികളെ വിസ്തരിക്കണം എന്ന ആവശ്യമാണ് കോടതി അനുവദിച്ചത്.

Dileep2
Dileep2

ചുരുക്കിപറഞ്ഞാൽ എട്ടാം പ്രതിയായ ദിലീപിന്റെ ഈ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് പ്രോസിക്കൂഷൻ നടത്തിയ ആവശ്യങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല എന്ന് മാത്രമല്ല അഞ്ച് ടെലികോം ജോലിക്കാരെ മാത്രം വിസ്തരിക്കാനുള്ള അനുമതി മാത്രം നൽകുകയും ചെയ്തു.

വിചാരണക്കോടതികളിലൂടെ ബഹു ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ഡോ. കൗസർ ഇടപ്പകത്താണ് വിധി പറഞ്ഞത്.

 

മൂന്ന് സാക്ഷികളെ പുനർ വിസ്തരിക്കുമെന്നും, ദിലീപ് കുടുങ്ങി എന്നൊക്കെയുള്ള മാധ്യമ വാർത്തകൾക്കും ആഘോഷങ്ങൾക്കും മണിക്കൂറുകൾ മാത്രമേ ആയുസ്ണ്ടായുള്ളു എന്നതും ഈ വിധിയുടെ പ്രത്യേകതയാണ്.

ഇനി ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലും അതിന്‍റെ സാംഗത്യവും
🤭

ഈ കേസിനാസ്പദമായ സംഭവം നടന്നു എന്ന് പറയുന്നത് 15 11 2017 ൽ ആണ്. അതായത് F. I. R രജിസ്റ്റർ ചെയ്യാൻ മൂന്നു വർഷവും മൂന്ന് മാസവും കാലതാമസം നേരിട്ടിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ താമസത്തിനുള്ള കാരണം കാണിക്കുന്ന എഫ്ഐആറിൽ തന്നെ ഉള്ള എട്ടാം കോളം പൂരിപ്പിചിട്ടില്ല. അതായത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കാല താമസം നേരിട്ടതിൻറെ കാരണം ഒന്നും ഈ പറഞ്ഞ F.I. R ൽ എഴുതി ചേർത്തിട്ടില്ല.ഇത്തരത്തിൽ delay in lodging an FIR എന്നു പറയുന്നത് ഒരു എഫ്. ഐ.. ആറിന്റെ തന്നെ നിലനിൽപ്പിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.🥲

2. എത്ര മണിക്കാണ് ഈ പറഞ്ഞ കുറ്റകൃത്യങ്ങൾ നടന്നത് എന്ന് പ്രാഥമിക മൊഴിയിൽ(f. I. S) പറയുന്നില്ല. ഒന്നു മുതൽ ആറു വരെ പ്രതികൾ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നത് ബാലചന്ദ്രകുമാർ എന്നയാൾ നേരിട്ട് കാണാനും കേൾക്കാനും ഇടയാക്കി എന്നാണ് f. I. S ൽ ഉള്ളത് പക്ഷേ ആവലാതിക്കാരൻ ഇവിടെ ബാലചന്ദ്രകുമാർ അല്ല പകരം ബൈജു പൗലോസ് എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണ്.ബാലചന്ദ്ര കുമാറിൽ നിന്ന് കുറ്റകൃത്യത്തെ കുറിച്ചുള്ള അറിവ് ബൈജു പൗലോസ് എങ്ങനെ ലഭിച്ചു എന്ന് വിശദീകരിച്ചിട്ടില്ല. വോയിസ്‌ ക്ലിപ്പ് വഴിയാണ് എന്ന് എഫ്ഐആറിൽ പറയാത്തത് ഓഡിയോ ക്ലിപ്പിന് എവിഡൻസ് വാല്യൂ കോടതി നൽകാത്തതിനാൽ ആകാം.. അങ്ങനെയെങ്കിൽ അതായത് ബാലചന്ദ്രകുമാറിൻറെ മൊഴിപ്രകാരം അല്ല എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് എങ്കിൽ സത്യം മൂടിവെക്കാൻ കൂട്ടുനിന്നതിന് ബാലചന്ദ്രകുമാറിനെ കൂടി പ്രതിയാക്കുകയാ ണ് വേണ്ടത്. അങ്ങനെ ബാലചന്ദ്ര കുമാറിനെ പ്രതിയാക്കാത്തിടത്തോളം കാലം എഫ്ഐആർ ന്റെ സത്യസന്ധത പോലും ചോദ്യം ചെയ്യപ്പെടും🤔

Dileep1
.
3. കൂടാതെ മൂന്നാംപ്രതി പറഞ്ഞെന്ന് ആരോപിക്കുന്ന വാക്കുകൾ ഇതാണ് “ബൈജു പൗലോസിനെ നാളെ പോകുമ്പോൾ ഏതെങ്കിലും ട്രക്ക് അല്ലെങ്കിൽ വല്ല ലോറി വന്ന് സൈഡിൽ ഇടിച്ചാൽ ഒന്നരക്കോടി നോക്കേണ്ടി വരും അല്ലേ”……….അതായത് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഏതെങ്കിലും വിധത്തിൽ റോഡ് ആക്സിഡൻറ് പറ്റിയാൽ പോലും നമ്മുടെ അതായത് ദിലീപിൻറെ തലയിൽ വരും എന്നു മാത്രമേ അർഥം വരികയുള്ളൂ എന്ന് ജുഡീഷ്യൽ മൈൻഡ് ഉപയോഗിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും🙏

4.എഫ്ഐആർ ചേർത്തിരിക്കുന്ന വകുപ്പുകൾ നോക്കാം ഐ. പി. സി 116 -കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക. ഇവിടെ ആരോടാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത്?എന്ത് കുറ്റം? ഏതു കുറ്റം? എഫ്ഐആറിൽ ഒരിടത്തും ഒരു കുറ്റം ചെയ്യാൻ വേണ്ടി ആര് ആരോട് പറഞ്ഞു എന്ന് വ്യക്തമല്ല പിന്നെ ഒരു ആരോപണം ഇതാണ്.,”മേൽ നമ്പർ കേസിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന S. P എ. വി.ജോർജിന്റെ വീഡിയോ യൂട്യൂബിൽ ഫ്രീസ് ചെയ്തു വെച്ച് ദൃശ്യങ്ങളിൽ ഏവി ജോർജിനു നേരെ ഒന്നാംപ്രതി( ദിലീപ്) കൈ ചൂണ്ടി “നിങ്ങൾ അഞ്ചു ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോവുകയാണ് “എന്നു പറഞ്ഞു എന്നാണ്. ഇത് വായിച്ചപ്പോൾ എനിക്ക് ഓർമ്മവന്നത് പണ്ട് തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോൾ ടി. ജി.രവി സീമയെ ബലാൽസംഗം ചെയ്യുന്ന സീൻ കാണുന്ന അമ്മുമ്മ “അവൻറെ തലയിൽ ഇടിത്തീ വീഴും,ഇവനെ എന്റെ അടുത്ത് കിട്ടിയാൽ ഞാൻ അരിഞ്ഞു പീസ് പീസ് ആക്കും “എന്നു പറഞ്ഞതാണ്, എൻറെ സ്ഥാനത്ത് ബാലചന്ദ്രകുമാർ വല്ലതും ആണ് ഇത് കേട്ടതെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുത്ത് പാവം അമ്മൂമ്മയെ അറസ്റ്റ് ചെയ്യിപ്പിച്ചേനെ.😄

5. ഇനി അടുത്തത് മറ്റൊരു സെക്ഷൻ ഐപിസി 118-CONCEALING DESIGN TO COMMIT OFFENCE.ഒരു കുറ്റം ചെയ്യാൻ തയ്യാറെടുക്കുന്നത് മറച്ചുവെക്കുക. ഈ വകുപ്പ് പ്രകാരം ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ഈ കള്ളക്കേസിനെ പറ്റി കഥ,തിരക്കഥ, സംഭാഷണം, സംവിധാനം ഒക്കെ ചെയ്ത ബാലചന്ദ്രമേനോൻ ആണ് സോറി😄 ബാലചന്ദ്രകുമാറിനെയാണ്.🙂

6. അടുത്തത് I. P. C 120(B), ഗൂഢാലോചന ഇതിനെ പറ്റി പറയുക ആണെങ്കിൽ ഇന്നസെൻറ് കിലുക്കത്തിൽ പറയുന്നതുപോലെ “ഇത് കുറെ കേട്ടിട്ടുണ്ട്.. മ്മ്.. മ്മ് “⚡️⚡️

7.അടുത്തത് ഐപിസി 506- CRIMINAL INTIMIDATION അതായത് ഭീഷണിപ്പെടുത്തൽ,ഇതിൽ ഇതിൻറെ ഇല്ലുസ്ട്രേഷൻ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ് Where ‘A’ threaten ‘B’ that if he does not do something to ‘C’.,’A’ will do something unlawfull to ”B’ അതായത് ‘A’,
B’ യോട് ഭീഷണിപ്പെടുത്തുകയാണ് നീ ‘C’ യെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ എടാ ‘B’ നിന്നെ ഞാൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യും.
ഈ കേസിൽ ആരാണ് എ? ആരാണ് ബി? ആരാണ് സി?ആര് ആര് എന്ത് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്?
8.പിന്നെയുള്ളത് ആണ് സുഹൃത്തുക്കളെ ഐപിസി 34 അതായത് act done by several persons in furtherance of common intention അതായത് ഒരു പ്രവർത്തി അല്ലെങ്കിൽ ഒരു കുറ്റകൃത്യം ചെയ്യുവാൻ പരസ്പരം ഉത്സാഹികളായി പ്രവർത്തിക്കുക

ഇനി ഈ കേസ് എങ്ങനെ തെളിക്കപ്പെടും എന്ന് നോക്കാം . ബാലചന്ദ്രകുമാറിന്റെ കയ്യിലുള്ള ദിലീപിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ ഒർജിനൽ അല്ല ;യഥാർത്ഥ ഓഡിയോ ക്ലിപ്പുകൾ റെക്കോർഡ് ചെയ്തെന്ന് അവകാശപ്പെടുന്ന ടാബ് തകരാറിലായി നശിച്ചുപോയെത്രെ ❓️

ദിലീപിൻറെ വീട്ടിൽ വച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിൻറെ ശബ്ദം റെക്കോർഡ് ചെയ്തെന്ന് പറയപ്പെടുന്ന ടാബ് ഇതുവരെ കണ്ടെടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല.NOTE THE POINT .ബാര്‍ കേസില്‍ കെ എം മാണിക്ക് പണം കൈമാറ്റം ചെയ്തു എന്ന് മദ്യമുതലാളിമാര്‍ പറയുന്ന ശബ്ദരേഖയുടെ സിഡി ബിജുരമേശ് ഹാജരാക്കിയിരുന്നു. എന്നാല്‍ സിഡിയില്‍ എഡിറ്റിംഗ് നടന്നു എന്ന് പറഞ്ഞ് ബിജു രമേശിന്‍റെ പേരില്‍ ക്രൈംബ്രാഞ്ച് കേസെടുക്കാന്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍ .ശങ്കര്‍ റെഡ്ഡി ശുപാര്‍ശ ചെയ്ത പ്രമാദമായി കേസ് നിങ്ങള്‍ ഒാര്‍ക്കുന്നുണ്ടാകുമല്ലോ .
ബാലചന്ദ്രകുമാർ തൻ്റെ ശബ്ദം റെക്കോഡ് ചെയ്തു എന്ന് പറയപ്പെടുന്ന ടാബ് ഇതുവരെ അന്വേഷണസംഘം കണ്ടെടുത്തിട്ടില്ലെന്ന് ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.ടാബ് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ടാബിൽ നിന്നും ലാപ്‌ടോപ്പിലേക്ക് റെക്കോഡ് ചെയ്ത വോയ്‌സ് റെക്കോഡുകൾ മാത്രമാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു.റിക്കോർഡ് ചെയ്ത് ടാബിൽ നിന്നും ലാപ്ടോപ്പിലേക്ക് വീണ്ടും മാറ്റി റെക്കോർഡ് ചെയ്തതുകൊണ്ട് ശബ്ദ സന്ദേശങ്ങളിൽ കൃത്രിമത്വം കാട്ടാൻ സാധിച്ചേക്കും എന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. ഇത് തെളിവുകൾ കെട്ടിച്ചമച്ചതാണ് എന്നുള്ളതിൻ്റെ വ്യക്തമായ സൂചനയാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.ശബ്ദം റെക്കേര്‍ഡ് ചെയ്ത ഡിവൈസ് ഹാജരാക്കാന്‍ ബാലചന്ദ്രകുമാറിന് ക‍ഴിയാത്ത സാഹചര്യത്തോളം ശബ്ദ തെളിവുകൾ കോടതിയിൽ എത്തുമ്പോൾ അത് മതിയായ തെളിവുകൾ ആകുകയില്ല എന്ന് വ്യക്തം.ഇനി ഒാര്‍ജിനല്‍ തന്നെ കണ്ടെത്തിയ എന്ന് തന്നെയിരിക്കട്ടെ അത് പോലും സെക്കന്‍ഡറി എവിഡന്‍സ് മാത്രമേ ആകുന്നുളളു

 

ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്ത പ്രതിയും,നടിയെ ആക്രമിച്ച കേസിലെ പ്രതിയും, പോലീസിന്റെയും പ്രോസിക്കൂഷന്റെയും കോടതിയിലെ ഐശ്വര്യവുമായിരുന്ന പ്രോസിക്കൂഷൻ മാപ്പുസാക്ഷി വിഷ്‌ണു ബൈക്ക് മോഷണത്തിനിടെ കസ്റ്റഡിയിൽ എടുക്കാനെത്തിയെ പോലീസ് ഒാഫീസറുടെ പള്ളക്ക് കുത്തി🤭.ലുലു മാളിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പൊലീസ് തടഞ്ഞുനിർത്തിയപ്പോഴാണ് വിഷ്ണു എഎസ്ഐ ഗിരീഷ് കുമാറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമാണ് വിഷ്ണു എഎസ്ഐയുടെ കയ്യിൽ കുത്തിയത്. 2016-17 കാലയളവില്‍ കളമശേരി, പാലാരിവട്ടം, തൃക്കാക്കര, ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരേ 26 ലധികം കേസുകളുണ്ടായിരുന്നു.ഇതേ വിഷ്ണുവാണ് നടി ആക്രമിക്കപ്പെട്ട കേസിലെ പോലീസിന്റെ പ്രധാന സാക്ഷിയും, മാപ്പുസാക്ഷിയും.

എത്ര കുലീനനായ മാപ്പുസാക്ഷി അല്ലേ…

ഇന്ി ആരാണ് പള്‍സര്‍ സുനി എന്ന് നോക്കാം

> എറണാകുളം പെരുമ്പാവൂർ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകൻ പേര് സുനിൽ കുമാർ

> ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനിൽ കുമാർ കൂടുതലും മോഷ്ടിച്ചിരുന്നത് ബജാജ് പൾസർ ബൈക്കുകളായിരുന്നതിനാലാണ് “പൾസർ സുനി ” എന്ന പേര് വന്നത്.

> മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് അച്ഛൻ സുരേന്ദ്രൻ പറയുന്നു.

> 28 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്

> 21 വ്യാജ സിംകാർഡുകളും , 23 ഫോണുകളുമുണ്ട്.

> പട്ടാപ്പകൽ ബസ്സിൽ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവർച്ച നടത്താൻ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി

> പ്രയാപൂർത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട് ജുവനൈൽ ഹോമുകളിൽ കിടന്നിട്ടുണ്ട്.

> പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്‌റ്റേഷനുകളില്‍ സുനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

> അഞ്ച് വര്‍ഷം മുമ്പ് മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാവും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റമായ ജി സുരേഷ് കുമാറിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി

> സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി

> റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതര്‍ക്കങ്ങള്‍ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പള്‍സര്‍ സുനിയെ സിനിമ മേഖലയിൽ പ്രവർത്തിച്ചു

> ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക് ലൈംഗിക ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ തരപ്പെടുത്തി കൊടുക്കുന്നതിനും സിനിമാ ലൊക്കേഷനുകളിലെ പ്രധാന ഇടനിലക്കാരനായും പ്രവർത്തിച്ചു.

> സഹോദരിയുടെ വിവാഹത്തിന് പോലും വീട്ടിൽ എത്തിയിട്ടില്ല , 15 വര്‍ഷമായി താന്‍ മകനുമായി മിണ്ടിയിട്ടില്ലെന്നും അച്ഛൻ സുരേന്ദ്രന്‍ പറയുന്നു.

> സിനിമാ നടിമാരോടും, സ്ത്രീകളോടും അമിതമായ ലൈംഗിക താത്പര്യമുണ്ടായിരുന്നു

> സിനിമയില്‍ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്.

മേൽ വിവരിച്ചത് പുറത്തുവന്ന വാർത്തകൾ മാത്രമാണ് പുറത്തു വരാത്ത അനേകം കേസുകളും ഇയാളുടെ പേരിലായുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടാണോ അതോ അറിയാതെയാണോ സിനിമാ മേഖലയിൽ വർഷങ്ങളായി പൾസർ സുനി എന്ന ക്രിമിനൽ വിഹരിച്ചത് ?

ഈ സുനിൽകുമാറിനെയാണ് ഇന്ന് മലയാളികൾക്ക് വിശ്വസിക്കാനിഷ്ട്ടം എന്നതാണ് വിരോധാഭാസം..

കേസ് അതിന്റെ അവസാന ഘട്ടത്തിൽ പ്രവേശിച്ച ഈ സമയത്തു നടക്കുന്ന സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ പോലീസിന്റെ ഇൻവെസ്റ്റിഗേഷനോ, വക്കീലന്മാരുടെ ഇന്ററോഗേഷനോ ഇല്ലാതെ സാമാന്യബുദ്ധിയിൽ സംശയിക്കുന്നതും, വിചാരണവേളയിൽ തെളിയിക്കപ്പെടേണ്ടതുമായ വസ്തുതകൾ ഇപ്രകാരമാണെന്നു എനിക്ക് തോന്നുന്നു..

1. യുവനടിയെ ആക്രമിക്കാൻ നടൻ വൻതുക വാഗ്ദാനം നൽകി ക്വട്ടേഷൻ കൊടുത്തു.

ഇതാണ് സത്യമെങ്കിൽ കരാർ പ്രകാരമുള്ള തുക കൊടുത്ത് സേഫ് ആയി നിൽക്കാനല്ലെ നടൻ ശ്രമിക്കുക. പറഞ്ഞ തുക കൊടുക്കാതെ അപകടത്തിൽ പെടാൻ മാത്രം മണ്ടനോ, കൊടുക്കാൻ പണമില്ലാത്തവനോ അല്ല എട്ടാം പ്രതിയായ നടൻ. ഇനി ജയിലിൽ ആയ സ്ഥിതിക്ക് പണം കൊടുക്കാൻ പറ്റിയില്ലെങ്കിൽ തന്നെ അക്കാര്യത്തിൽ ക്വട്ടേഷൻ നൽകിയ ആൾക്കുള്ള തടസങ്ങൾ അറിയാത്തയാളാണോ ക്രിമിനലായ ആ പ്രതി? നടൻ പ്രതിയായാൽ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നറിയാവുന്ന അയാൾ ജയിലധികൃതർ വായിക്കുമെന്നറിഞ്ഞിട്ടും ഇത്തരമൊരു കത്ത് അയക്കുമോ? നടന് പങ്കുണ്ടെങ്കിൽ ജയിലിൽ നിന്നുള്ള ഈ അപകടസൂചന അറിഞ്ഞയുടൻ പ്രതിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കുകയല്ലെ ചെയ്യുക? അന്ന് ചെയ്തതുപോലെ ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകി പൾസറിനെ പ്രകോപിപ്പിക്കുമോ? അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാവുന്ന കാര്യമല്ലെ ഇത്?

2 നടന്‍റെ മറ്റു ശത്രുക്കൾ നടനു വേണ്ടിയെന്ന് വിശ്വസിപ്പിച്ച് നടന്‍റെ അറിവോ സമ്മതമോ കൂടാതെ കൃത്യം ചെയ്യിപ്പിക്കുക. എന്നിട്ട് പണം കൊടുക്കാതെയും സഹായമെത്തിക്കാതെയും പ്രകോപിപ്പിക്കുക. പ്രതിയുടെ കത്ത് ആത്മാർഥതയോടെയാണെങ്കിൽ ഇത്തരമൊരു സൂചന നൽകുന്നുണ്ട്. ഒരു സാധ്യതയാണത്. അങ്ങനെയാണെങ്കിൽ പ്രതി ആ സത്യം പെട്ടെന്നു പറയില്ല. കിട്ടിയ അഡ്വാൻസും ഇനി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തുകയും അയാൾ വേണ്ടെന്നു വക്കില്ല. ഇനി പ്രതി അത് വെളിപ്പെടുത്തിയാൽ ആ ചതിയൻമാർ നടനെ അക്കാര്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നടന്‍റെ പരിചയത്തിലുള്ളവരാണെങ്കിൽ നടന്‍റെ നിരപരാധിത്വം ജനം ആദ്യം വിശ്വസിക്കുകയില്ല എന്ന അപകടമുണ്ട്. പക്ഷെ, വൈകാതെ സത്യം പുറത്തുവരും.

3 . അന്തംവിട്ട ക്രൂരനായ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാൻ ദുർബലയായ ഒരു താരത്തോട് ചെയ്ത ക്രൂരത.

പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവർ പരാതിപെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോൾ രക്ഷപെടാൻ പിറകിൽ ക്വട്ടേഷൻ ഉണ്ടെന്ന് പറയുക. പ്രമുഖ നടന്‍റെ പേരിൽ സംശയമുണ്ടെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമാനായ ഒരു സഹതടവുകാരന്‍റെ സഹായത്തോടെ നടത്തിയ ഒരു ബ്ലാക്ക് മെയിലിങ്ങ് തന്ത്രം.
ഇങ്ങനെ സാധ്യതയുള്ള ഒരുപാട് സാഹചര്യങ്ങളുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഈ നാട്ടിൽ വിചാരണ നടക്കവേ ഒരാൾ സാമൂഹികമായി ആക്രമിക്കപ്പെടുന്നു എന്നത് അംഗീകരിക്കാനാകില്ല. ഒപ്പം സംഭവത്തിൽ നീതിപൂർവകമായ വിചാരണയും ശിക്ഷാവിധിയും ഉണ്ടാകണം.

 

നടി ആക്രമികപ്പെട്ട കേസ് രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിയായ CBI അന്വേഷിക്കണമെന്ന് ഏറ്റവും ആദ്യം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപായിരുന്നു. വെറുതെ പത്രസമ്മേളനം നടത്തി ആവശ്യപ്പെടുകയായിരുന്നിയില്ല മറിച്ച് കേരള ഹൈക്കോടതിയിൽ ഹർജ്ജി നൽകിയാണ് ആവശ്യപ്പെട്ടത്.ഈ വിഷയത്തിൽ എന്തെങ്കിലും ഭീതിയുണ്ടായിരുന്നു എങ്കിൽ കേന്ദ്ര ഏജൻസിയെകൊണ്ട് അന്വേഷിക്കണം എന്ന് ഏതെങ്കിലും കുറ്റവാളി ആവശ്യപ്പെടുമായിരുന്നോ