‘ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കൂടിയാണ് മമ്മൂട്ടി സാറിന്റെ ഈ തീരുമാനം’ എം എ നിഷാദ്

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ (Madhu) കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത നടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് സംവിധായകന്‍ എം എ നിഷാദ്. അഭിനന്ദിനീയം,എന്നൊരൊറ്റ വാക്കില്‍ ഒതുങ്ങേണ്ടതല്ല, അദ്ദേഹത്തിന്റ്‌റെ ഈ…

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ (Madhu) കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത നടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് സംവിധായകന്‍ എം എ നിഷാദ്. അഭിനന്ദിനീയം,എന്നൊരൊറ്റ വാക്കില്‍ ഒതുങ്ങേണ്ടതല്ല, അദ്ദേഹത്തിന്റ്‌റെ ഈ പ്രവര്‍ത്തി മറിച്ച് ഇനിയും ഉണരാത്ത
ഞാനുള്‍പ്പടെ, ഉറക്കം നടിക്കുന്ന, സമൂഹത്തെ ഉണര്‍ത്താന്‍ കൂടിയാണ്…വെളളിത്തിരയിലെ, അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്, കൈയ്യടിക്കുന്ന ആരാധകര്‍…. അവര്‍ക്കും കൂടിയുളള മമ്മൂട്ടി സാറിന്റെ സന്ദേശം കൂടിയാണ് ഈ തീരുമാനമെന്ന് എം എ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എം.എ നിഷാദിന്റെ കുറിപ്പ്:

ഈ വാര്‍ത്ത സത്യമാണെങ്കില്‍…
ഒരു കലാകാരന്റ്‌റെ സാമൂഹിക,
പ്രതിബദ്ധതയുടെ,അര്‍പ്പണ ബോധത്തിന്റ്‌റെ
മകുടോദാഹരണം..
മലയാളത്തിന്റ്‌റെ പ്രിയ നടന്‍ ശ്രീ മമ്മൂട്ടി
സഹജീവിയോടുളള കടമക്കപ്പുറം,ശബ്ദമില്ലാത്തവന്റ്,
ശബ്ദമായി മാറുന്നു…
അഭിനന്ദിനീയം,എന്നൊരൊറ്റവാക്കില്‍
ഒതുങ്ങേണ്ടതല്ല,അദ്ദേഹത്തിന്റ്‌റെ,
ഈ പ്രവര്‍ത്തി,മറിച്ച്,ഇനിയും ഉണരാത്ത
ഞാനുള്‍പ്പടെ,ഉറക്കം നടിക്കുന്ന,സമൂഹത്തെ
ഉണര്‍ത്താന്‍ കൂടിയാണ്…
വെളളിത്തിരയിലെ,അദ്ദേഹം അവതരിപ്പിച്ച
കഥാപാത്രങ്ങള്‍ക്ക്,കൈയ്യടിക്കുന്ന ആരാധകര്‍….അവര്‍ക്കും കൂടിയുളള മമ്മൂട്ടി സാറിന്റ്‌റെ സന്ദേശം കൂടിയാണ് ഈ തീരുമാനം…
,ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണര്‍ക്ക് തുണയായി
താനുണ്ടാവും എന്ന സന്ദേശം…
അതൊരു പ്രചോദനമാകട്ടെ, എല്ലാവര്‍ക്കും
ശ്രീ മമ്മൂട്ടിക്ക് അഭിനന്ദനങ്ങള്‍ !