‘എആര്‍ റഹ്‌മാന്റെ രണ്ടാം ഓസ്‌കാര്‍ നേട്ടം ആടുജീവിതത്തിലൂടെ ആവാം’

മലയാളികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തില്‍ ഇന്നും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍…

മലയാളികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തില്‍ ഇന്നും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. മാര്‍ച്ച് 28-ന് ചിത്രം തീയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എആര്‍ റഹ്‌മാന്റെ രണ്ടാം ഓസ്‌കാര്‍ നേട്ടം ആടുജീവിതത്തിലൂടെ ആവാം’ എന്നാണ് അനുമോന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്

കുറിപ്പ് വായിക്കാം

ആടുജീവിതം.🔥
മലയാളത്തിൽ ഇപ്പോൾ ഏവരും അക്ഷമയോടെ കാത്തിരിക്കുന്ന ഒരു ചിത്രം എന്ന് നിസംശയം പറയാം.
അതിന് കാരണം ബെന്യാമിന്റെ നോവലിലൂടെ നജീബിന്റെ ജീവിതം ഒരു ഏടായി തന്നെ മലയാളികളുടെ മനസ്സിൽ നിലകൊള്ളുന്നുണ്ട് എന്നതാണ് .
എന്നെ ഈ സിനിമയിൽ ഏറ്റവും അധികം excite ചെയ്യിപ്പിക്കുന്നത് സംഗീത സാമ്രാട്ട് AR റഹ്മാന്റെ സാന്നിധ്യമാണ്. അഭ്രാപാളികളിൽ നജീബിന്റെ ജീവിതത്തിനു എങ്ങനെയാണ് അദ്ദേഹം സംഗീതഭാഷ്യം ചമച്ചിട്ടുണ്ടാവുക എന്നറിയുവാൻ എന്തെന്നില്ലാത്ത ആകാംക്ഷയുണ്ട്. ട്രൈലെർ symphonic score തന്നെ അങ്ങേയറ്റം ഹൃദ്യമായ ഒരു എക്സ്പീരിയൻസ് ആണ് തന്നത്.
മരുഭൂമിയിലെ പറക്കുന്ന പാമ്പുകളെ ഒക്കെ ഉൾപ്പെടുത്തിയുള്ള പ്രസക്തമായ ഒരു ഭാഗമുണ്ട് നോവലിൽ. Visually & Musically പ്രേക്ഷകരുടെ മനം കവരാൻ chance ഉള്ള അനന്ത സാധ്യതകൾ ഉള്ള ഒരു രംഗം ആയിരിക്കും അത്. ബ്ലസി എന്ന അനുഗ്രഹീത സംവിധായകന്റെയും, റഹ്മാൻജി യുടെയും കൈകളിൽ 100% ഭദ്രമായിരിക്കും ആ സീൻ എന്നുറപ്പുണ്ട്.
ഒരുപക്ഷെ ARR ന്റെ രണ്ടാം ഓസ്കാർ നേട്ടം ആടുജീവിതത്തിലൂടെ ആവാം എന്ന സാധ്യത പൂർണമായും തള്ളിക്കളയാൻ പറ്റില്ല. അങ്ങനെ ലഭിച്ചാൽ നമ്മുടെ മലയാളം സിനിമ industry ക്കും അത് എന്നെന്നും അഭിമാനിക്കാവുന്ന നേട്ടം ആയിരിക്കും.😊

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ.ആര്‍. ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനില്‍ കെ.എസാണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.