‘ശരിക്കും പഴയ ആ പാട്ട് ഈ ചിത്രത്തിന്റെ ഒര് ആത്മാവ് തന്നെയായിരുന്നൂ’

‘വരാഹരൂപം’ ഗാനത്തെ സംബന്ധിച്ച് കാന്താര ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും കീഴ്കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കാന്താരയുടെ നിര്‍മ്മാതാക്കളായ ഹോംബാളെ…

‘വരാഹരൂപം’ ഗാനത്തെ സംബന്ധിച്ച് കാന്താര ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും കീഴ്കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കാന്താരയുടെ നിര്‍മ്മാതാക്കളായ ഹോംബാളെ ഫിലിംസാണ് കാന്താര പാട്ടിനെ സംബന്ധിച്ച തര്‍ക്കത്തില്‍ കീഴ്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വരാഹരൂപം എന്ന പാട്ടിന്റെ ബൗദ്ധിക അവകാശം ഉന്നയിച്ച് തൈക്കുടം ബ്രിഡ്ജ് ബാന്‍ഡും പകര്‍പ്പവകാശമുള്ള മാതൃഭൂമി മ്യൂസിക്കും പാലക്കാട്, കോഴിക്കോട് ജില്ലാ കോടതികളില്‍ നിന്ന് ഇന്‍ജങ്ഷന്‍ ഓര്‍ഡര്‍ നേടിയിരുന്നു. ഇതിനെതിരെയാണ് ഹോംബാളെ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്.

തങ്ങളുടെ നവരസ എന്ന ഗാനം പകര്‍പ്പവകാശം വാങ്ങാതെ കാന്താര എന്ന ചിത്രത്തില്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൈക്കുടം ബ്രിഡ്ജ് കോടതിയിലെത്തിയത്. തുടര്‍ന്ന് ഒക്ടോബര്‍ 28ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വരാഹരൂപം വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിലക്കി ഉത്തരവിറക്കി. ഇതിനെതിരെയാണ് ഹോംബാളെ ഫിലിംസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതോടെ ഒടിടിയില്‍ വരാഹരൂപമില്ലാത്ത കാന്താരയാണ് ഒടിടിയിലെത്തിയത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മൂവീ ഗ്രൂപ്പില്‍ വന്ന ഈ കുറിപ്പില്‍ ശരിക്കും പഴയ ആ പാട്ട് ഈ ചിത്രത്തിന്റെ ഒര് ആത്മാവ് തന്നെയായിരുന്നൂവെന്ന് കുറിപ്പില്‍ പറയുന്നു.

മലയാളം ഡബ്ബിംങ് കുഴപ്പമില്ലാതെ എടുത്തിട്ടുണ്ട്
എങ്കിലും ഉപ്പിനോളം പോരില്ലല്ലോ ഉപ്പിലിട്ടത്…
ചിലയിടത്ത് മലയാളം ഡബ്ബിംങ് ചെയ്തിട്ടേയില്ല..
നായകനും നായികയും തമ്മിലുളള ഗാനരംഗത്തിലെ 49..മിനിട്ടില്‍ മലയാളത്തില്‍ വെറും മ്യൂസിക് മാത്രമേയുള്ളൂ…??
തമിഴിലും തെലുഗിലും ആ ഭാഗത്ത് വരികളോടെയുളള ഗാനം തന്നെയുണ്ട്..
വരാഹരൂപം എന്ന ഗാനം ചില മാറ്റങളോടെ എഡിറ്റ് ചെയ്യുവാന്‍ വേണ്ടിയാവണം ചിത്രം OTT യില്‍ വരാന്‍ താമസിച്ചത്…
ശരിക്കും പഴയ ആ പാട്ട് ഈ ചിത്രത്തിന്റെ ഒര് ആത്മാവ് തന്നെയായിരുന്നൂ..
ചിത്രത്തിലെ അവസാന ക്ലൈമാക്‌സുകള്‍ മലയാളം പെട്ടന്ന് തീര്‍ത്തതായി തോന്നീ..
മൂന്നുവട്ടം കന്നട കണ്ടപ്പോഴും അത് തോന്നിയില്ല..
16 കോടിയില്‍ നിന്നും 400 കോടി നേടിയ ചിത്രം.
കര്‍ണ്ണാടകയില്‍ 150 ഓളം തിയ്യേറ്ററില്‍ ഇപ്പോഴും ഓടുന്നത്രേ…!
രാത്രിയിലെ മിക്കഷോയും ഹൗസ്ഫുള്‍ ആണെന്നാണ് പറയുന്നത്…
എന്തായാലും കാണാത്തവര്‍ കാണുക.