‘ഞാന്‍ കണ്ടു വളര്‍ന്ന… പാട്ടുപാടി ഓടി നടന്ന് ഡാന്‍സ് കളിക്കുന്ന ലാലേട്ടന്‍ ഇതല്ല’

പ്രഖ്യാപനം തൊട്ടേ ആരാധകരെ ആകാംക്ഷയിലാക്കിയ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകനു’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും.’മോണ്‍സ്റ്ററി’ലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ…

പ്രഖ്യാപനം തൊട്ടേ ആരാധകരെ ആകാംക്ഷയിലാക്കിയ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകനു’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും.’മോണ്‍സ്റ്ററി’ലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘ഘൂം ഘൂം’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്.

ഒരു കുട്ടിക്കൊപ്പം കുസൃതികളോടെ നൃത്തം ചെയ്യുന്ന മോഹന്‍ലാലിനെയാണ് ഗാനരംഗത്ത് കാണാനാകുന്നത്. എന്നാല്‍ ഗാനത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. സിറ്റുവേഷനു പറ്റാത്ത ഗാനം, മോഹന്‍ലാലിന്റെ നൃത്തം ഇങ്ങനെയല്ല.. തുടങ്ങിയ കമന്റുകളൊക്കെ വന്നു തുടങ്ങി. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഇന്നലെ ഈ ഗാനം റീല്‌സ് ആയപ്പോള്‍ മുതല്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ പാടിപുകഴ്ത്തുന്ന ഫ്‌ളക്‌സ്ബിള്‍… ചാര്‍മിങ്‌ലാലേട്ടനെ കാണാന്‍ പോയിട്ട് വരുന്ന വഴിയാണ്. കഴിഞ്ഞ ദിവസം റിലീസായ് ഇന്റര്‍നാഷണല്‍ സ്റ്റഫ് എന്ന പേരില്‍ ചിലര്‍ പാടി പുകഴ്ത്തിയ ഒരു പടം കണ്ടിറങ്ങിപ്പോള്‍ ഉണ്ടായ സെയിം അവസ്ഥ. ചുമ്മാ കാണാം എന്നതിന് അപ്പുറം ഈ സോങ്ങില്‍ ഒരു മോഹന്‍ലാല്‍ ഫാക്ടര്‍ ഒന്നും ഞാന്‍ കണ്ടില്ല. ആകെ ആ കൊച്ച് കൊള്ളാം. പാട്ട് വലിയ ഗുണമില്ല. ഞാന്‍ കണ്ടു വളര്‍ന്ന… പാട്ടുപാടി ഓടി നടന്ന് ഡാന്‍സ് കളിക്കുന്ന ലാലേട്ടന്‍ ഇതല്ല.
ഒരുപാട് ബോറായി പോയ കാരണം അയാളുടെ ഭാഗത്ത് നിന്ന് ചെറിയ ഒരു പോസറ്റീവ് വന്നാല്‍ പോലും നമ്മള്‍ ആഘോഷിക്കും എന്നാണ് ഇന്നലെ ഇറങ്ങിയ പാട്ടിന്റെ സോഷ്യല്‍ മീഡിയ പ്രതികരണം സൂക്ഷിക്കുന്നത്.
ഇതല്ല മോഹന്‍ലാല്‍… ഇതിനേക്കാളൊക്കെ ഒരുപാട് മുകളിലാണ് മോഹന്‍ലാല്‍.
ഇപ്പോഴും പുള്ളിക്ക് നല്ലൊരു പാട്ടും അത്യാവശ്യം നല്ല സ്റ്റെപ്‌സും കൊടുത്താല്‍ വേല്‍ മുരുഗ പോലുള്ള നല്ല കിണ്ണം കാച്ചിയ ഐറ്റംസ് കിട്ടും. അതിനുപകരം ഇമ്മാതിരി തോല്‍വി കേട്ടോണ്ട് കയ്യടിക്കേണ്ട അവസ്ഥ എന്നാണ് അക്ബര്‍ ആരിയന്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

അതേസമയം ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകരെ ആകെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ലക്കി സിങ് എന്ന കഥാപാത്രമായി ആണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു ചെകുത്താനെ നശിപ്പിക്കാന്‍ മറ്റൊരു ചെകുത്താന്‍ തന്നെ വേണമെന്നാണ് ട്രെയിലറില്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നാളുകള്‍ക്ക് മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ റിലീസ് നീണ്ട് പോകുകയായിരുന്നു