‘എനിക്ക് പണിയെടുക്കണ്ടേ…? രാവിലെ തുടങ്ങിയതാണല്ലോ ഇതിന്റെ കാറിച്ച…’ ‘മലയന്‍കുഞ്ഞ്’ രണ്ടാം ട്രെയിലര്‍

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞിന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തു വിട്ടു. അനിക്കുട്ടനെന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം 30 അടി താഴ്ചയില്‍ അകപ്പെട്ട് തിരിച്ചുവരുന്നതാണ് ട്രെയ്‌ലറില്‍. ചിത്രം ജൂലൈ 22ന്…

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞിന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തു വിട്ടു. അനിക്കുട്ടനെന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം 30 അടി താഴ്ചയില്‍ അകപ്പെട്ട് തിരിച്ചുവരുന്നതാണ് ട്രെയ്‌ലറില്‍. ചിത്രം ജൂലൈ 22ന് തിയേറ്ററുകളിലെത്തും.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് മലയന്‍ കുഞ്ഞിന്. വിസ്മയത്തുമ്പത്താണ് അദ്ദേഹം ഇതിന് മുമ്പ് നിര്‍മ്മിച്ച് പുറത്തിറങ്ങിയ ചിത്രം. അതേസമയം സംഗീത ഗന്ധര്‍വ്വന്‍ എ ആര്‍ റഹ്‌മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. മോഹന്‍ലാല്‍ നായകനായെത്തിയ ‘യോദ്ധ’യാണ് ഇതിന് മുന്‍പ് റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. രജിഷാ വിജയന്‍ ആണ് മലയന്‍ കുഞ്ഞിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 22ന് ‘സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.