അധ്യാപകന് സ്ഥലം മാറ്റം, കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥികള്‍; കണ്ണു നനയിച്ച് വീഡിയോ

നിങ്ങളുടെ ജീവിതത്തില്‍ വിവിധ അധ്യാപകരെ നിങ്ങള്‍ കണ്ടുമുട്ടിയിരിക്കാം, ചിലര്‍ നിങ്ങളുടെ ഹൃദയത്തില്‍ കയറിപ്പറ്റും. ഓരോരുത്തര്‍ക്കും അവര്‍ സ്‌നേഹിക്കുന്ന, ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അധ്യാപകനുണ്ടായിരിക്കും. ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലെ ഒരു സ്‌കൂളിലെ ഈ വിദ്യാര്‍ത്ഥികള്‍ക്കും അത്തരത്തില്‍…

നിങ്ങളുടെ ജീവിതത്തില്‍ വിവിധ അധ്യാപകരെ നിങ്ങള്‍ കണ്ടുമുട്ടിയിരിക്കാം, ചിലര്‍ നിങ്ങളുടെ ഹൃദയത്തില്‍ കയറിപ്പറ്റും. ഓരോരുത്തര്‍ക്കും അവര്‍ സ്‌നേഹിക്കുന്ന, ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അധ്യാപകനുണ്ടായിരിക്കും. ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലെ ഒരു സ്‌കൂളിലെ ഈ വിദ്യാര്‍ത്ഥികള്‍ക്കും അത്തരത്തില്‍ ഒരു അധ്യാപകനെ ലഭിച്ചിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ യാത്രയയപ്പില്‍ ഈ കുട്ടികള്‍ കരയുന്ന വീഡിയോ കണ്ടാല്‍ അതു നിങ്ങള്‍ക്ക് മനസിലാകും.

വൈറലായ വീഡിയോയില്‍, അധ്യാപകനെ കെട്ടിപ്പിടിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കരയുന്നത് കാണാം. അധ്യാപകന് മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിച്ചു പോവുകയാണ്.

അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിക്കുന്നതും താന്‍ പതിവായി അവരെ കാണാന്‍ വരുമെന്ന് അവരോട് പറയുന്നതും കാണാം. എന്നാലും, അവര്‍ തീര്‍ത്തും ആശ്വസിക്കാന്‍ കഴിയാത്തവരായിരുന്നു, നിങ്ങള്‍ ഒരുപാട് പഠിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

വൈകാരികമാണ്, അല്ലേ? വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അധ്യാപകനോട് കാണിക്കുന്ന സ്‌നേഹത്തില്‍ സോഷ്യല്‍ മീഡിയയും പങ്കുചേര്‍ന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. ‘ഇത് ഒരു അധ്യാപകനെന്ന നിലയില്‍ യഥാര്‍ത്ഥ സംതൃപ്തിയും വിജയവുമാണ്,’ ഒരു ഉപയോക്താവ് കുറിച്ചു.