രണ്ടു സുന്ദരിമാരും തലമറച്ചിരുന്നുവെങ്കിൽ ഇതിലും നന്നായേനെ, കിടിലൻ മറുപടി നൽകി സോഷ്യൽ മീഡിയ!

നിരവധി ആരാധകർ ഉള്ള രണ്ടു താര ജോഡികൾ ആണ് ദുൽഖർ സൽമാനും ഭാര്യ അമാലും ഫഹദ് ഫാസിലും ഭാര്യ നസ്രിയയും. ഇരു ജോഡികൾക്കും നിരവധി ആരാധകർ ആണ് ഉള്ളത്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ…

fahadh new photo with dulquer

നിരവധി ആരാധകർ ഉള്ള രണ്ടു താര ജോഡികൾ ആണ് ദുൽഖർ സൽമാനും ഭാര്യ അമാലും ഫഹദ് ഫാസിലും ഭാര്യ നസ്രിയയും. ഇരു ജോഡികൾക്കും നിരവധി ആരാധകർ ആണ് ഉള്ളത്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അത് കൊണ്ട് തന്നെ തങ്ങളുടെ ചിത്രങ്ങൾ എല്ലാം ഇവർ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്ത സുഹൃത്തുക്കൾ ആയ ഈ താര ദമ്പതികൾ പലപ്പോഴും തങ്ങളുടെ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. നസ്രിയയും അമാലും വളരെ അടുത്ത സുഹൃത്തുക്കൾ ആണെന്ന് ഇരുവരുടെയുമായി പുറത്ത് വരുന്ന ചിത്രങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാം. ഒരു കുടുംബം പോലെ കഴിയുന്ന ഇരുവരുടെയും ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മതത്തിന്റെയും ജാതിയുടെയും പേരിൽ സോഷ്യൽ മീഡിയയിൽ പലതരത്തിൽ ഉള്ള പരിഹാസങ്ങളും വിമർശനങ്ങളും പലപ്പോഴും ഉയരാറുണ്ട്. ഇപ്പോൾ ഈ താരജോഡികൾ പങ്കുവെച്ച ചിത്രങ്ങൾക്ക് എതിരെയും വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്.

ദുൽഖർ സൽമാനിനും ഭാര്യ അമാലിനും ഒപ്പം നിൽക്കുന്ന തന്റെയും നസ്രിയയുടെയും ചിത്രമാണ് ഫഹദ് മുൻപ് ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോൾ ഈ ചിത്രത്തെ മതപരമായി വിമർശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ചിലർ. എന്നാൽ മതത്തിന്റെ പേരിൽ വിമർശനങ്ങളുമായി യെത്തിയവർക്ക് തക്ക മറുപടി തന്നെ മറ്റുചിലരും നൽകിയിട്ടുണ്ട്. ‘നന്നായിട്ടുണ്ട്, പക്ഷെ ഒരു പോരായ്മ, രണ്ടു സുന്ദരിമാരും തലമറച്ചിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ’ എന്നാണ് ഒരാൾ ചിത്രത്തിന് നൽകിയ കമെന്റ്. ഇയാളുടെ ഈ കമെന്റിനെ പിന്തുണച്ച് കൊണ്ടും വിമർശിച്ച് കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘രണ്ടു ചുന്ദരിമാർക്കും ഉണ്ണാൻ അരി വാങ്ങി കൊടുക്കുന്നത് നീ ആണോ’ എന്ന് തുടങ്ങിയ നിരവധി വിമർശന കമെന്റുകളും ഈ കമെന്റിനു നേരെ ഉണ്ടായിട്ടുണ്ട്. എന്നാൽ താരങ്ങളുടെ പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കി വിമർശനങ്ങളുമായി വരുന്നവരുടെ എണ്ണം അടുത്തിടെയായി വലിയ രീതിയിൽ കൂടിയിരിക്കുകയാണ്.

എന്നാൽ ഇത്തരം വിമർശനങ്ങളൊടെ താരങ്ങളിൽ ആരും തന്നെ പ്രതികരിച്ചിട്ടില്ല. ദുൽഖറിന്റെ ഭാര്യ അമാൽ ഒഴികെ ദുൽഖർ സൽമാനും ഫഹദ് ഫാസിലും നസ്രിയയും സിനിമയിൽ സജീവമായ താരങ്ങൾ ആണ്. അവരുടേതായി നിരവധി ചിത്രങ്ങൾ ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.