പുതിയ വിശേഷം പങ്കുവെച്ച് വിധു പ്രതാപ്, ആശംസകളുമായി ആരാധകരും!

ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് വൈറൽ ആകുന്നത്. ലോക് ഡൌൺ ആയതിൽ പിന്നെ കുടുംബവും ഒത്തു കൂടുതൽ സമയം ചിലവിടാൻ സാധിക്കുന്നതിന്റെ ആഘോഷത്തിലാണ്…

vidhu prathap about deepthi

ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് വൈറൽ ആകുന്നത്. ലോക് ഡൌൺ ആയതിൽ പിന്നെ കുടുംബവും ഒത്തു കൂടുതൽ സമയം ചിലവിടാൻ സാധിക്കുന്നതിന്റെ ആഘോഷത്തിലാണ് വിധു. യൂ ട്യൂബ് ചാനലിലൂടെ ദീപ്തിക്ക് ഒപ്പമുള്ള നിരവധി വീഡിയോകളാണ് വിധു പങ്കിടുക. ആരാധകർക്കായി കൊവിഡ് ജാഗ്രതാ വീഡിയോകളും ദീപ്തിയും വിധുവും ചേർന്ന് പങ്ക് വയ്ക്കാറുണ്ട്സമൂഹ മാധ്യമങ്ങളിൽ ഇവർ ഇടുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വൈറലാവാറ്.ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു.

ആരാധകർക്ക് വളരെ പ്രിയങ്കരനായ താരമാണ് വിധു പ്രതാപ്. തന്റെ വിശേഷങ്ങൾ എല്ലാം തരാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ വിശേഷം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു വിധുവിന്റെ ഭാര്യ ദീപ്തിയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ വിധു പങ്കുവെച്ച കുറിപ്പാണു പെട്ടന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. “ദീപ്തിക്കു വേണ്ടി ഒരു birthday caption എഴുതാൻ ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു birthday captionil ഒതുക്കാൻ പറ്റില്ല, അവള് എനിക്ക് തരുന്ന സ്നേഹം കരുതൽ ഒന്നും. Happy birthday to the most genuine, selfless and loving person I have ever known. Here is celebrating you today and everyday.” എന്നാണ് വിധു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് ദീപ്തിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട്  എത്തിയത്. തനിക്ക് ആശംസകൾ അറിയിച്ചവരോട് നന്ദി പറഞ്ഞുകൊണ്ട് ദീപ്തിയും എത്തിയിരുന്നു.