ഫഹദ് ഫാസിൽ ‘പുഷ്‌പ 2 ‘വിന്റെ പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കി! ഷൂട്ടിംഗ് സ്പോട്ടിലുള്ള പുതിയ അപ് ഡേറ്റ് നിർമാതാക്കൾ പങ്കിട്ടു 

അല്ലു അർജുൻ നായകൻ ആകുന്ന പുഷ്‌പ 2 വിന്റെ പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കി, ഷൂട്ടിങ് സ്പോട്ടിലുള്ള പുതിയ അപ്‌ഡേറ്റുകൾ പുറത്തുവിട്ടു നിർമാതാക്കൾ. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് ആയ മൈത്രി മൂവി മേക്കേഴ്‌സ് ചിത്രത്തെ കുറിച്ചുള്ള…

അല്ലു അർജുൻ നായകൻ ആകുന്ന പുഷ്‌പ 2 വിന്റെ പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കി, ഷൂട്ടിങ് സ്പോട്ടിലുള്ള പുതിയ അപ്‌ഡേറ്റുകൾ പുറത്തുവിട്ടു നിർമാതാക്കൾ. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് ആയ മൈത്രി മൂവി മേക്കേഴ്‌സ് ചിത്രത്തെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കിടുകയും,ചിത്രത്തിന്റെ ഷൂട്ടിങ് സ്പോട്ടിൽ നിന്നുമുള്ള ഫഹദിന്റെയും ,സംവിധായകൻ സുകുമാറിന്റെയും ചിത്രം ഒഴിവാക്കുകയും ചെയ്യ്തു  . ഫഹദ് ഭൻവർ സിങ് ഷെകവത്തിന്റെ വേഷം ആണ് അവതരിപികുന്നത്.

മെയ് 18  നെ മൈത്രി മൂവി മേക്കേഴ്‌സ് ഫഹദിന്റെ ഭൻവർ സിങ് പ്രതികാര ചിന്തയോട് തിരിച്ചെത്തുന്നു എന്നു ട്വറ്ററിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഫഹദിന്റെ പ്രധാന ഷെഡ്യൂൾ പൂർത്തീകരിക്കുകയും ചെയ്യ്തു. ഫഹദിന്റെ ഭൻവർ സിങ് വലിയ പ്രതികാരത്തോടെ ആണ് അല്ലുവിന്റെ പുഷ്പരാജിനെ നേരിടാൻ എത്തുന്നത്.

ആദ്യ ഭാഗത്തേക്കാൾ ഗംഭീരം ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം, ചിത്രത്തിന്റെ നിർമാണം ഏകദേശം പൂർത്തീകരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഈ വർഷാനവാസനമോ അല്ലെങ്കിൽ അടുത്തവർഷം ആദ്യമോ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.