സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ മികവ് തെളിയിച്ച പ്രമുഖ നടിയുടെ വിയോഗം അപ്രതീക്ഷിതം!

വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിന്നിരുന്ന നടി ഉമാ മഹേശ്വരി അന്തരിച്ചു.ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു താരം മരണത്തിന് കീഴടങ്ങിയത്.നാല്പത് വയസ്സായിരുന്നു.ഈ കഴിഞ്ഞ കുറെ…

uma01

വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിന്നിരുന്ന നടി ഉമാ മഹേശ്വരി അന്തരിച്ചു.ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു താരം മരണത്തിന് കീഴടങ്ങിയത്.നാല്പത് വയസ്സായിരുന്നു.ഈ കഴിഞ്ഞ കുറെ ഏറെ മാസങ്ങളായി ഉമാ മഹേശ്വരി അതീവമായ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു.ഈ കഴിഞ്ഞ ഞായർ രാവിലെ വളരെ ഏറെ ഛര്‍ദ്ദിച്ചതിന് ശേഷം അപ്പോൾ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.അതിനെ ശേഷം പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

uma 2
uma 2

മോളിവുഡ് സിനിമാ ലോകത്ത് നിരവധി ചിത്രങ്ങളിലെ മികവുറ്റ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.അതെ പോലെ തമിഴ് കുടുംബ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രത്തിലൂടെ മികവുറ്റ അഭിനയം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞു.അതെ പോലെ വളരെ പ്രധാനമായും മഞ്ഞല്‍ മഗിമായി,ഒരു കഥയുടെ കഥൈ എന്നീ സീരിയലുകൾ വളരെ മികച്ച അഭിനയം കാഴ്ച വെച്ച് കൊണ്ട് ആസ്വാദകരുടെ മനസ്സിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രമായി താരം മാറുകയായിരുന്നു.

uma.3
uma.3

അതിനേക്കാൾ ഒക്കെ ഉപരിയായി ചില ചിത്രങ്ങളിലും ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായി അഭിനയിച്ചു.അതെ പോലെ തന്നെ താരം അഭിനയിച്ച അല്ലി അര്‍ജ്ജുന,വെട്രി കോടി കാട്ട്,ഉന്നൈ നിനൈതു എന്നി സിനിമകൾ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.മലയാളികളുടെ മനസ്സിൽ ഒരേ പോലെ സ്ഥാനം നേടിയ ഈ ഭാര്‍ഗവി നിലയം എന്ന സിനിമയിലും മികവുറ്റ അഭിനയമാണ് താരം കാഴ്ച വെച്ചത്.ഉമയുടെ പെട്ടെന്നുള്ള ഈ വിയോഗം സിനിമാ ലോകത്തിന് ഒരിക്കലും താങ്ങുവാൻ കഴിയാത്തതാണ്.വേറിട്ട അഭിനയം തന്നെയാണ് താരത്തിനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്.