ആട്ടക്കലാശം മുതൽ ചിത്രയുടെ വശ്യമായ സൗന്ദര്യത്തിന്റെ ആരാധകൻ ആയിരുന്നു മലയാളത്തിൽ

ഇന്ന് രാവിലെ ആണ് നടി ചിത്ര ഈ ലോകത്തിൽ നിന്ന് വിട വാങ്ങിയത്. ചെന്നൈയിൽ സ്വന്തം വീട്ടിൽ വെച്ച് വെളുപ്പിനെ ആയിരുന്നു താരത്തിന്റെ അന്ത്യം. ഹൃദയാഖാതം ആയിരുന്നു മരണ കാരണം. ചെന്നൈ വീട്ടിൽ ഭർത്താവിനും…

ഇന്ന് രാവിലെ ആണ് നടി ചിത്ര ഈ ലോകത്തിൽ നിന്ന് വിട വാങ്ങിയത്. ചെന്നൈയിൽ സ്വന്തം വീട്ടിൽ വെച്ച് വെളുപ്പിനെ ആയിരുന്നു താരത്തിന്റെ അന്ത്യം. ഹൃദയാഖാതം ആയിരുന്നു മരണ കാരണം. ചെന്നൈ വീട്ടിൽ ഭർത്താവിനും മകൾക്കും ഒപ്പമായിരുന്നു താരത്തിന്റെ താമസം. ചിത്രയുടെ വിയോഗവാർത്ത ഒരു ഞെട്ടലോടെയാണ് ആരാധകരും സിനിമ ലോകവും അറിഞ്ഞത്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് താരങ്ങൾ എല്ലാം എത്തിയിരുന്നു. ഇപ്പോഴിത സിനിമ പാരഡിസോ ക്ലബ്ബ് എന്ന ആരാധകരുടെ ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് വരുന്ന ആരാധകരുടെ അഭിപ്രായം ആണ് ശ്രദ്ധ നേടുന്നത്. അതിൽ ഒരു കുറിപ്പ് ഇങ്ങനെ ആയിരുന്നു,

‘ആട്ടക്കലാശം മുതൽ ചിത്രയുടെ വശ്യമായ സൗന്ദര്യത്തിന്റെ ആരാധകൻ ആയിരുന്നു. മുണ്ടക്കൽ തറവാടും മംഗലശേരിക്കാരും തമ്മിലുള്ള കുടിപ്പകയ്ക്കിടയിൽ സുഭദ്രാമയെ സ്വന്തമാക്കുന്നത് അഭിമാന പ്രശ്നമായി നമ്മുക്ക് ഫീൽ ചെയ്യുന്നത് ആ കഥാപാത്രം ചെയ്തത് ചിത്ര ആയത് കൊണ്ടും കൂടെയാണ്. കമ്മീഷണറും അമരവും അദ്വൈതവും തുടങ്ങി നൂറിലേറെ സിനിമകളിൽ നെഗറ്റീവ് ഷേഡ് അടക്കമുള്ള കഥാപാത്രങ്ങളിലൂടെ സൗന്ദര്യത്തിനും ഒപ്പം തന്നെ മികച്ച പെർഫോമൻസ് കൊണ്ടും കൂടെ അവർ മുന്നിട്ട് നിൽക്കുന്നു. അദ്വൈതത്തിലേയും ആട്ടക്കലാശത്തിലേയും ഗാന രംഗങ്ങളിൽ മോഹൻലാലിനൊപ്പം എത്ര അനായാസമായാണ് അവർ പെർഫോം ചെയ്തത്’.

മറ്റൊരു കുറിപ്പ്, അമരവും, ദേവാസുരവും ഒക്കെ കണ്ടവർ ആരും തന്നെ മറക്കാത്ത മുഖമാവും ചിത്ര എന്ന നടിയുടേത്. അതേ പോലെ പ്രിയപ്പെട്ടതാണ് ‘Adhwaytham’ ത്തിലെ മോഹന്ലാലിനോടൊപ്പമുള്ള ‘നീലക്കുയിലെ ചൊല്ലു’ എന്ന പാട്ടും.. മലയാളത്തിൽ വളരെക്കുറച്ചു സിനിമകളിൽ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ എങ്കിലും ഒട്ടുമിക്ക കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവയാണ്. മിക്കതും നായികയ്ക്കൊപ്പമോ അല്ലെങ്കിൽ നായികയേക്കാൾ കൂടുതൽ ഓർത്തു വയ്ക്കാനാകുന്നതോ ആയ കഥാപാത്രങ്ങൾ..!! ഒരായിരം ഓർമപ്പൂക്കൾ എന്നുമാണ്. അവർ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് മലയാളത്തിൽ ആണ്…75+ മൂവീസ് മലയാളത്തിൽ മാത്രം ഉണ്ടാവും… ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്തിട്ടുണ്ട്.