Film News
മാളവിക ജയറാമിന്റെ ഫാഷന്‍ ഐക്കണ്‍, അമ്മയാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന് താരപുത്രി

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്ന്ന് സിനിമയിലേക്കെത്തുന്നവരില്‍ താരപുത്രന്മാര് മാത്രമല്ല താരപുത്രികളുമുണ്ട്. മാതാപിതാക്കള്‍ നല്കുന്ന അതേ പിന്തുണയാണ് മക്കള്‍ക്കും നല്‍കുന്നത്. തുടക്കത്തില്‍ താരപദവി ഒപ്പമുണ്ടാവുമെങ്കിലും സിനിമയിലെ നിലനില്‍പ്പ് തീരുമാനിക്കുന്നത് അതാത് താരങ്ങളുടെ പ്രകടനമാണ്. ജയറാമിനൊപ്പം ബാലതാരമായി തുടക്കം കുറിച്ച കാളിദാസന് തുടക്കത്തില്‍ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഈ താരം വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആരാധകര്‍ അന്നേ വിലയിരുത്തിയിരുന്നു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൂമരത്തിലൂടെയാണ് അക്കാര്യം യാഥാര്‍ത്ഥ്യമായത്. അത്തരത്തില്‍ കണ്ണന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമെന്നായിരുന്നു സിനിമാപ്രേമികള്‍
വിലയിരുത്തിയത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. സിനിമയില്‍ സജീവമല്ലെങ്കിലും മോഡലിംഗില്‍ പരീക്ഷണവുമായി മാളവിക എത്തിയിരുന്നു.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമായിരുന്നു താരപുത്രിക്കെതിരെ ഉയര്‍ന്നുവന്നത്. അടുത്തിടെ ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിനിടയില്‍ ഫാഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മാളവിക എത്തിയിരുന്നു. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരുന്നു. ഫാഷന്‍ ഐക്കണിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയുടെ പേരായിരുന്നു മാളവിക പറഞ്ഞത്.
അമ്മയാണ് ഇപ്പോഴും തനിക്കായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അമ്മയുടെ അലമാരയാണ് തനിക്ക് പ്രിയപ്പെട്ട ഷോപ്പിംഗ് ഏരിയയെന്നും താരപുത്രി പറഞ്ഞിരുന്നു. അറബ് ഡിസൈനിലെ വസ്ത്രങ്ങളോടാണ് താരപുത്രിക്ക് കൂടുതല്‍ താല്പര്യം. വീട്ടിലിടുന്ന ഷോര്‍ട്സിലും ടീഷര്ട്ടിലുമാണ് താന്‍ ഏറെ കംഫര്‍ട്ടെന്നും മാളവിക പറഞ്ഞിരുന്നു. അമ്മയ്ക്ക് പിന്നാലെ മകളും സിനിമയിൽ എത്തുമോ എന്ന ചോദ്യത്തിന് താരപുത്രി മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. സിനിമാപ്രവേശത്തെക്കുറിച്ച് കൃത്യമായ മറുപടി താരപുത്രി ഇതുവരെ നല്‍കിയിരുന്നില്ല. അടുത്തിടെ മാളവികയ്ക്ക് നേരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു
ഉയര്‍ന്നുവന്നത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിമര്‍ശനങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോഴും മറുപടിയൊന്നും ഈ താരപുത്രി നല്‍കിയിരുന്നില്ല. പുതുപുത്തന്‍ ഫാഷനിലുള്ള വസ്ത്രങ്ങളിഞ്ഞുള്ള ചിത്രങ്ങളുമായാണ് പിന്നീട് ചക്കിയെത്തിയത്.
Film News
മോനിഷ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വർഷം, മോനിഷയുടെ ഓർമ്മകൾ പങ്കുവെച്ച് നടി മായമേനോൻ

വീണ്ടുമൊരു ഡിസംബര്‍ അഞ്ച്. നടി മോനിഷയുടെ വേര്‍പിരിഞ്ഞിട്ട് 27 വര്‍ഷം പൂര്‍ത്തിയായി. 1992 ഡിസംബര്‍ അഞ്ചിന് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ നടന്ന വാഹനാപകടത്തിലായിരുന്നു മോനിഷ മരിക്കുന്നത്. കേവലം പതിനഞ്ച് വയസില്‍ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മോനിഷയുടെ മരണം കേരളത്തെ നടുക്കിയിരുന്നു. ഓര്‍മ്മദിനത്തില്‍ മോനിഷയെ അനുസ്മരിച്ചിരിക്കുകയാണ് നടി മായ മേനോന്.
നിത്യ നഷ്ടത്തിന്റെ നീണ്ട 27 വര്‍ഷങ്ങള്‍… 1992-ലെ ഡിസംബര്‍ 5. ആ തണുത്ത പ്രഭാതം കൊണ്ട് വന്ന രക്തം തണുപ്പിക്കുന്ന, ഭീകരമായ വാഹനാപകടവാര്‍ത്ത എന്റെ ഹൃദയത്തെ എത്ര കഷ്ണങ്ങളാക്കി എന്ന്, ഇന്നും പറയാനാവുന്നില്ല. ഞെട്ടിത്തരിച്ചിരുന്നു പോയി. ഒട്ടും വിശ്വസിക്കാനാവാതെ… നൃത്തത്തെ ഹൃദയത്തില്‍ ഈശ്വരതുല്യം ആരാധിച്ച, കുട്ടിത്തം വിടും മുന്‍പ് വെറും പതിനാറാമത്തെ വയസ്സില്‍ ‘മികച്ച
നടിയ്ക്കുള്ള ഉര്‍വ്വശി അവാര്‍ഡ്’ മലയാളത്തിലേയ്ക്ക് കൊണ്ട് വന്നു റെക്കോര്‍ഡ് സൃഷ്ടിച്ച, മനോഹരമായ ഒരുപാട് മുടിയുള്ള, മലയാളിത്തം നിറഞ്ഞ മുഖശ്രീ യുള്ള ആ പെണ്‍കുട്ടി ഇനിയീ ലോകത്തില്ല എന്ന അറിവ്.
അവരെക്കാള്‍ ഒത്തിരി ഇളയതായിരുന്നിട്ടും, അവരിലെ നര്‍ത്തകിയെയും, ശാലീനഭാവം നിറഞ്ഞ നടിയെയും, അവരിലെ നിഷ്കളങ്കതയെയും, സ്നേഹപൂര്‍വ്വം സാകൂതം വീക്ഷിച്ചിരുന്ന, വായിച്ചും, കണ്ടും ആരാധിച്ചിരുന്ന, അവരില്‍ നിന്ന് കൂടി ഊര്‍ജ്ജം ഉള്‍ക്കൊണ്ട്, മികച്ച നര്‍ത്തകിയാവാന്‍ തയ്യാറെടുത്തിരുന്ന, അക്കാലത്ത്, ഒരു അശനിപാതം പോലെയാണ് ഈ ദുര്‍വാര്‍ത്ത എന്റെ ചെവിയില്‍ വന്ന്
പതിച്ചത്അവരെക്കാള് ഒത്തിരി ഇളയതായിരുന്നിട്ടും, അവരിലെ നര്‍ത്തകിയെയും, ശാലീനഭാവം നിറഞ്ഞ നടിയെയും, അവരിലെ നിഷ്കളങ്കതയെയും, സ്നേഹപൂര്‍വ്വം സാകൂതം വീക്ഷിച്ചിരുന്ന, വായിച്ചും, കണ്ടും ആരാധിച്ചിരുന്ന, അവരില്‍ നിന്ന് കൂടി ഊര്‍ജ്ജം ഉള്‍ക്കൊണ്ട്, മികച്ച നര്‍ത്തകിയാവാന്‍ തയ്യാറെടുത്തിരുന്ന, അക്കാലത്ത്, ഒരു അശനിപാതം പോലെയാണ് ഈ ദുര്‍വാര്‍ത്ത എന്റെ ചെവിയില്‍ വന്ന് പതിച്ചത്
വീടിനടുത്തുള്ള സാംസ്കാരീക സംഘടനയിലെ ചേട്ടന്മാര് ചേര്‍ത്തലയില്‍ പോയി വന്ന് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്നെത്രയാണ് ഞാന്‍ ആഹാരം പോലും കഴിക്കാതെയിരുന്നു കരഞ്ഞതെന്നും, തുടര്‍ന്ന്, പിറ്റേന്ന് പത്രങ്ങളില്‍ വന്ന അവരുടെ ചിത്രങ്ങള്‍, ആയടുത്ത് കണ്ട ‘കമലദളം’ എന്ന ക്ലാസിക് മൂവിയിലെ ലാലേട്ടനോടൊപ്പമുള്ള അവരുടെ രംഗസാന്നിധ്യം (screen presence) ഒക്കെ ഓര്മ വന്നു ഒരുപാട് ദിവസം കരഞ്ഞത് ഒക്കെ ഇപ്പോള്‍ ഓര്‍ക്കുന്നു.
അവരുടെ,ആ ശുദ്ധകലാകാരിയുടെ, അകാലത്തില്‍ കൊഴിഞ്ഞു പോയ ആ വിശുദ്ധ താരകത്തിന്റെ വേര്‍പാട്, എന്റെ ആര്‍ദ്രമായ മനസ്സിനെ എത്രയോ കാലം വേദനിപ്പിച്ചു എന്ന് പറഞ്ഞാല്‍ തീരില്ല തന്നെ. ഇന്നും ഓര്‍ക്കുമ്പോഴെല്ലാം, അതേ അളവില്‍ ആ വേദന ഹൃദയത്തില്‍ ഉണ്ട് താനും. മഞ്ഞള്‍ പ്രസാദവും
നെറ്റിയില്‍ ചാര്‍ത്തി വന്ന, ആ ദിവ്യശാലീന സൗന്ദര്യം. സ്വര്‍ഗ്ഗത്തില്‍ നിന്ന് വഴി തെറ്റി വന്ന ആ ദേവദൂതിക, ഭൂമിയില്‍ താനുള്ള കുറച്ചു കാലം കൊണ്ട്, സ്വന്തം നിഷ്കളങ്കതയുടെ മുഖമുദ്ര ചാര്‍ത്തി ജീവന് കൊടുത്ത ജീവസ്സുറ്റ, മലയാളിത്വത്തിന്റെ നൈര്‍മല്യമുള്ള ഒരു പിടി കഥാപാത്രങ്ങള്‍.
അവസാനം, ഏതൊരു മഹത്തായ അഭിനേത്രിയെയും പോലെ, അത്യപൂര്‍വ്വമായി, താന്‍ അവസാനം അഭിനയിച്ചു കൊണ്ടിരുന്ന സിനിമയില്‍, സ്വന്തം ഡയലോഗിലൂടെ അവസാന യാത്രാമൊഴിയും ചൊല്ലിയാണ് ‘മലയാളത്തിന്റെ സ്വന്തം മോനിഷ ഉണ്ണി’ എന്ന ശാലീന സുന്ദര നഷ്ടതാരകം. എന്നെ ന്നേക്കുമായി വിട ചൊല്ലിയത് എന്നതും, ഒരു നൃത്ത പരിപാടിയ്ക്ക് സമയത്തിന് എത്തുവാന്‍ വേണ്ടി പോകുമ്പോഴായിരുന്നു ഈ അപകടം എന്നതും ഏറെ അത്ഭുതം ഉളവാക്കിയ കാര്യമാണ്. ഒരു നടി എന്നതിലുപരി, ഞങ്ങള്‍ നര്‍ത്തകരുടെ സ്വന്തം മോനിഷചേച്ചി, ആ നിര്‍മ്മല സ്മരണയ്ക്ക് മുന്പില്, കണ്ണീരില്‍ കുതിര്‍ന്ന ഒരു പിടി പനിനീര്‍പ്പൂക്കള്‍ ഇന്നും, എന്നും സാദരം അര്‍പ്പിച്ചു കൊണ്ട്… ആരാധികയായ അനുജത്തി മായ മേനോന്.
Film News
ഗീതു മോഹൻദാസിന്റെ മകളുടെ പിറന്നാൾ ആഘോഷം, ആശംസകളുമായി പൂർണിമയും മകളും

പൂര്‍ണിമയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹന്‍ദാസ്. അടുത്ത സൗഹൃദത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി നേരത്തെ താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പങ്കുവെക്കുന്ന പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പൂര്‍ണിമയുടെ കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം ഗീതുവും കുടുംബവും പങ്കെടുക്കാറുണ്ട്. ഇവരുടെ മക്കള്‍ തമ്മിലും സുഹൃത്തുക്കളാണ്. പ്രാര്‍ത്ഥനയുടെ പ്രിയപ്പെട്ട സഹോദരിമാരിലൊരാള് കൂടിയാണ് ആരാധന.
ആരാധനയുടെ പിറന്നാളിന് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് അമ്മയും മകളും. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സഹോദരിയായ പ്രിയ മോഹന്റെ മകനായ വര്ധാന് എന്ന വേദുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് അടുത്തിടെയായിരുന്നു. ആഘോഷത്തില്‍ ഗീതുവും മകളും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായി അടുത്ത ആഘോഷത്തിനുള്ള വേദിയൊരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ആരാധനയ്ക്ക് പിറന്നാളാശംസ
നേര്‍ന്നുള്ള പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മനോഹരമായ ചിത്രങ്ങളും പൂര്‍ണിമയും പ്രാര്‍ത്ഥനയും പങ്കുവെച്ചിരുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാളാശംസ എന്നായിരുന്നു പൂര്‍ണിമ കുറിച്ചത്. ഡോട്ടര്‍ ഫ്രം അനദര്‍ മദര്‍, ഡിസംബര്‍ ബോണ്‍ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പൂര്‍ണിമ ഇന്ദ്രജിത്ത് പോസ്റ്റിട്ടത്. ആരാധനയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.
അമ്മയ്ക്ക് പിന്നാലെയായാണ് പ്രാര്‍ത്ഥനയും പോസ്റ്റുമായെത്തിയത്. ആരാധന കുഞ്ഞായിരിക്കുന്ന സമയത്തെ കാര്യങ്ങളെല്ലാം ഓര്‍മ്മയുണ്ടെന്നും എന്ന് എടുത്ത് നടന്നത് മറന്നിട്ടില്ലെന്നും പ്രാര്‍ത്ഥന കുറിച്ചിട്ടുണ്ട്. 7 വയസ്സുകാരിയായി മാറിയെന്നത് വിശ്വസിക്കാനാവുന്നില്ല. അത് പോലെ തന്നെ നച്ചുവിനേക്കാളും ഇഷ്ടം തന്നോടാണെന്ന രഹസ്യത്തെക്കുറിച്ച് തനിക്കറിയാമെന്നുമായിരുന്നു പ്രാര്‍ത്ഥന കുറിച്ചത്.ആരാധനയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോയും പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്താം ക്ലാസുകാരിയായ പ്രാര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഒന്ന് മുതല്‍ പൂജ്യം വരെയെന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഗീതു മോഹന്‍ദാസ് സിനിമയിലേക്ക് എത്തിയത്. ബാലതാരത്തില്‍ നിന്നും പിന്നീട് താരത്തിന് നായികയിലേക്ക് പ്രമോഷന് ലഭിക്കുകയായിരുന്നു. നായികയായി മുന്നേറുന്നതിനിടയിലും സംവിധാനമോഹവും താരത്തിനുണ്ടായിരുന്നു. ഷോര്‍ട്ട് ഫിലിമില്‍ തുടങ്ങി പിന്നീട് മൂത്തോനിലേക്കെത്തുകയായിരുന്നു താരത്തിന്രെ സംവിധാനം. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കിയ മൂത്തോന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്.
Film News
പ്രിയതമൻ നഷ്ടപ്പെട്ടതിനു ശേഷമുള്ള ആദ്യ പിറന്നാൾ, വികാരാധീനയായി നടി നേഹ അയ്യർ

ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന് വക്കീല്‍ എന്ന സിനിമ കണ്ടവരാരും നേഹ അയ്യരെ മറക്കാനിടയില്ല. ചിത്രത്തില്‍ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നേഹ പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സന്തോഷനിമിഷങ്ങളെക്കുറിച്ച് മാത്രമല്ല വിഘമഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
എല്ലാമെല്ലാമായ പ്രിയതമനെ നഷ്ടമായപ്പോള്‍ തന്നെ നയിച്ചത് മകനായിരുന്നുവെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു നേഹയ്ക്ക് കൂട്ടായി മകനെത്തിയത്. അടുത്തിടെയായിരുന്നു താരത്തിന്റെ പിറന്നാള്‍. പ്രിയപ്പെട്ടവന് ഒപ്പമില്ലാതെ ആഘോഷിക്കുന്ന ആദ്യത്തെ പിറന്നാളാണ് ഇതെന്ന് താരം കുറിച്ചിരുന്നു. മകനൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 15 വര്‍ഷമായി താന്‍ പിറന്നാള്‍ ആഘോഷിച്ചത് അദ്ദേഹത്തിനൊപ്പമായിരുന്നു. ഇതാദ്യമായാണ് അദ്ദേഹമില്ലാതെ പിറന്നാള്‍ ആഘോഷിക്കുന്നത്. അമ്മയായതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണ് ഇത്തവണത്തേതെന്നും താരം കുറിച്ചിരുന്നു. വികാരധീനയായി നേഹ കുറിച്ച വാക്കുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ജനുവരി 11നായിരുന്നു നേഹയുടെ ഭര്‍ത്താവ് അന്തരിച്ചത്. നാളുകള്‍ക്ക് ശേഷമാണ് താരം ഇതേക്കുറിച്ച് അറിയിച്ചത്. ഭര്‍ത്താവ് മരിച്ച ശേഷമായിരുന്നു കുഞ്ഞിന്‍രെ വരവിനെക്കുറിച്ച് നേഹ അറിഞ്ഞത്. ഈസ്റ്റര്‍
ദിനത്തിലായിരുന്നു ഗര്‍ഭവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവിന്റെ സ്നേഹമാണ് ഇപ്പോള്‍ തന്നെ മുന്നോട്ട് നയിക്കുന്നതെന്നും നേഹ പറഞ്ഞിരുന്നു. അതിനിടയിലാണ് മകനും എത്തിയത്. മകന് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചും താരം എത്തിയിരുന്നു.
ഭര്‍ത്താവിന്റെ സ്നേഹമാണ് ഇപ്പോള്‍ തന്നെ മുന്നോട്ട് നയിക്കുന്നതെന്നും നേഹ പറഞ്ഞിരുന്നു. അതിനിടയിലാണ് മകനും എത്തിയത്. മകന് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചും താരം എത്തിയിരുന്നു. എമി ജാക്സണ്, സമീര റെഡ്ഡി തുടങ്ങിയവര്‍ക്കും അടുത്തിടെ കുഞ്ഞ് പിറന്നിരുന്നു. അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവരെത്തിയത്. മാതൃത്വം ആഘോഷിക്കുകയാണ് ഇവരെല്ലാം. അതിനിടയിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.
-
News1 day ago
ആറുകോടിയുടെ ലോട്ടറിയടിച്ച രത്നാകരന് പിള്ളയ്ക്ക് വീണ്ടുമൊരു ബംബര്‍ കൂടി, ലഭിച്ചത് പുരയിടത്തിൽ നിന്നും ഒരു നിധി ശേഖരം
-
Film News8 hours ago
വീണ്ടും അമ്മയാകാൻ ഒരുങ്ങി ദിവ്യ ഉണ്ണി, താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ കാണാം
-
Malayalam Article1 day ago
പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം
-
News10 hours ago
മകന്റെ ഒന്നാം ജന്മദിനം ആഘോഷിച്ച് അഖിൽ മടങ്ങിയത് മരണത്തിലേക്ക്, ഹൃദയം തകർന്ന് കുടുംബവും നാട്ടുകാരും
-
Malayalam Article9 hours ago
വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ
-
Film News5 hours ago
പ്രിയതമൻ നഷ്ടപ്പെട്ടതിനു ശേഷമുള്ള ആദ്യ പിറന്നാൾ, വികാരാധീനയായി നടി നേഹ അയ്യർ
-
News1 day ago
സംസ്ഥാനത്ത് സപ്ലൈകോ ഉൽപ്പങ്ങളുടെ വില വർധിപ്പിച്ചു, വർധിപ്പിച്ച വില ഇങ്ങനെ
-
Film News3 hours ago
മോനിഷ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വർഷം, മോനിഷയുടെ ഓർമ്മകൾ പങ്കുവെച്ച് നടി മായമേനോൻ