എത്ര വലിയ സൂപ്പര്‍സ്റ്റാറിന്റെ സിനിമ ആണെങ്കിലും വലിച്ച് നീട്ടാതെ ചുരുക്കി പറയാന്‍ പഠിക്കണം സിനിമാക്കാരെ!

സിനിമാ ആസ്വാദനത്തെ കുറിച്ച് സിനിമാ പ്രേമിയായ രാഗേഷ് എന്ന വ്യക്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു സിനിമാ ഗ്രൂപ്പിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. സിനിമയുടെ ദൈര്‍ഘ്യം കൂടുന്നതിന് അനുസരിച്ച്…

സിനിമാ ആസ്വാദനത്തെ കുറിച്ച് സിനിമാ പ്രേമിയായ രാഗേഷ് എന്ന വ്യക്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു സിനിമാ ഗ്രൂപ്പിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. സിനിമയുടെ ദൈര്‍ഘ്യം കൂടുന്നതിന് അനുസരിച്ച് ആ സിനിമയോടുള്ള താല്‍പര്യം കുറയും എന്നാണ് കുറിപ്പില്‍ പറയുന്നത്.. കൃത്യമായ തിരക്കഥ ഉണ്ടെങ്കില്‍ സിനിമയ്ക്ക് അനാവശ്യമായ ഫൂട്ടേജ് വരില്ല എന്നും പറയുന്നു.. 150 രൂപ മടക്കുന്ന പ്രേക്ഷകന് കോടികള്‍ മുടക്കുന്ന നിര്‍മ്മാതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും ബുദ്ധിമുട്ടറിയില്ല

എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്ന പ്രമുഖ സിനിമാ പ്രവര്‍ത്തകരോട് ഒരു കാര്യം പറയാനുണ്ട്, ഈ 150 രൂപയ്‌ക്കൊപ്പം മൂന്നു മണിക്കൂര്‍ സമയമൊക്കെ ഒരു സാധാരണ പ്രേക്ഷകന്‍ ഇന്‍വെസ്റ്റ് ചെയ്യുക എന്ന് പറയുന്നത്, അയാള്‍ക്ക് സിനിമയോടുള്ള പ്രണയം കൊണ്ടാണ്. അവന്റെ സമയത്തിന് വിലയുണ്ട്… എന്നാണ് ഇദ്ദേഹം പറയുന്നത്.. അന്താരാഷ്ട്ര സിനിമകളില്‍ പലതും രണ്ടുമണിക്കൂറില്‍ മാത്രം ദൈര്‍ഘ്യമുള്ളവയാണ്. പക്ഷേ ഇന്ത്യന്‍ സിനിമകളില്‍ രണ്ടുമണിക്കൂറില്‍ കുറവുള്ള ചിത്രങ്ങളാണ് കുറവ്. ഈയിടെ ഇറങ്ങിയ എല്ലാ പ്രമുഖ സിനിമകള്‍ക്കും

ദൈര്‍ഘ്യം മൂന്നു മണിക്കൂറിനടുത്ത്. ഹൃദയം സിനിമയുടെ എഡിറ്റര്‍ പറയുന്നത് കേട്ടു ആറുമണിക്കൂറോളം ആ സിനിമയുടെ ഫൂട്ടേജ് ഉണ്ടായിരുന്നു എന്ന്. കൃത്യമായ കഥയും തിരക്കഥയും കയ്യിലുണ്ടെങ്കില്‍ എന്തിനാണ് ആറും പത്തും മണിക്കൂര്‍ ഒരു സിനിമ എടുത്തുവെച്ച് എഡിറ്റര്‍മാരെയും ബുദ്ധിമുട്ടിക്കുന്നത്?

ആവശ്യത്തിന് മാത്രം ഷൂട്ട് ചെയ്താല്‍ എഡിറ്റര്‍ മാര്‍ക്കും പണിയെളുപ്പം, കാണുന്ന പ്രേക്ഷകനും തൃപ്തി. ‘എത്ര വലിയ സൂപ്പര്‍സ്റ്റാറിന്റെ ആണെങ്കിലും എത്ര ഗംഭീര പടം ആണെങ്കിലും കഥ വലിച്ച് നീട്ടാതെ ചുരുക്കി പറയാന്‍ പഠിക്കണം സിനിമക്കാരെ, അല്ലെങ്കില്‍ തിയേറ്റര്‍ ആണ്-അന്ന് ആളുകള്‍ കൂവും!’ എന്നും കുറിപ്പില്‍ പറയുന്നു..