തീയേറ്റര്‍ ശരിക്കും കുലുങ്ങി…സെക്കന്റ് ഹാഫില്‍ സര്‍പ്രൈസ് ഐറ്റം!!!

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ ജോസ് ഒരുക്കിയ ചിത്രം എബ്രഹാം ഒസ്‌ലര്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച കൈയ്യടിയാണ് ചിത്രം ആദ്യ ദിനം തന്നെ നേടിയത്. ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തില്‍ നായകനായി എത്തിയ ചിത്രമാണ് ഓസ്‌ലര്‍.…

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ ജോസ് ഒരുക്കിയ ചിത്രം എബ്രഹാം ഒസ്‌ലര്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച കൈയ്യടിയാണ് ചിത്രം ആദ്യ ദിനം തന്നെ നേടിയത്. ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തില്‍ നായകനായി എത്തിയ ചിത്രമാണ് ഓസ്‌ലര്‍. എബ്രഹാം ഓസ്‌ലര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ കാമിയോ റോളില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്.

ചിത്രത്തിനെ കുറിച്ച് ഗ്ലാഡ്വിന്‍ ഷാരൂണ്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന പടം.! എന്നു പറഞ്ഞാണ് ഗ്ലാഡ്വിന്റെ പോസ്റ്റ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന പടം.! പൊതുവേ ഇങ്ങനെ ഒരു സിനിമ ഭയങ്കര പ്രതീക്ഷയില്‍ തീയേറ്റര്‍ പോയി കാണുമ്പോള്‍ ഈ സിനിമയ്ക്ക് വേണ്ടിയാണല്ലോ ഇത്രയും കാത്തിരുന്നത് വെറുതെ ടൈം കളഞ്ഞല്ലോ എന്നോര്‍ത്തു നിരാശ വരാറാണ് പതിവ്. പക്ഷെ ഇവിടെ അതില്ല.!

അഞ്ചാം പാതിര പോലൊരു സിനിമയല്ല ഇമോഷണല്‍ ക്രൈം ഡ്രാമയാണ് എന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ പറഞ്ഞത് വിശ്വസിച്ചു ആണ് സിനിമക്ക് കേറിയത്. അത് കൊണ്ട് തന്നെ പടത്തില്‍ സംതൃപ്തനാണ്.!

ഒരിടത്തും ബോറടിയോ ലാഗോ ഇല്ല. നല്ലോണം ത്രില്ലിംഗ് ആയാണ് പോവുന്നത്. പിന്നെ പൊതുവെ ഇറങ്ങുന്ന ക്രൈം ത്രില്ലറുകളില്‍ കണ്ട് വരുന്ന അതേ ജമേേലൃി ആണ് ഇവിടെയും. പക്ഷെ അത് നല്ല Engaging ആയി പോവുന്നുണ്ട്. അത്തരത്തില്‍ ഒരു വേഷത്തില്‍ ജയറാമേട്ടന്‍ എത്തുന്നു എന്നതാണ് പടത്തിന്റെ മെയിന്‍ പോസിറ്റീവ്. സ്ഥിരം കണ്ട് വരുന്ന ഭാവങ്ങള്‍ ഒന്നും ഇല്ലാതെ പുതിയൊരു ജയറാമിനെയാണ് അബ്രഹാം ഓസ്ലലറായി കണ്ടത്. പിന്നെ മറ്റൊരു പോസിറ്റീവ് സെക്കന്റ് ഹാഫില്‍ വരുന്ന ഒരു സര്‍പ്രൈസ് ഐറ്റം ആണ്. തീയേറ്റര്‍ ശരിക്കും ഒന്ന് കുലുങ്ങി. ????

കൂടുതല്‍ പറഞ്ഞു പോയാല്‍ spoiler ആകും എന്നത് കൊണ്ട് ചുരുക്കുന്നു.. ??നല്ല രീതിയില്‍ Build up കൊടുത്ത് കൊണ്ട് വന്നു ഒരു ക്ലാരിറ്റി ഇല്ലാതെ നിങ്ങള്‍ ഊഹിച്ചു എടുത്തോ എന്ന രീതിയില്‍ ആണ് Tale End സെറ്റ് ചെയ്‌തേക്കുന്നത്. ഒരു 2nd പാര്‍ട്ടിനുള്ള ക്ലൂ ആകും. പക്ഷെ അവിടെ കുറച്ചു ക്ലാരിറ്റി ഉണ്ടായിരുന്നേല്‍ കുറച്ചൂടെ Better ആയേനെ എന്ന് തോന്നി.!

Overall ആദ്യാവസാനം വരെ ഒരു ബോറടിയും ഇല്ലാതെ നല്ല ത്രില്ലിംഗ് ആയി ടെന്‍ഷന്‍ അടിച്ചു കണ്ട പടം..ഇഷ്ടായി.! ?? എന്നു പറഞ്ഞാണ് ഗ്ലാഡ്വിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.