രണ്ട് മണിക്കൂർ ഒരു ലാഗുമില്ലാതെ ഒരു ത്രില്ലർ സിനിമ എടുക്കുക എന്നത് നിസാര കാര്യമല്ല

നവാഗതനായ സൂരജ് വർമ്മ സംവിധാനം ചെയ്ത ‘കൊള്ള’ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ് .രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരുമാണ് സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയത്. രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ബാങ്ക്…

നവാഗതനായ സൂരജ് വർമ്മ സംവിധാനം ചെയ്ത ‘കൊള്ള’ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ് .രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരുമാണ് സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയത്. രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ബാങ്ക് കവർച്ചയുടെ കഥയാണ് കൊള്ള.

സിനിമയെ കുറിച്ച് മൂവിഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് വൈറലാവുന്നത്. രണ്ട് മണിക്കൂർ ഒരു ലാഗുമില്ലാതെ ഒരു ത്രില്ലർ സിനിമ എടുക്കുക എന്നത് നിസാര കാര്യമല്ല.. എന്നാൽ ആ ഉദ്യമത്തിൽ സൂരജ് വർമ വിജയിച്ചിട്ടുണ്ട് എന്നാണ് ഗോവിന്ദ് കൃഷ്ണ എന്ന ആരാധകൻ പറയുന്നത്. തന്റെ ആദ്യ സിനിമയെ എത്രത്തോളം മികച്ചതാക്കാൻ പറ്റുമോ അത്രയും നന്നായി ചെയ്യാൻ പുള്ളി ശ്രമിച്ചിട്ടുണ്ടെന്നും ഗോവിന്ദ് കൃഷ്ണ പറയുന്നു.

ഒരുപാട് നവാഗത സംവിധായകർ മലയാള സിനിമയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ്.
സൂരജ് വർമ എന്ന നവാഗത സംവിധായകൻ ഒരുക്കിയ കൊള്ള എന്ന ചിത്രം ഇന്നലെ കണ്ടിരുന്നു.തന്റെ ആദ്യ സിനിമയെ എത്രത്തോളം മികച്ചതാക്കാൻ പറ്റുമോ അത്രയും നന്നായി ചെയ്യാൻ പുള്ളി ശ്രമിച്ചിട്ടുണ്ട്.
കൊള്ള പറയുന്നത് ഒരു ബാങ്ക് മോഷണത്തിന്റെയും അതിനെ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുടെയും കഥയാണ്.
സ്ത്രീ കേന്ദ്രീകൃതമായ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രജിഷ വിജയൻ, പ്രിയ വാര്യർ എന്നീ രണ്ട് പേരാണ്.
വിനയ് ഫോർട്ട് ആണ് male ലീഡ്.
ഒരു നടി എന്ന നിലയിൽ പ്രീയ വാര്യരുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. അഭിനയത്തിലും സ്‌ക്രിപ്റ്റ് സെലക്ഷനിലുമൊക്കെ പ്രീയ കാണിക്കുന്ന പക്വത തീർച്ചയായും അഭിനന്ദനാർഹമാണ്.
ഏറ്റവും പ്രീയപ്പെട്ട കൊല്ലം സുധി ചേട്ടനും നല്ലൊരു റോൾ സിനിമയിൽ കാഴ്ച വച്ചിട്ടുണ്ട്. വിനയ് ഫോർട്ട്, അലൻസിയർ എന്നിവരും നന്നായിരുന്നു.

 

വിനയ് ഫോർട്ട്, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൺ, പ്രേം പ്രകാശ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.പ്രശസ്ത എഴുത്തുകാരായ ബോബി-സഞ്ജയ് കുപ്രസിദ്ധമായ ചേലമ്പാറ ബാങ്ക് കവർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊള്ള എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്