കൊടുത്താല്‍ കൊല്ലത്തും കിട്ടും!! കര്‍മ ഫലം തിരിച്ചുകിട്ടി, ദിയയുമായി പിരിഞ്ഞതിനെ കുറിച്ച് വൈഷ്ണവ്

നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഏറെ ആരാധകരുണ്ട് താര കുടുംബത്തിന്. നടി അഹാനയും സഹോദരിമാരുമെല്ലാം കൃഷ്ണ സിസ്റ്റേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. അഹാന കഴിഞ്ഞാല്‍ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. 10…

നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഏറെ ആരാധകരുണ്ട് താര കുടുംബത്തിന്. നടി അഹാനയും സഹോദരിമാരുമെല്ലാം കൃഷ്ണ സിസ്റ്റേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. അഹാന കഴിഞ്ഞാല്‍ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. 10 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് അഹാനയ്ക്ക്. ഓസി ടോക്കീസ് എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെയാണ് ദിയയുടെ പ്രണയം സോഷ്യലിടത്ത് ചര്‍ച്ചയായിരുന്നത്. പ്രണയവും പ്രണയ നഷ്ടവുമെല്ലാം ദിയ പങ്കിടാറുണ്ടായിരുന്നു. കോളേജ് മുതലുള്ള സുഹൃത്ത് വൈഷ്ണായിരുന്നു ദിയയുടെ കാമുകന്‍. ഇരുവരും ഒന്നിച്ച് ഡാന്‍സ് വീഡിയോകളും യാത്രകളുമെല്ലാം ചെയ്യാറുണ്ടായിരുന്നു. അതെല്ലാം വൈറലായിരുന്നു.

പ്രണയ നഷ്ടത്തെ കുറിച്ചുള്ള ദിയയുടെ പോസ്റ്റും വൈറലായിരുന്നു. ഒരു റെഡ് ഫ്‌ലാഗ് കാണുമ്പോള്‍ തന്നെ ഓടണം. ആരെയും മാറ്റാന്‍ നില്‍ക്കരുത്. കാരണം നിങ്ങള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നെങ്കില്‍ നിങ്ങളെ വേദനിപ്പിക്കില്ലായിരുന്നു എന്നാണ് ബ്രേക്കപ്പിനെ കുറിച്ച് ദിയ പറഞ്ഞിരുന്നത്. താനിപ്പോള്‍ സിംഗിള്‍ ലൈഫ് ആഘോഷിക്കുകയാണെന്നും ദിയ പങ്കുവച്ചിരുന്നു.

ദിയയയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് പറയുകയാണ് വൈഷ്ണവ്. പിരിഞ്ഞെങ്കിലും തങ്ങള്‍ ഇപ്പോഴും ദിയയും താനും ടോം ആന്റ് ജെറിയുമാണെന്നും വൈഷ്ണവ് പറയുന്നു.

സൈലന്‍സാണ് എപ്പോഴും നല്ലത്. അതുകൊണ്ടാണ് ആ സമയത്തൊന്നും താന്‍ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതെന്നും വൈഷ്ണവ് പറയുന്നു. പല ചാനലുകളിലും വളരെ മോശമായി വാര്‍ത്ത വന്നിരുന്നു. ഷൂട്ടിങ് തിരക്ക് കാരണം ലക്ഷദ്വീപ് പോകാന്‍ പറ്റാത്തതുകൊണ്ടാണ് ദിയയും താനും പിരിഞ്ഞതെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.

അഭിപ്രായ വ്യത്യാസങ്ങള്‍ വന്നാല്‍ ഒരു ഗ്യാപ് ഇടുന്നതാണ് നല്ലത്. തങ്ങള്‍ മ്യൂച്ചലായി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് പിരിഞ്ഞത്. പക്ഷെ ഇടയ്ക്ക് പുറത്ത് വെച്ച് കാണാറുണ്ട്..സംസാരിക്കാറുണ്ട്. ഇപ്പോഴും അവള്‍ നല്ല ഫ്രണ്ട് തന്നെയാണ്. അത് അങ്ങനെ തന്നെയായിരിക്കും എപ്പോഴും’, എന്നും വൈഷ്ണവ് പറയുന്നു.

കോളേജ് കാലത്തെ തീരുമാനം പാതി വഴിയില്‍ ഉപേക്ഷിച്ച് പുതിയ തീരുമാനം എടുത്തതുകൊണ്ടാണ് ഇപ്പോള്‍ പ്രശ്‌നമായത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും, അതാണ് ഇപ്പോള്‍ സംഭവിച്ചത്. ചിലപ്പോഴൊക്കെ നമ്മളുടെ കര്‍മ ഫലം തിരിച്ച് കിട്ടുമെന്ന് മനസിലായിയെന്നും വൈഷ്ണവ് പറയുന്നു.

ഇപ്പോള്‍ തനിക്ക് ഏതെങ്കിലും പെണ്‍കുട്ടിയെ കൂട്ടി റീല്‍സ് ചെയ്യാനൊക്കെ പേടിയാണ്. അടുത്തിടെ ഒരു പെണ്‍കുട്ടിക്കൊപ്പം റീല്‍സ് ചെയ്യാന്‍ വിളിച്ചിരുന്നു, പക്ഷേ എനിക്കൊപ്പം റീല്‍സ് ചെയ്യാന്‍ ആ കുട്ടിക്ക് പേടിയായി. അതേകുറിച്ച് ഗോസിപ്പുകള്‍ നിറയുമെന്നായിരുന്നു അവളുടെ പേടി.