ഇതിഹാസത്തിനൊപ്പം ഒരു ഫ്രെയ്മിൽ; സന്തോഷം പങ്കുവെച്ച് നസ്രിയ

പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്‌മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ നസിം. എ ആർ റഹ്‌മാനും ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്. ഇതിഹാസത്തിനൊപ്പം ഫ്രെയ്മിൽ എന്നാണ് ചിത്രത്തിന് നസ്രിയ…

പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്‌മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ നസിം. എ ആർ റഹ്‌മാനും ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്. ഇതിഹാസത്തിനൊപ്പം ഫ്രെയ്മിൽ എന്നാണ് ചിത്രത്തിന് നസ്രിയ നൽകിയിരിക്കുന്ന ക്യാപ്ഷൻ. ട്വിറ്ററിലൂടെ നസ്രിയ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന്  മണിക്കൂറിനുള്ളിൽ നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

 

ഫഹദ് അഭിനയിച്ച മലയൻകുഞ്ഞ് എന്ന ചിത്രത്തിന് എ ആർ റഹ്‌മാൻ സംഗീതം പകർന്നിട്ടുണ്ട്. സജിമോൻ പ്രഭാകറിൻറെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി 2022 ൽ പുറത്തെത്തിയ സിനിമയാണ് മലയൻകുഞ്ഞ് ഫാസിൽ ആയിരുന്നു ഈ ചിത്രത്തിൻറെ നിർമ്മാണം. അതേസമയം ധൂമമാണ് ഫഹദ് ഫാസിലിന്റെതായി എത്തിയ പ്രദർശനത്തിനെത്തിയ പുതിയ ചിത്രം.


സൂപ്പർ ഹിറ്റ് സിനിമകളായ കെജിഎഫും കാന്താരയുമൊക്കെ നിർമ്മിച്ച കന്നഡ സിനിമയിലെ പ്രമുഖ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ കന്നഡ സംവിധായകൻ പവൻ കുമാറിൻറെ ആദ്യ മലയാള സിനിമയാണ് ധൂമം.അപർണ ബാലമുരളിയാണ് സിനിമയിലെ നായിക. മലയാളത്തിന് പുറമെ മറ്റ് നാല് ഭാഷകളിലുമായാണ് ചിത്രം പ്രദർശനത്തിന്ന എത്തിയത്.