ഇന്നാദ്യമായി ഒരു പെണ്‍കുട്ടി, ഒരു സിനിമ മുഴുവന്‍ ചുമലില്‍ ഒറ്റയ്ക്ക് കൊണ്ട് പോകുന്നത് കണ്ടു!!!

പ്രേമലുവിലൂടെ ആരാധക ഹൃദയം കീഴടക്കിയ യുവനടിയാണ് മമിത ബൈജു. ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലൂടെയാണ് മമിത കരിയറില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്നിരിക്കുകയാണ് താരം. മമിതയെ അഭിനന്ദിച്ചുള്ള ഒരു കുറിപ്പ്…

പ്രേമലുവിലൂടെ ആരാധക ഹൃദയം കീഴടക്കിയ യുവനടിയാണ് മമിത ബൈജു. ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലൂടെയാണ് മമിത കരിയറില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്നിരിക്കുകയാണ് താരം. മമിതയെ അഭിനന്ദിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഗൗതം ആര്‍ ആണ് പ്രേമലു അഥവാ മമിത ബൈജു ഡൊമിനന്‍സ്! എന്നു പറഞ്ഞുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

പ്രേമലു അഥവാ മമിത ബൈജു ഡൊമിനന്‍സ്!
കുറെയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാദ്യമായി ഒരു നടി, അതും വളരെ യംഗ് ആയ ഒരു പെണ്‍കുട്ടി, ഒരു സിനിമ മുഴുവന്‍ തന്റെ ചുമലില്‍ ഒറ്റയ്ക്ക് കൊണ്ട് പോകുന്നത് കണ്ടു. മനസ്സ് നിറഞ്ഞു തൃപ്തിയോടെ കാണാവുന്ന ഒരു പെര്‍ഫെക്ട് റൊമാന്റിക് കോമഡി ചിത്രം ആണിത്. ആദ്യാവസാനം മമിതയുടെ വളരെ നല്ല അഭിനയ മുഹൂര്‍ത്തങ്ങളും ഭാവങ്ങളും കാണാം. അനാവശ്യമായി ക്യുട്ട്‌നെസ് വാരി വിതറാതെ നല്ല ഭാവങ്ങളിലൂടെയും നടനത്തിലൂടെയും നമ്മെ പിടിച്ചിരുത്തുന്നു.

ഗിരിഷ് AD ഒരു നല്ല, അല്ല, ഒരു അസ്സല് ഡയറക്ടര്‍ ആണെന്ന് വീണ്ടും തെളിയിക്കുന്നു. എടുത്തു പറയേണ്ടത് ഇതിലെ സ്‌ക്രിപ്റ്റ് ആണ് – തമാശയ്ക്ക് വേണ്ടി കുത്തി തിരികാതെ ഓരോ കോമഡി ഡയലോഗും കൃത്യസ്ഥാനത്ത് വന്നു ഒരുപാട് ചിരിപ്പിച്ചു. Loopholes ും ലോജിക്കും ഒക്കെ മാറ്റി വെച്ച് ഇഴകീറി പരിശോധിക്കാതെ കാണേണ്ട ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍. ഷമീര്‍, ശ്യാം മോഹന്‍ ഒക്കെ ചിരിപ്പിച്ചു കൊല്ലും നമ്മെ. സിറ്റുവേഷണല്‍ കോമഡിയും അസ്സലായി വര്‍ക്കൗട്ട് ആക്കിയിട്ടുണ്ട്.

സിനിമയില്‍ ആകെ ഉള്ള പോരായ്മ നസ്ലന്‍ ആയിരുന്നു. ആദ്യാവസാനം ഒരൊറ്റ എക്‌സ്‌പ്രേഷനും ഇഴഞ്ഞു പറയുന്ന ഡയലോഗും ഒക്കെ നന്നേ മടുപ്പിച്ചു. ചാന്‍സ് തേടി അലയുന്ന എത്രയോ നല്ല നടന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. അവര്‍ക്കൊന്നും ഇല്ലാത്ത എന്താണാവോ നസ്ലനില്‍ കണ്ടത്.

ഈ സിനിമ ഒരു റിപിറ്റ് വാച്ച് അര്‍ഹിക്കുന്നു. മമിതയുടെ സൗന്ദര്യവും മുഖത്ത് പ്രേമം വിരിയുമ്പോള്‍ ഉള്ള ഭാവവും ഒക്കെ ഗംഭീരമായി പകര്‍ത്തിയിരിക്കുന്നു. കല്യാണി പ്രിയദര്‍ശനെ പോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകള്‍ ഒക്കെ മമിതയില്‍ നിന്ന് പഠിക്കണം എന്നു പറഞ്ഞാണ് ഗൗതം കുറിപ്പ് അവസാനിപ്പിക്കുന്നത്.