പൃഥ്വിരാജ് കപ്പ് അടിക്കും! മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ ആദ്യ ആഴ്ച ഔട്ട് ആകും, മലയാളതാരങ്ങള്‍ ബിഗ് ബോസിലെത്തിയാല്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള ജനപ്രിയ ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഷോയുടെ ആറാം സീസണ്‍ പുരോഗമിക്കുകയാണ്. ഷോയിലെ മത്സരാര്‍ഥികള്‍ക്കെല്ലാം ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ ഷോയെ കുറിച്ചുള്ള രസകരമായൊരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഷോയില്‍ മലയാളം താരങ്ങള്‍…

മലയാളത്തിലെ ഏറെ ആരാധകരുള്ള ജനപ്രിയ ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഷോയുടെ ആറാം സീസണ്‍ പുരോഗമിക്കുകയാണ്. ഷോയിലെ മത്സരാര്‍ഥികള്‍ക്കെല്ലാം ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ ഷോയെ കുറിച്ചുള്ള രസകരമായൊരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഷോയില്‍ മലയാളം താരങ്ങള്‍ പങ്കെടുത്താല്‍ ആരായിരിക്കും വിജയി എന്നുള്ള കാരണവും പങ്കുവയ്ക്കുകയാണ് ഒരു ആരാധകന്‍.
കുറിപ്പ് ഇങ്ങനെ,

നമ്മുടെ മലയാള നടന്മാര്‍ എല്ലാം കൂടി big bossil മത്സരിക്കാന്‍ കയറി എന്നു വിചാരിക്കുക
അങ്ങനെ എങ്കില്‍ ഓരോ സാധ്യതകള്‍ നോക്കാം

? വ്യക്തമായി സംസാരിക്കുന്നത് കൊണ്ട് തന്നെ പൃഥ്വിരാജ് cup അടിക്കാന്‍ ചാന്‍സ് ഉണ്ട്. Cup അടിക്കാന്‍ ചാന്‍സ് ഉള്ള വേറെ ആളുകളാണ് ഷൈന്‍ ടോമും, ധ്യാനും
? മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ ആദ്യ ആഴ്ച out ആകും കാരണം രണ്ടു പേരും short tempered ആണ്. പെട്ടെന്ന് ചൂടാവും
? മോഹന്‍ലാല്‍ സമാധാനപരമായി അവസാനം വരെ പോകും
? പ്രണവ് നല്ല പോലെ physical task ചെയ്യും. But ബാക്കി ഒന്നും ഉണ്ടാവില്ല
? കുഞ്ഞിക്ക യെ അമിത ഇംഗ്ലീഷ് ഉപയോഗത്തിന് പുറത്തു കളയും

? ജയസൂര്യ സ്വന്തം points കൂടി കൂട്ടുകാര്‍ക്ക് കൊടുത്തിട്ട് സ്വയം evict ആവും
? ചാക്കോച്ചന്‍ നല്ല fans നെ ഒപ്പിക്കും
? ആര് വിഷമിച്ചലും അവരുടെ അടുത്ത് ടോവിനോ ആദ്യം എത്തും
? വിനീത് തമിഴ് big boss നെ പറ്റി പൊക്കിയടിക്കും
? ഇന്ദ്രജിത് out ആയിട്ട് ആയിരിക്കും പുള്ളിയുടെ വില മറ്റുള്ളവര്‍ മനസിലാക്കുന്നത്
? ശ്രീനാഥ് ഭാസി , shane nigam ഒക്കെ smoking സെന്ററില്‍ ല്‍ കിടന്ന് അടിയിടും
? ലാലിനോട് mike നേരെ ഇടാന്‍ പറഞ്ഞു big boss കുഴയും എന്നാണ് മൂവി ഗ്രൂപ്പില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.