സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’ പാക്കപ്പായി!!

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പിനൊപ്പം നടന്‍ സായികുമാറാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്ബി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍…

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പിനൊപ്പം നടന്‍ സായികുമാറാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്ബി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ഗംഗ, ശ്രുതി സുരേഷ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റ ഷൂട്ടിംഗ് പൂര്‍ത്തിയായ സന്തോഷമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കിടുന്നത്. മനു മഞ്ജിത്തിന്റ വരികള്‍ക്ക് സാമുവല്‍ എബി ആണ് സംഗീതം പകരുന്നത്. ഛായാഗ്രാഹണം ബബ്ലു അജുവും എഡിറ്റിംഗ് ഷാദീഖ് വിബിയും നിര്‍വഹിക്കുന്നു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാര്‍, സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.