അറ്റ്ലിയുമായി വഴക്കിലോ? നയൻതാരയുടെ പ്രതികരണം ഇങ്ങനെ

ജവാന്‍ സിനിമയില്‍ തന്റെ റോളുകള്‍ വെട്ടിക്കുറച്ചതിനാല്‍ സംവിധായകന്‍ അറ്റ്‌ലിയുമായി ദേഷ്യത്തിലാണ് നയന്‍താര എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കാമിയോ റോള്‍ ആണെങ്കിലും ദീപിക പദുക്കോണിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചു എന്നത് നയന്‍താരയെ നിരാശയാക്കി…

ജവാന്‍ സിനിമയില്‍ തന്റെ റോളുകള്‍ വെട്ടിക്കുറച്ചതിനാല്‍ സംവിധായകന്‍ അറ്റ്‌ലിയുമായി ദേഷ്യത്തിലാണ് നയന്‍താര എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കാമിയോ റോള്‍ ആണെങ്കിലും ദീപിക പദുക്കോണിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചു എന്നത് നയന്‍താരയെ നിരാശയാക്കി എന്നാണ് റിപ്പോര്‍ട്ടുകളില്‍ എത്തിയത്. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നയന്‍താര ഇപ്പോള്‍. അറ്റ്‌ലിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ പങ്കുവച്ചാണ് നയന്‍താരയുടെ പ്രതികരണം. ”പിറന്നാള്‍ ആശംസകള്‍ അറ്റ്‌ലി നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു” എന്നാണ് ജവാന്‍ ഷൂട്ടിംഗിനിടെയിലെ ഒരു ചിത്രം പങ്കുവച്ച് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും നയന്‍താരയ്ക്ക് സംവിധായകന്‍ അറ്റ്‌ലിയോട് അതൃപ്തിയുള്ളതായാണ് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. നയന്‍താരയെക്കാള്‍ പ്രാധാന്യം ദീപികയ്ക്കാണെന്നും ചിത്രം ഇറങ്ങിയതിന് ശേഷമുള്ള പ്രതികരണങ്ങളില്‍ നയന്‍താര സന്തോഷവതിയല്ലെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുന്ന തരത്തിലായിരുന്നു നയന്‍താരയുടെ പ്രതികരണം. അതേസമയം, തന്റെ കഥാപാത്രത്തെ ചെറുതാക്കിയ അറ്റ്ലിയോട് ദേഷ്യത്തിലാണ് നയന്‍താര എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ജവാന്റെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും നയന്‍താര വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.മുംബൈയില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലും താരം പങ്കെടുത്തിരുന്നില്ല. ഷാരൂഖ് ഖാന്‍, ദീപിക, വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദര്‍, അറ്റ്‌ലി, സന്യ മല്‍ഹോത്ര, റിധി ദോഗ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നയൻതാര നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് ഇരൈവൻ. ജയം രവിയാണ് ഇരൈവനില്‍ നായകനാകുന്നത്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരൈവിന്റെ റണ്ണിംഗ് ടൈം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.

രണ്ട് മണിക്കൂര്‍ 31 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഒരു സൈക്കോ ത്രില്ലറായിട്ടാണ് നയൻതാരയുടെ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ വൻ ഹിറ്റായി മാറിയിരുന്നു.  ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പൊന്നിയിൻ സെല്‍വനായി പ്രേക്ഷപ്രീതി നേടിയ ശേഷം വൻ ഹിറ്റ് ലക്ഷ്യമിട്ടാണ് ജയം രവി ഇരൈവനുമായി എത്താൻ തയ്യാറെടുക്കുന്നത്. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ടാകും. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ. പലതവണ മാറ്റിവച്ചെങ്കിലും നയൻതാരയുടെ ഇരൈവൻ സിനിമ സെപ്‍റ്റംബര്‍ 28ന് റിലീസാകുകയാണ്. ജയം രവിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം ‘സൈറണ്‍’ ആണ്. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് ‘സൈറണ്‍’ ഒരുക്കുന്നത്. സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുമ്പോള്‍ സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര്‍ യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ് ജയം രവിയുടെയും കീര്‍ത്തി സുരേഷിന്റേയും സൈറണിന്റെ മറ്റ് പ്രവര്‍ത്തകര്‍.