ലാലിൻറെ വരവ് ലോട്ടറി അടിച്ചവന്റെ സന്തോഷം പോലെ തോന്നി, മധു 

മലയാള സിനിമയുടെ കാരണവർ നടൻ മധുവിനെ പിറന്നാൾ ആശംസകൾ ഏകി നടൻ മോഹൻലാൽ. തന്റെ ഫേസ് ബൂക്കിലൂടെ ആണ് മോഹൻലാൽ മധുവിനെ ജന്മദിനാശംസകൾ പങ്കുവെച്ചത്. നവതിയുടെ നിറവിൽ നിൽക്കുന്ന മധു സാറിനെ എന്റെ ജന്മദിനാശംസകൾ…

മലയാള സിനിമയുടെ കാരണവർ നടൻ മധുവിനെ പിറന്നാൾ ആശംസകൾ ഏകി നടൻ മോഹൻലാൽ. തന്റെ ഫേസ് ബൂക്കിലൂടെ ആണ് മോഹൻലാൽ മധുവിനെ ജന്മദിനാശംസകൾ പങ്കുവെച്ചത്. നവതിയുടെ നിറവിൽ നിൽക്കുന്ന മധു സാറിനെ എന്റെ ജന്മദിനാശംസകൾ എന്നാണ് ലാൽ കുറിച്ചിരിക്കുന്നത്. എന്നാൽ മോഹൻലാൽ ഈ ആശംസകൾ അറിയിക്കുന്നതിന് മുൻപേ തന്നെ മധുവിന്റെ കണ്ണമൂലയിലുള്ള വീട്ടിൽ എത്തിയിരുന്നു.

തലസ്ഥാനത്തു നടക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞാണ് ലാൽ തന്റെ വീട്ടിൽ എത്തിയതെന്ന് നടൻ മധു വ്യക്തമാക്കി, എന്നോട് ലാൽ ചോദിച്ചു എന്താണ് താങ്കൾക്ക് എന്നോട് പറയാനുള്ളതെന്നു. എത്രയോ പേര് വന്നുപോകുന്നു, എന്നാൽ ലാലിൻറെ വരവ് അപ്രതീഷിതം, ലാലിൻറെ വരവ് ലോട്ടറി അടിച്ചവന്റെ ആഹ്ലാദം പോലെ തോന്നി, ഇവിടെ എന്നെ കാണാൻ വന്നതിൽ ഒരുപാടു സന്തോഷം മധു പറയുന്നു.

മലയാള സിനിമയുടെ ഒരു കാലത്തെ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച നടൻ ആണ് മധു, നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്ക് അദ്ദേഹത്തിന്റെ കടന്നു വരവ്, രാമു കാര്യാട്ട് വഴി ആയിരുന്നു അദ്ദേഹം ഈ സിനിമ മേഖലയിൽ എത്തപ്പെട്ടത്.