പുത്തൻ ഗെറ്റപ്പിൽ മോഹൻലാൽ ഓടിയൻെറ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ ആകുന്നു…

Odiyan Mohanlal Look
Odiyan Mohanlal Look

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹൻലാലിന്റെ ‘ഒടിയൻ’ തുടങ്ങി. വാരണാസിയിലും ബനാറസിലുമായാണ് ആദ്യഘട്ട ചിത്രീകരണം.സിനിമയിൽ വേറിട്ട ലുക്കിലാണ് മോഹൻലാൽ‍ എത്തുന്നത്. മോഹൻ ലാലിൻറെ ഏറ്റവും പുതിയ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ വയറൽ ആകുന്നത്.

സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങൾ സംവിധായകൻ ശ്രീകുമാര്‍ മേനോൻ ട്വിറ്ററിലൂടെ പങ്കുവക്കുന്നുണ്ട്. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഏകദേശം 35 കോടിയോളം മുതല്‍മുടക്കിലുള്ള സിനിമയില്‍ ഏഴ് കോടിയോളം രൂപാ വിഎഫ്എക്‌സ് മികവിന് മാത്രമായി ചെലവഴിക്കുന്നു.

പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയർ ആണ് നായിക. ബോളിവുഡില്‍ നിന്നും ഒരു സൂപ്പർതാരം ചിത്രത്തിൽ എത്തുന്നുണ്ട്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്.

മൂന്ന് കാലഘട്ടങ്ങളിലെ തേങ്കുറിശി ഗ്രാമത്തിന് പാലക്കാട് കൂറ്റന്‍ സെറ്റ് ഒരുക്കിയിരിക്കുകയാണ്. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. അടുത്ത വർഷം മാർച്ച് 30ന് ചിത്രം തിയറ്ററുകളിലെത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.