
മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച അമൽ നീരദ് ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായ ‘ബാച്ച്ലർ പാർട്ടി Deux’ (Bachelor Party D’eux) നിലെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. യുവതാരം നസ്ലെൻ അവതരിപ്പിക്കുന്ന ‘സോണി’ എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കയ്യിൽ തോക്കുകളുമായി തികച്ചും സ്റ്റൈലിഷ് ലുക്കിലാണ് നസ്ലെൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2012-ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗം ജെൻ-സി വൈബിലാണ് അണിയറയിൽ ഒരുങ്ങുന്നത്. നസ്ലന് പുറമെ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ടൊവിനോ തോമസ്, ഷറഫുദ്ദീൻ, ഫഹദ് ഫാസിൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നവംബർ 19-ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം വൻ ആക്ഷൻ എന്റർടൈനർ ആയിരിക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.












