ബാലയുടെയും കോകിലയുടെയും ലവ് സ്റ്റോറി! ഇഷ്ടം മറച്ചുവെച്ചത് കോകിലയാണ് ; ഡയറി വായിച്ചിട്ടാണ് ഇഷ്ടപ്പെട്ടതെന്ന് ബാല 

വിവാദങ്ങൾക്കിടെ നാലാമതും വിവാഹിതനായിരിക്കുകയാണ് നടൻ ബാല. മുറപ്പെണ്ണായ കോകിലയെ ആണ് ബാല ജീവിത സഖിയായി തെരഞ്ഞെടുത്തത്. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്.

വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞ ബാലയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോകിലയെ കാലങ്ങളായി അറിയുന്നതാണ് എന്നിട്ടും ഇതെല്ലം മറച്ചു വെച്ചിരിക്കുകയായിരുന്നോ എന്ന മീഡിയയുടെ ചോദ്യത്തിന് ‘അവളാണ് എല്ലാം മറച്ചു വെച്ചിരുന്നത്, തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമമെന്നുമുള്ള കാര്യം കോകിലായാണ് മറച്ചു വെച്ചിരുന്നത് എന്നാണ് ബാല പ്രതികരിച്ചത്. അതിലൊരു വലിയ പ്രണയകഥയുണ്ടെന്നും കോകില ചെറുപ്പത്തിലേ ഒരു ഡയറി എഴുതിയിരുന്നുവെന്നും അത് വായിച്ചട്ടാണ് താൻ ഇഷ്ടപ്പെട്ടതെന്നും വിവാഹത്തിന് സമ്മതം പറഞ്ഞതെന്നുമാണ് ബാല പറഞ്ഞത്. ഇത് അവസാനമല്ല തുടക്കമാണെന്നും ബാല പറയുന്നുണ്ട്.

ബാല കേരളം വിട്ട് പോകുന്നുവെന്ന് പറഞ്ഞത് ഉള്ളതാണോ എന്ന ചോദ്യത്തോട് നടൻ പ്രതികരിച്ചില്ല. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ബാല പങ്കുവെച്ചു. നാലാം വിവാഹമായതുകൊണ്ട് തന്നെ വിമർശനങ്ങൾ ഉണ്ടാകുമെന്നത് ബാലയ്ക്കും അറിയാം. അതിനാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ എന്നാണ് വിവാഹശേഷം മീഡിയയോട് സംസാരിക്കവെ ബാല പറഞ്ഞത്.

ലിവർ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു… ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോ​ഗ്യനില മാറി. നല്ല നിലയിൽ മുമ്പോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ എന്നാണ് വിവാഹത്തിന് ശേഷം ബാല പറഞ്ഞത്.

കോകിലയുടെ വളരെ നാളായുള്ള ആ​ഗ്രഹം കൂടിയായിരുന്നു ഈ വിവാ​ഹമെന്നും ബാല കൂട്ടിച്ചേർത്തു. വളരെ അടുത്ത ബന്ധുക്കളും മാധ്യമ പ്രവർത്തകരുമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. എന്റെ ബന്ധുവാണ് വധു കോകിലയെന്നും തന്റെ അമ്മയ്ക്ക്  വിവാഹത്തിന് വരാൻ പറ്റിയില്ലയെന്നും 74 വയസ്സുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരോഗ്യനില മോശമാണ് എന്നും കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോൾ നടന്നതെന്നും വാഴ്‍ത്തണമെന്ന് മനസ്സുള്ളവർ വാഴ്ത്തുകയെന്നും കോകിലയ്ക്ക് മലയാളം അറിയില്ലയെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മുൻവിവാഹങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. മൂന്നാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ലെന്നും പറയപ്പെടുന്നു. അതേസമയം പുനർ വിവാഹമായതിനാലും വിവാദങ്ങൾ കത്തിനിൽക്കുന്നതിനാലും പരിഹസിച്ചുള്ള കമന്റുകളാണ് ബാലയുടെ വിവാഹ വീഡിയോകൾക്ക് താഴെ ഏറെയും വരുന്നത്. ഇത് എത്ര നാളത്തേക്കാണ്…? ഇതിൽ എങ്കിലും അവസാനിപ്പിക്കുമോ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.

2021 ലാണ് ബാല മൂന്നാമത് വിവാഹം കഴിക്കുന്നത്. തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്തിനെയായിരുന്നു വിവാഹം ചെയ്തത്. 2023 ൽ എലിസബത്ത് തനിക്ക് ഒപ്പം ഇനിയില്ലെന്ന് ബാല തന്നെയാണ് തുറന്ന് പറഞ്ഞത്. ഒരിക്കൽ എലിസബത്തിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. ‘എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി’, എന്നായിരുന്നു ബാലയുടെ വാക്കുകൾ. എന്നാൽ എന്തുകൊണ്ടാണ് വേർപിരിഞ്ഞതെന്ന് പക്ഷെ ബാല വെളിപ്പെടുത്തിയിരുന്നില്ല.