‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘ഭൗമ’ നവംബർ 12-ന് തിയേറ്ററുകളിൽ എത്തും. ദിലീഷ് പോത്തൻ, വിനീത്, അതിഥി ബാലൻ, ലെന തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും പുരസ്കാര ജേതാക്കളായ സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന ചിത്രം ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മിക്കുന്നത്.
മലായാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരൺ വേലായുധനും സംഗീതം ക്രിസ്റ്റോ സേവ്യറും നിർവ്വഹിക്കുന്നു. സാഗർ സൂര്യ, രേവതി ശർമ്മ, മധുപാൽ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ വിതരണം ഭാവന റിലീസാണ് ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടിയ ഫസ്റ്റ് ലുക്ക്, ക്യാരക്ടർ പോസ്റ്ററുകൾ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
