ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ പാര്‍ട്ടി ഒരുക്കി നടന്‍ വിജയ്, വിശ്വാസികൾക്കൊപ്പം തൊപ്പി ധരിച്ച് പ്രാർഥനയിൽ പ​ങ്കെടുക്കുന്ന ചിത്രങ്ങൾ വൈറൽ

ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ പാര്‍ട്ടി ഒരുക്കി നടന്‍ വിജയ്. വിശ്വാസികൾക്കൊപ്പം വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് പ്രാർഥനയിൽ പ​ങ്കെടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. റമസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ചെന്നൈയിലാണ് ടിവികെ അധ്യക്ഷനും നടനുമായ വിജയ് വിരുന്ന് സംഘടിപ്പിച്ചത്.

ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ടിച്ച താരം ഇഫ്താറിന് മുമ്പുള്ള പ്രാര്‍ഥനയിലും പങ്കെടുത്തു. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഇഫ്താര്‍ വിരുന്ന്. 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ചടങ്ങിൽ സാധരണക്കാരായ 3000ത്തോളം ആളുകൾ പങ്കെടുത്തു.

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് താരം തയ്യാറെടുക്കുകയാണ്. നേരത്തെ ഡിഎംകെയെയും ബിജെപിയെയും വിജയ് ഒരുപോലെ എതിർത്ത് രംഗത്തെത്തിയിരുന്നു.