
ഒടുലിൽ ബോളിവുഡിൽ നിന്ന് ആ സന്തോഷവാർത്ത എത്തി. ബോളിവുഡ് താരങ്ങളായ റൺബീർ കപൂറിനും ആലിയ ഭട്ടിനും ആദ്യത്തെ കൺമണി പിറന്നിരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് റൺബീറും ആലിയയും വിവാഹിതരായത്.

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. അടുത്തിടെ താരത്തിന്റെ ബേബി ഷവർ ചിത്രങ്ങൾ വൈറലായിരുന്നു. കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ ഒരു വർഷത്തേക്ക് പുതിയ സിനിമകൾ ചെയ്യേണ്ടെ എന്നാണ് റൺബീറിന്റേയും ആലിയയുടേയും തീരുമാനം. അതിനാൽ തന്നെ തന്റെ സിനിമകളെല്ലാം വേഗത്തിൽ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു ആലിയ ഭട്ട്. അതിനാൽ തന്നെ തന്റെ ഗർഭകാലത്തെ അവസാന മാസങ്ങളിലും താരം ഡബ്ബിംഗ് തിരക്കുകളിൽ ആയിരുന്നു.ബ്രഹ്‌മാസ്ത്രയാണ് റണ്‍ബീറിന്റേയും ആലിയയുടേയും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ആലിയയുടെ ഇനി പുറത്ത് ഇറങ്ങാനുള്ള സിനിമകൾ മത്തിയാസ് ഷ്വീഗോഫർ, സോഫി ഒക്കോനെഡോ , ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ എന്നിവയാണ്. ആനിമൽസ് എന്ന സിനിമയിൽ രശ്മിക മന്ദാനയ്ക്കൊപ്പമാണ് രൺബീർ കപൂർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ലവ് രഞ്ജന്റെ അടുത്ത ചിത്രത്തിൽ ശ്രദ്ധ കപൂറിനൊപ്പവും രൺബീർ കപൂർ അഭിനയിക്കുന്നുണ്ട്











