പുതിയ ലുക്കിൽ നടി ജ്യോതി കൃഷ്ണ! അടിമുടി മാറ്റാമെന്ന് ആരാധകർ

ഗ്ലാമര്‍ ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് ജ്യോതി കൃഷ്ണ പങ്കുവച്ചിരിയ്ക്കുന്നത്

വിരലിലെണ്ണാവുന്നത്ര സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, ജ്യോതി കൃഷ്ണ ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമാണ്.വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുമാറി നിന്ന നടി തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്, അതുപോലെ ഇപ്പോൾ നടി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ അതീവ ശ്രദ്ധ നേടുന്നത്. അല്പം ഗ്ലാമര്‍ ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് ജ്യോതി കൃഷ്ണ പങ്കുവച്ചിരിയ്ക്കുന്നത്, ചിത്രം കണ്ടു ആരാധകർ പറയുന്നത് നടിക്ക്  അടിമുടി മാറ്റമെന്നാണ്.

ബായ് മാളില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ. ബോള്‍ഡ് ബ്യൂട്ടി, ബോള്‍ഡ് വിവന്‍ എന്നിങ്ങനെ ഹാഷ് ടാഗുകള്‍ ചിത്രത്തിന് നല്‍കിയിട്ടുണ്ട്. താരത്തിന്റെ ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നുണ്ട്, അതേസമയം ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതി കൃഷ്ണയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ലാസ്റ്റ് ബെഞ്ച്. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഗോഡ് ഫോര്‍ സെയില്‍, ഇത് പാതിരാമണല്‍, ഡോള്‍സ്, ഇത് ലിസമ്മയുടെ വീട് എന്നിങ്ങനെ നിരവധി സിനിമകള്‍ ചെയ്തു.

എന്നാൽ നടിക്ക് ഒരു കരിയര്‍ ബ്രേക്ക് കിട്ടിയത് രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ്.കരിയറില്‍ തനിക്കേറ്റവും പ്രിയപ്പെട്ട വേഷം അതാണെന്നും ജ്യോതി കൃഷ്ണ പറഞ്ഞിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായിരുന്നു.