
ഡയറക്റ്റർ രഞ്ജിത്തും നടി രേവതിയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് കുറേകാലമായി ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ രഞ്ജിത്ത് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാകുന്ന ഒന്നാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ ശബ്ദമായി എപ്പോഴും പ്രതികരിക്കുന്ന നടി രേവതി അടക്കമുള്ള ഡബ്യുസിസി സംഘടന അംഗങ്ങളുടെ മൗനം.
രഞ്ജിത്തുമായുള്ള അടുത്ത സൗഹൃദം കൊണ്ടാണ് രേവതി പ്രതികരിക്കാൻ മടിക്കുന്നത് എന്ന തരത്തിലാണ് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. ഒരിടയ്ക്ക് രഞ്ജിത്തുമായുള്ള രേവതിയുടെ സൗഹൃദം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇത്തരം ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോൾ രേവതി പ്രതികരിക്കുകയും ചെയ്തിരുന്നു. ആ പഴയ അഭിമുഖവും ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയാണ്.
രഞ്ജിത്തുമായുള്ള സൗഹൃദത്തെ കുറിച്ച് ഗോസിപ്പ് വരുമ്പോഴും അത് നേരിടാൻ തനിക്ക് ധൈര്യമുണ്ട്. തനിക്ക് അറിയാം തങ്ങൾ ആരാണെന്ന്. തന്റെ കുടുംബത്തിന് അറിയാം. തന്റെ അനിയത്തിക്കുട്ടിക്ക് അറിയാം. വേറെ ആരോടും തനിക്ക് ഒന്നും പറയേണ്ട ആവശ്യമില്ല. അതാണ് തന്റെ ധൈര്യം. സമൂഹത്തിന് വേണ്ടി എപ്പോഴും ജീവിക്കാൻ തുടങ്ങിയാൽ പിന്നെ നമുക്ക് വേണ്ടി ജീവിക്കാൻ പറ്റാതെ വരും. രഞ്ജിത്ത് തന്റെ നല്ല സുഹൃത്താണ് തന്റെ ജീവിതത്തിന്റെ ഭാഗമാണ്. അത് തീർച്ചയാണ്. പക്ഷെ അതിനെ കുറിച്ച് വിശദീകരിക്കാൻ തനിക്ക് ആവശ്യം വന്നിട്ടില്ല എന്നുമാണ് രേവതി പറഞ്ഞത്.
പിന്നെ ഒരു ഹിപ്പോക്രാറ്റിക് സമൂഹത്തിൽ അല്ല താൻ വളർന്നതെന്നും ആദ്യമൊക്ക അങ്ങനെയുള്ള സമൂഹം കാണുമ്പോൾ കൺഫ്യൂഷൻ ആയിരുന്നു. പക്ഷെ ഇപ്പോൾ അതും മനസിലാക്കുകയും പഠിക്കുകയും ചെയ്തു എന്നും രേവതി വെളിപെപ്ടുത്തുകയുണ്ടായി. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ആൾക്കാരാണ് കേരളത്തിലുള്ളതെന്ന് തോന്നാറുണ്ട്. താൻ വളർന്ന സമൂഹത്തിൽ തോൽക്കുന്നതോ തെറ്റ് ചെയ്യുന്നതോ മറിഞ്ഞ് വീഴുന്നതോ ഒന്നും നാണക്കേടായി ആരും കരുതാറില്ല. അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഇന്ന് തനിക്ക് എല്ലാവരുടേയും മുന്നിൽ ഇരുന്ന് മലയാളം സംസാരിക്കാൻ പറ്റുമായിരുന്നില്ല. തന്റെ മലയാളത്തിൽ തെറ്റുണ്ട്. പക്ഷെ അതൊരു നാണക്കേടായി തനിക്ക് തോന്നാറില്ല.
എല്ലാ കാര്യത്തിലും പൊതു സമൂഹത്തിന്റെ പ്രീതിക്ക് വേണ്ടി ജീവിച്ചാൽ നമ്മൾ നമുക്ക് വേണ്ടി എപ്പോൾ ജീവിക്കുമെന്നും രേവതി ചോദിക്കുന്നുണ്ട്?. മലയാളികൾക്കിടയിൽ സൗഹൃദങ്ങൾ കുറവായി തോന്നിയിട്ടുണ്ട്. സുഹൃത്തുക്കളെ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ലാത്ത ആളാണ് താൻ. തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. സൗഹൃദത്തിന് ജെന്ററും നോക്കാറില്ല. ഒരു പെണ്ണ് ആണിനോട് പറയുന്ന കാര്യങ്ങൾ ചിലപ്പോൾ മറ്റൊരു പെണ്ണിനോട് പറയാൻ കഴിയില്ല. ഓപ്പോസിറ്റ് സെക്സിനോട് ഒരുപാട് കാര്യങ്ങൾ പറയാൻ പറ്റും. അവർ കുറച്ച് കൂടി നന്നായി മനസിലാക്കും ലോജിസ്റ്റിക്കായ പരിഹാരങ്ങൾ പറഞ്ഞ് തരും. ഇമോഷണൽ ആയിരിക്കില്ല. അങ്ങനെയാണ് അവർ ചിന്തിക്കുന്നത്.
അതേസമയം മുൻ ഭർത്താവ് സുരേഷ് മേനോനുമായുള്ള ദാമ്പത്യം അവസാനിപ്പിക്കാനുള്ള കാരണവും നടി വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹം ഇരുപത് വയസിൽ ആയിരുന്നു. താൻ ഒരുപാട് ഇഷ്പ്പെട്ടയാളെയാണ് കല്യാണം കഴിച്ചത്. തന്റെ അച്ഛനും അമ്മയ്ക്കും സമ്മതമായിരുന്നു ആ വിവാഹത്തിന്. ഇനി അഥവാ അവർ സമ്മതിച്ചില്ലായിരുന്നുവെങ്കിൽ അത് വരെ താൻ കാത്തിരിക്കുമായിരുന്നു. കാരണം താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കുടുംബത്തിന്റെ സമ്മതം വേണമെന്ന നിർബന്ധം തനിക്കുണ്ട്. അവരെ വേദനിപ്പിച്ച് ജീവിക്കാൻ തനിക്കാവില്ല.
താനും സുരേഷും ഭാര്യ ഭർത്താക്കന്മാർ എന്നതിലുപരി സുഹൃത്തുക്കളായിരുന്നു. നല്ല ജീവിതമായിരുന്നു തങ്ങളുടേത്. പക്ഷെ ഒരു പോയിന്റിൽ എത്തിയപ്പോൾ ഭാര്യയും ഭർത്താവുമായി തുടരാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ രണ്ട് കുടുംബത്തോടും പറഞ്ഞു. തങ്ങളുടെ കാരണങ്ങളും ബോധിപ്പിച്ചു. എന്നിട്ടും അവരുടെ ആവശ്യപ്രകാരം അഞ്ച്, ആറ് വർഷം കൂടി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ നോക്കി പക്ഷെ നടന്നില്ല. സൗഹൃദം വെറുപ്പായി മാറും മുമ്പ് തങ്ങൾ വേർപിരിഞ്ഞു എന്നാണ് രേവതി പറഞ്ഞത്. നിലവിൽ ഐ വി എഫിലൂടെ ജനിച്ച ഏകമകൾ മഹിക്കൊപ്പം സിംഗിൾ പാരന്റ് ആയി ജീവിക്കുകയാണ് രേവതി.











