വിജയ് ക്കൊപ്പം നടി തൃഷയും അഭിനയം നിർത്തുന്നു! കാരണം നടനോടൊപ്പം പാർട്ടിയിൽ ചേരുന്നതിനു വേണ്ടിയെന്ന് റിപ്പോർട്ടുകൾ

രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് മാറുകയാണെന്നെന്ന് നടൻ വിജയ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ വിജയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍ നടി തൃഷ കൃഷ്ണന്‍. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിലൂടെ കഴിഞ്ഞവര്‍ഷം ഒരുമിച്ച് അഭിനയിച്ചിരുന്നു.ഇരുവരും സൗഹൃദം അല്ലാതെ മറ്റൊരു ബന്ധം ഉണ്ടെന്നായിരുന്നു ആരോപണങ്ങൾ എത്തിയിരുന്നത്. അതിനൊപ്പം ഇപ്പോൾ മറ്റൊരു റിപ്പോർട്ടും കൂടി പുറത്ത് എത്തുകയാണ്, വിജയിക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോൾ പ്രചരിക്കുന്നത്.

അടുത്തകാലത്തായി സിനിമയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ തൃഷ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായികയായി നിറഞ്ഞു നില്‍ക്കുകയാണ്. അതുപോലെ ഇപ്പോൾ കൈനിറയെ സിനിമകളാണ് നടിയെ തേടിയെത്തുന്നത്. എന്നാൽ അതൊന്നും തനിക്ക് വേണ്ടെന്നും, വിജയുടെ പാര്‍ട്ടിയില്‍ ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാനും നടി തയ്യാറായിരിക്കുകയാണെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. സിനിമ വിടുകയാണെന്ന് തൃഷ തന്റെ അമ്മയോടാണ് പറഞ്ഞത്.

എന്നാല്‍ അത് സാധ്യമല്ലെന്നും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നടിയോട് അമ്മ പറഞ്ഞു. എന്നാല്‍ അമ്മയുടെ വാക്കുകള്‍ ഇപ്പോൾ മറികടന്നു തൃഷ സിനിമ വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഒരു പ്രതിബദ്ധതയുമില്ലാതെയും വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴകം വെട്രി കഴകത്തില്‍ ചേരാന്‍ തൃഷ അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.എന്നാൽ ഈ റിപ്പോർട്ട് അറിഞ്ഞു ആരാധകർ നടിയോട് പറയുന്നത് രാഷ്ട്രീയത്തിൽ പോയാലും സിനിമയിൽ തുടരണമെന്നാണ്.