മലയാളികളുടെ രോമാഞ്ചമായിരുന്നു നടി ഉണ്ണിമേരി; 63 കഴിഞ്ഞിട്ടും സുന്ദരി തന്നെ

കരിയറിൽ ശ്രദ്ധ കൊടുത്തിരുന്നുവെങ്കിൽ ഉയരങ്ങളിൽ എത്തേണ്ട അഭിനേത്രിയായിരുന്നു എന്നാണ് ഒരാൾ ഉണ്ണി മേരിയെ കുറിച്ച് പറഞ്ഞത്

ഓമനത്തം തുളുമ്പുന്ന മുഖവുമായി 1969ല്‍ പി ഭാസ്കരൻ സംവിധാനം ചെയ്ത നവവധു എന്ന പ്രേം നസീർ ശാരദ  ചിത്രത്തിലൂടെയാണ് ബാലനടിയായി ഉണ്ണിമേരി സിനിമയിലേക്കെത്തിയത്. പിന്നീട് ബാലതാരമായി അരങ്ങേറിയ സിനിമയിലെ നായകൻ ആയ പ്രേം നസീറിന്റെ വരെ നായിക ആയി വേഷമിട്ട ഉണ്ണിമേരി ഇരുപത്തിമൂന്ന് വർഷക്കാലം തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു. ഉണ്ണിമേരി വിവാഹം കഴിഞ്ഞതോടെ പക്ഷെ സിനിമ വിട്ടു. ഉണ്ണിമേരി കുടുംബത്തിനായി സിനിമ വിട്ടിട്ട് 26 വർഷത്തിലധികമായി ഇപ്പോഴിതാ വളരെ കാലങ്ങൾക്കു ശേഷം മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി ഉണ്ണി മേരി. കുടുംബത്തോടൊപ്പം വിനീത് ശ്രീനിവാസൻ സിനിമ ഒരു ജാതി ജാതകം കാണാനെത്തിയ താരത്തോട് മീഡിയക്കാർ കുശലാന്വേഷണം നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വളരെ സിംപിൾ ലുക്കിൽ ഒരു നോർമൽ ചുരിദാറൊക്കെ ധരിച്ച് ഒട്ടും താര ജാഡകളില്ലാതെയാണ് ഉണ്ണിമേരി സിനിമ കാണാൻ എത്തിയത്. ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന നടിയെ വീണ്ടും കാണാൻ‌ കഴിഞ്ഞ സന്തോഷത്തിലാണ് സിനിമാ പ്രേമികളും. പഴയ സൂപ്പർ സ്റ്റാർ. ഏറ്റവും സുന്ദരിയായി നടി. ഇപ്പോഴും ഉണ്ണിമേരി സുന്ദരിയാണ്.

കരിയറിൽ ശ്രദ്ധ കൊടുത്തിരുന്നുവെങ്കിൽ ഉയരങ്ങളിൽ എത്തേണ്ട അഭിനേത്രിയായിരുന്നു എന്നാണ് ഒരാൾ ഉണ്ണി മേരിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കമന്റിട്ടത്. അറുപത്തിനാലിനോട് അടുത്തിട്ടും ചെറുപ്പം. നടിക്ക് പ്രായം തോന്നുന്നില്ലെന്നും കമന്റുകളുണ്ട്. മലയാള സിനിമയിലേക്ക് റീ എൻട്രി നടത്താനും അമ്മ വേഷങ്ങൾ ചെയ്യാനുമാണ് മറ്റ് ചിലർ കമന്റിലൂടെ നടിയോട് ആവശ്യപ്പെട്ടത്. വശ്യമായ കണ്ണുകളും അതിശയിപ്പിക്കുന്ന സൗന്ദര്യവും ചേർന്ന പൂർണമായ സ്ത്രീ സൗന്ദര്യം. മലയാളത്തിൽ ഇന്നേവരെ അഭിനയിച്ച നടിമാരിൽ ഏറ്റവും സുന്ദരിയായ നടിയെന്നാണ് ഉണ്ണി മേരിയെ സിനിമാപ്രേമികൾ വിശേഷിപ്പിക്കാറുള്ളത്. ഒരു കാലത്ത് മലയാള സിനിമയിലെ സൗന്ദര്യ റാണിയും സൂപ്പർസ്റ്റാറുമായിരുന്നു ഉണ്ണി മേരി. നടിയുടെ കണ്ണുകൾക്ക് ആയിരുന്നു ആരാധകർ ഏറെയും. നായകനെക്കാൾ നായികയെ ഇഷ്ട്ടപെട്ടിരുന്ന തലമുറയിലെ നായിക വസന്തമായിരുന്നു ഉണ്ണി മേരി. ഗ്ലാമർ റോളുകളിലാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാനവും എണ്‍പതുകളിലുമാണ് മലയാള സിനിമയില്‍ ഉണ്ണി മേരി നിറഞ്ഞു നിന്നത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അക്കാലത്തെ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം ഉണ്ണി മേരി അഭിനയിച്ചു. ദീപ എന്ന പേര് സിനിമയിലെത്തിയ ശേഷം ഉണ്ണിമേരി എന്നാക്കുകയായിരുന്നു. തമിഴകത്തിനും തെലുങ്കകത്തിനും അവർ ഉണ്ണി മേരി ആയിരുന്നില്ല ദീപ ആയിരുന്നു ഇരുപത്തിമൂന്ന് വർഷം സിനിമാ ലോകത്ത് സജീവമായിരുന്നു. ഒരു കാലഘട്ടത്തിൻറെ നിറ സൗന്ദര്യധാമമായിരുന്ന ഉണ്ണിമേരിയെന്ന ദീപ പി.പത്മരാജൻ ചിത്രങ്ങൾക്കു കരുത്തുള്ള നായികയായിരുന്നു. നടി ഉർവശി എപ്പൊഴും പല ഇന്റെർവ്യുകളിലും പറഞ്ഞ ഒരു വാചകമുണ്ട് ഉണ്ണിമേരിയോളം പോന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്”.. ‘സിനിമയല്ല ജീവിതം’ എന്ന തന്റെ പുസ്തകത്തിൽ, ഉണ്ണിമേരിയെക്കുറിച്ച്, ഒരു അദ്ധ്യായം തന്നെ ഉർവശി എഴുതി ചേർത്തു എന്നതു തന്നെ വാക്കുകൾക്കു അപ്പുറമാണ്. മുകേഷും മധുപാലയും നായകനും നായികയുമായി എത്തി 1992ൽ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന കമൽ സംവിധാനം ചെയ്‌ത ചിത്രത്തിലാണ് ഒടുവിലായി ഉണ്ണിമേരി അഭിനയിച്ചത്. കഴിഞ്ഞ 26 വർഷത്തിലധികമായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഉണ്ണി മേരി. സോഷ്യൽ മീഡിയയിലും നടി സജീവമല്ല.